പ്രാര്‍ത്ഥനയുടെ നാളുകളുമായി വിശ്വാസികള്‍.... മാസപ്പിറവി ദൃശ്യമായി.... സംസ്ഥാനത്ത് ഇന്ന് റംസാന്‍ വ്രതാരംഭം, മലപ്പുറത്ത് പരപ്പനങ്ങാടി ബീച്ചിലാണ് മാസപ്പിറവി ദൃശ്യമായത്, ഇന്നു മുതല്‍ മുപ്പതു ദിവസം പകല്‍ വ്രതം അനുഷ്ഠിച്ച് പ്രാര്‍ത്ഥനയുടെയും പാപ മോചനത്തിന്റെയും ഐശ്വര്യത്തിന്റെയും അനുഗ്രഹം തേടി മുസ്ലീം മത വിശ്വാസികള്‍

വ്രതശുദ്ധിയുടെ നാളുകളുമായി വിശ്വാസികള്‍.... മാസപ്പിറവി ദൃശ്യമായി.... സംസ്ഥാനത്ത് ഇന്ന് റംസാന്‍ വ്രതാരംഭം, മലപ്പുറത്ത് പരപ്പനങ്ങാടി ബീച്ചില്‍ മാസപ്പിറവി ദൃശ്യമായതോടെയാണ് ഇന്ന് റംസാന്‍ വ്രതാരംഭത്തിന് തുടക്കമെന്ന് പ്രഖ്യാപനമായത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.
ഇന്നാണ് ഉത്തരേന്ത്യയിലും റംസാന്‍ വ്രതം ആരംഭിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഒമാന്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇന്നലെ വ്രതം തുടങ്ങിയിരുന്നു. കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ വെള്ളിയാഴ്ച ശഅബാന്‍ 29 പൂര്‍ത്തിയാക്കിയാണ് ഇന്നലെ വ്രതം തുടങ്ങിയത്. കേരളത്തിലെ പോലെ ഇന്നാണ് ഒമാനില്‍ വ്രതം തുടങ്ങുക.
അതേസമയം മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമദാന്‍ വ്രതാരാംഭം ഇന്ന് ആയിരിക്കുമെന്ന് കേരള ഹിലാല്‍ (കെ എന്‍ എം) കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചത്.
നേരത്തെ തമിഴ്‌നാട്ടിലെ പുതുപ്പേട്ടയില്‍ മാസപ്പിറവി കണ്ടിരുന്നു. തുടര്‍ന്ന് ഇന്ന് തെക്കന്‍ കേരളത്തില്‍ റംസാന്‍ ഒന്നായിരിക്കുമെന്ന് പാളയം ഇമാം പ്രഖ്യാപിച്ചിരുന്നു. റംസാന്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിക്കുകയുണ്ടായി.
അതേസമയം മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ ഇന്നലെ തന്നെ റമദാന്‍ വ്രതം ആരംഭിച്ചിരുന്നു. യുഎഇയിലും ഇന്നലെ മുതല്‍ റമദാന്‍ വ്രതം തുടങ്ങി. ദക്ഷിണ ഓസ്‌ട്രേലിയയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്നലെ വ്രതം ആരംഭിച്ചു. മാത്രവുമല്ല ഈജിപ്തിലെ ഇസ്ലാം മത വിശ്വാസികളും ഇന്നലെ വ്രതം ആരംഭിച്ചു.
അതേസമയം ഒമാന്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഏപ്രില്‍ മൂന്നിന് വ്രതം ആരംഭിക്കും.
ഇന്നു മുതല്‍ മുപ്പതു ദിവസം പ്രാര്‍ത്ഥനയുടെയും പാപ മോചനത്തിന്റെയും ഐശ്വര്യത്തിന്റെയും അനുഗ്രഹം തേടി മുസ്ലീം മത വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ പകല്‍ വ്രതം അനുഷ്ഠിക്കുകയും രാത്രിയില്‍ കൂട്ട പ്രാര്‍ത്ഥനയില്‍ മുഴുകും. ഇനി അവര്‍ക്ക്
"
https://www.facebook.com/Malayalivartha



























