ഇങ്ങനെ സ്‌നേഹിച്ച് കൊല്ലല്ലേ... നിരന്തരം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ആഞ്ഞടിക്കുന്ന യു. പ്രതിഭ എംഎല്‍എയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു; അച്ചടക്ക നടപടിക്ക് സിപിഎം ഒരുങ്ങുന്നതായി സൂചന; പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ശക്തമായ നടപടി; ഇനി പ്രതികരിച്ചാല്‍ ഒട്ടും വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനം

യു. പ്രതിഭ എംഎല്‍എ സോഷ്യല്‍ മീഡിയ ഒഴിവാക്കിയതോടെ എല്ലാം ശാന്തമായിരുന്നു. എല്ലാ വിവാദങ്ങളും കെട്ടുകെട്ടിയെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് മറ്റൊരു വിവാദത്തില്‍ പ്രതിഭ പെടുന്നത്. കഴിഞ്ഞദിവസം, പൊതുവേദിയില്‍ വീണ്ടും പരസ്യ വിമര്‍ശനവുമായി പ്രതിഭ രംഗത്തെത്തിയതോടെ പത്തി മടക്കിയിരുന്ന പലരും ചന്ദ്രഹാസമിളക്കി രംഗത്തെത്തി. ഇതോടെ കായംകുളത്തെ പാര്‍ട്ടി ഔദ്യോഗിക വിഭാഗം അടക്കം എം എല്‍ എക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാക്കി.
തരംതാഴ്ത്തല്‍ പോലെ ശക്തമായ നടപടി പ്രതിഭയ്‌ക്കെതിരെ വേണമെന്നാണ് ഒരുകൂട്ടം നേതാക്കള്‍ വാദിക്കുന്നത്. തുടര്‍ച്ചയായ പരസ്യ വിമര്‍ശനങ്ങളില്‍ പ്രതിഭയ്‌ക്കെതിരെ ഇനിയും നടപടി സ്വീകരിക്കാതിരിക്കരുത് എന്നാണ് വാദിക്കുന്നത്. ഇതോടെ അഭിപ്രായം രൂപപ്പെട്ടതായാണ് പറയുന്നത്. കായംകുളം ഏരിയ കമ്മിറ്റിയുടെ അടക്കം ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം.
സി പി എം ഏരിയ കമ്മിറ്റി അംഗം കൂടിയായ യു. പ്രതിഭയ്‌ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. എം എല്‍ എയുടേത് സംഘടനാ വിരുദ്ധ നടപടിയാണെന്നാണ് പ്രധാന വിമര്‍ശനം. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ നവ മാധ്യമങ്ങളിലൂടെയും അല്ലാതെയും തുറന്നു പറയുന്നു. വോട്ട് ചോര്‍ച്ച ഉള്‍പ്പെടെ ഗൗരവമുള്ള കാര്യങ്ങള്‍ പറയേണ്ട സമയങ്ങളില്‍ പറഞ്ഞില്ല. പാര്‍ട്ടി ഫോറത്തിന് പുറത്ത് ബോധപൂര്‍വ്വം എല്ലാം ചര്‍ച്ചയാക്കുന്നു.
വിവാദമായ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ എം എല്‍ എയോട്, സി പി എം ജില്ലാ സെക്രട്ടറി വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമായിരുന്നില്ലെങ്കിലും സംസ്ഥാന സമ്മേളനം അടുത്തിരിക്കെ നടപടിക്ക് പാര്‍ട്ടി മുതിര്‍ന്നില്ല. മാത്രമല്ല, എല്ലാം ഏറ്റുപറഞ്ഞ് ഫേസ്ബുക്ക് അക്കൗണ്ട് പോലും എം എല്‍ എ ഉപേക്ഷിച്ചിരുന്നു.
വിവാദങ്ങള്‍ അവസാനിച്ചുവെന്നിരിക്കെയാണ് കഴിഞ്ഞദിവസം, പൊതുവേദിയില്‍ വീണ്ടും പരസ്യ വിമര്‍ശനവുമായി പ്രതിഭ രംഗത്തെത്തിയത്. ഇതോടെ കായംകുളത്തെ പാര്‍ട്ടി ഔദ്യോഗിക വിഭാഗം അടക്കം എം എല്‍ എക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാക്കി. തരംതാഴ്ത്തല്‍ പോലെ ശക്തമായ നടപടി പ്രതിഭയ്‌ക്കെതിരെ ഉണ്ടാകുമെന്നാണ് സൂചന
വീണ്ടും വിമര്‍ശനവുമായി യു പ്രതിഭ രംഗത്തെത്തിയതാണ് പുതിയ കുരുക്ക്. പാര്‍ട്ടിയിലെ ഭീരുക്കളാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് യു പ്രതിഭാ എംഎല്‍എ വിമര്‍ശിച്ചു. അതാരാണെന്ന് അവര്‍ക്കറിയാം. ഭീരുക്കളായത് കൊണ്ടാണ് അവരുടെ പേര് പറയാത്തത്. നേരെ നിന്ന് ആക്രമിക്കുന്നവരോടാണ് ബഹുമാനമാണെന്നും യു പ്രതിഭ പറഞ്ഞു. കേഡര്‍ പാര്‍ട്ടിയില്‍ നിന്ന് പരസ്യമായി പ്രതികരിക്കുന്നത് വ്യത്യസ്ത നിലപാട് ഉള്ളത് കൊണ്ടാണ്. പലപ്പോഴും പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തലുകളുണ്ടായി. പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ വിഴുങ്ങേണ്ടതായി വന്നിട്ടുണ്ടെന്നും യു പ്രതിഭ പറഞ്ഞു.
കഴിഞ്ഞ മാസമാണ് യു പ്രതിഭ സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചത്. കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റിനും ഖേദം പ്രകടിപ്പിക്കലിനും പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചത്.
ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിഭയോട് നേതൃത്വം വിശദീകരണം തേടിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് ഉപേക്ഷിച്ചത്. വ്യക്തിപരമായ മനോവിഷമത്തെ തുടര്‍ന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് എന്നായിരുന്നു പ്രതിഭയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ പ്രതിഭ ഉപേക്ഷിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത അതൃപ്തിയാണ് സിപിഎം നേതൃത്വം രേഖപ്പെടുത്തിയത്. ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് എംഎല്‍എയുടെ വിശദീകരണം വാങ്ങി ഉടനടി പ്രശ്‌നത്തില്‍ തീരുമാനമെടുക്കണമെന്ന് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയെന്നാണ് സൂചന. ഇതിന് പിന്നാലെ സോഷ്യല്‍മീഡിയ ഉപേക്ഷിച്ചതോടെ എല്ലാം തണുത്തതാണ്. എന്നാല്‍ മലപോലെയായിരുന്നു വീണ്ടും വിവാദം വരികയായിരുന്നു.
https://www.facebook.com/Malayalivartha



























