സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്ചയടക്കം ചോദ്യമാകും, മൊഴി വീട്ടിലെത്തി ശേഖരിക്കാൻ അന്വേഷണ സംഘം, ദിലീപിന്റെ സഹോദരനേയും സഹോദരീ ഭർത്താവിനെയും ചോദ്യം ചെയ്യും...!

നടിയെ അക്രമിച്ച കേസിൽ കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കും. കേസിലെ സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനാണ് മൊഴിയെടുക്കുന്നത്. കൂടാതെ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ചോദ്യം അന്വേഷണസംഘം അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.
ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കാര്‍ ഇന്നലെയും കൊണ്ടുപോയില്ല.എന്നാൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാർ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റും.കേടായിക്കിടക്കുന്ന കാര്‍ കൊണ്ടുപോകാന്‍ ഏറെ ശ്രമകരമാണ്. മെക്കാനിക്കുമായി എത്തി അന്വേഷണ സംഘം തന്നെ ഇവിടെ നിന്നു കൊണ്ടുപോകും എന്നാണ് പറഞ്ഞത്.
എന്നാല്‍ കാര്‍ നന്നാക്കി അന്വേഷണ സംഘത്തിനു കൈമാറാന്‍ ദിലീപിനോടു തന്നെ ആവശ്യപ്പെട്ടെന്നും വിവരമുണ്ട്.മാത്രമല്ല സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ എത്രമാത്രം തെളിവ് കിട്ടുമെന്നും വ്യക്തമല്ല.കേസിൽ പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ ശബ്ദ സാമ്പിൾ ഇന്നലെ ശേഖരിച്ചിരുന്നു.
ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് ശബ്ദസാമ്പിൾ ശേഖരിച്ചത്. ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം കണ്ടെന്ന് പൾസർ സുനി ഫോണിൽ ജിൻസനോട് പറഞ്ഞിരുന്നു.ദിലീപിന്റെ ഫോണില്‍ നിന്ന് നിര്‍ണായക കോടതി രേഖകള്‍ കണ്ടെത്തിയിരിക്കുകയാണ്.ഇതിന്റെ പശ്ചാത്തലത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും. ഇവരെ ചോദ്യം ചെയ്യാനുള്ള അനുമതി തേടി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നല്‍കിയ അപേക്ഷ കോടതി പരിഗണിച്ചു.
ഈ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ പ്രത്യേക അനുമതി ആവശ്യമില്ല. പൊലീസ് ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ കോടതി രേഖകള്‍ ഹാജരാക്കാനും പ്രത്യേക കോടതി നിര്‍ദേശിച്ചു. ഇതാരാണ് കോടതിയില്‍ നിന്നും ദിലീപിന് കൈമാറിയതെന്നാണ് പരിശോധിക്കുന്നത്.
കോടതിയില്‍ എത്തുന്ന തൊണ്ടിമുതലിന്റെ ചുമതലയുള്ള ക്ലാര്‍ക്ക്, ശിരസ്തദാര്‍ എന്നിവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം അനുമതി തേടിയത്. ദിലീപിന് നല്‍കാത്ത രഹസ്യമൊഴി ഉള്‍പ്പെടെയുള്ള രേഖകള്‍ ഫോണില്‍ നിന്ന് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതോടെ ദിലീപിന് വീണ്ടും കുരുക്ക് മുറുകുകയാണ്.
https://www.facebook.com/Malayalivartha



























