ആ കേസ് പോയ വഴിയില്‍ ഇപ്പോ പുല്ല് മുളച്ചു... നടിയെ ആക്രമിച്ച കേസിലും ഇത് തന്നെയാകും അവസ്ഥ... പള്‍സറിന്റെ കത്തും ദിലീപിന്റെ കാറും കണ്ടെത്തിയത് ഫയങ്കര കഴിവായ് പോയി; കേരളാ പോലീസ് ക്രൈം ബ്രാഞ്ചിനെതിരെ പരിഹാസവുമായി സംഗീത ലക്ഷ്മണ

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഭിഭാഷക സംഗീത ലക്ഷ്മണ. എത് സംഭവമായാലും തനിക്ക് അഭിപ്രായം പറയാന്‍ തോന്നിയാല്‍ സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറയുന്ന ആളാണ് സംഗീത. അഭിപ്രായം പറയുന്ന കാര്യത്തില്‍ ആരുടെയും പക്ഷം പിടിക്കില്ല.
ഇപ്പോഴിതാ, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍, അന്വേഷണ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ പള്‍സറിന്റെ കത്തും ദിലീപിന്റെ കാറും കണ്ടെത്തിയത് ഭയങ്കര കഴിവായ് പോയെന്ന പരിഹാസവുമായി എത്തിയിരിക്കുകയാണ് സംഗീത ലക്ഷ്മണ.
കുറിപ്പ് പൂര്‍ണ്ണ രൂപം...
പള്‍സര്‍ സുനിയുടെ കത്ത് കിട്ടി.
ദീലീപിന്റെ പഴയ കാറും കിട്ടി.
എന്നാ പിന്നെ കിട്ടിയതൊക്കെ കൊണ്ടുപോയി കോടതിയില്‍ ഹാജരാക്ക്... അല്ലാണ്ട് അത് കൊണ്ടുപോയി മാധ്യമക്കാര്‍ക്ക് കൊടുത്തിട്ട് അവരത് കൊണ്ട് എന്തുണ്ടാക്കാനാണ്? നമ്മടെ മാധ്യക്കാര്‍ടെ മിടുക്ക് അറീല്ലേ?
കൂട്ടത്തിലൊരുവനെ, ഐഎഎസുകാരനൊരുത്തന്‍ രാത്രി പാര്‍ട്ടീം കഴിഞ്ഞ് കൂട്ടുകാരീടെ കൂടെ കുടിച്ച് കൂത്താടി കാറില് പറപ്പിച്ചോണ്ട് പോയ പോക്കിന് റോഡരികില് ഒതുക്കി നിര്‍ത്തിയിരുന്ന ബൈക്കില്‍ ഇരുന്ന ബഷീര്‍ എന്ന ഒരു പാവം പിടിച്ച മാധ്യമപ്രവര്‍ത്തകനെ ഇടിച്ച് തെറിപ്പിച്ച് മതിലില്‍ ഒട്ടിച്ചു കൊടുത്തു!!
സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം നടന്ന ഉടനെ തന്നെ അതു വഴി പോയ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ സ്ഥലത്തെത്തിയിരുന്നു. എന്നിട്ട് ആ കേസില്‍ നേരാംവണ്ണം ഒരു എഫ്‌ഐആര്‍ എഴുതി എടുപ്പിക്കാനും ഐഎഎസുകാരനെ വേണ്ടും വിധം മെഡിക്കല്‍ പരിശോധന നടത്തിച്ചെടുക്കാനും മറ്റും ബഷീറിന് വേണ്ടി മാധ്യമ സഹപ്രവര്‍ത്തകര്‍ മിനക്കെട്ടില്ല, യാതൊന്നും ചെയ്തില്ല. ആ കേസ് പോയ വഴിയില്‍ ഇപ്പോ പുല്ല് മുളച്ചു ! അത്ര ഗംഭീരം.!
പള്‍സറിന്റെ കത്തും ദിലീപിന്റെ കാറും കണ്ടെത്തിയത് ഫയങ്കര കഴിവായ് പോയി.!! ഫീഗരം! ബാക്കി കഥ പറയ്യ് ന്നെ! റേപ്പ് കേസ് പ്രതി ബാലചന്ദ്രകുമാറിന്റെ സാംസണ്‍ റ്റാബ് എവിടെ കേരളാ പോലീസ് ക്രൈം ബ്രാഞ്ചേ?
സാംസണ്‍ റ്റാബില്‍ നിന്ന് ഡാറ്റ അവന്‍ ഒരു ലാപ്‌റ്റോപ്പിലേക്ക് മാറ്റി എന്നത് ശരിയാണോ? ആ ലാപ്‌റ്റോപ്പും കണ്ടെത്താന്‍ കേരളാ പോലീസ് ക്രൈം ബ്രാഞ്ചിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതല്ലേ സത്യം? അത് കണ്ടുപിടിക്കാന്‍ നിങ്ങളെ കൊണ്ട് കഴിവുണ്ടോ ? 2017 2018 കാലഘട്ടത്തില്‍ റെക്കോര്‍ഡ് ചെയ്ത ഓഡിയോ ക്ലിപ്പ്‌സ്‌നെക്കുറിച്ച് കണ്ടെത്താന്‍ 20212022 ല്‍ ദിലീപ് ഉപയോഗിക്കുന്ന ഫോണ്‍ പരിശോധിച്ചു കൊണ്ട് എന്ത് പുല്ലാണ് നിങ്ങള്‍ അന്വേഷിച്ചുണ്ടാക്കുന്നത് ?
ദിലീപ് കേസില്‍ കേരളാ പോലീസ് ക്രൈം ബ്രാഞ്ച് ദിനം തോറും പരിഹാസ്യരായി കൊണ്ടിരിക്കുകയാണ്. പൊട്ടന്മാരും പോഴന്മാരുമാണ് എന്ന് പിന്നേം പിന്നേം നമ്മളെ കൊണ്ട് അടിവരയിട്ട് എഴുതിച്ച് കൊണ്ടിരിക്കുകയാണ് കേരളാ പോലീസ് ക്രൈം ബ്രാഞ്ച് . ഇവന്റെയൊക്കെ തലയില്‍ കളിമണ്ണ് പോലും ഇല്ല എന്നാണ് ഞാന്‍ കരുതുന്നത്.
https://www.facebook.com/Malayalivartha



























