കേട്ടപാടെ അന്ന് ഭയന്നു വിറച്ചു... ചുരുട്ടിയ നിലയിലായിരുന്നു ആ കത്ത്; ആരേയും കാണിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു! പക്ഷെ അന്ന് അന്ന് ജയിലിൽ സംഭവിച്ചത്... പൾസർ സുനിയുടെ അമ്മയുടെ ഭയാനകമായ വെളിപ്പെടുത്തൽ...

നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയതിന് പിന്നാലെ കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിളും ശേഖരിച്ചു. എന്നാൽ കയ്യക്ഷരത്തിന്റെ സാമ്പിൾ പരിശോധനയിൽ കത്ത് യഥാർത്ഥമാണെന്ന് ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
അന്വേഷണ സംഘത്തെ സംബന്ധിച്ച് നിര്‍ണായക വിവരങ്ങളാണ് കത്തിലുള്ളത്. പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. 2018 മെയ് 7 നായിരുന്നു ജയിലില്‍ നിന്ന് പള്‍സര്‍ സുനി, ദിലീപിന് കത്ത് എഴുതിയത്. താന്‍ ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് കോടതിയില്‍ ക്ഷമാപണം നടത്തും എന്നായിരുന്നു കത്തില്‍ ഉണ്ടായത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം, കേസിലെ ദിലീപിന്റെ ബന്ധം, പള്‍സര്‍ സുനിക്ക് ദിലീപിനോടുള്ള നീരസത്തിന് കാരണം, ദിലീപിന്റെ മറ്റ് വിഷയങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കത്തിലുണ്ട്. എന്നാൽ ഇപ്പോഴിതാ കത്ത് സൂക്ഷിച്ച് വെയ്ക്കണമെന്ന് പറഞ്ഞ് കൊണ്ടായിരുന്നു തനിക്ക് സുനി കത്ത് കൈമാറിയതെന്ന് പറയുകയാണ് പൾസർ സുനിയുടെ അമ്മ ശോഭന പറയുന്നത്. ചുരുട്ടിയ നിലയിലായിരുന്നു കത്ത്. ആരേയും കാണിക്കരുതെന്നും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ശോഭന പറയുന്നു.
പൾസർ സുനി ജില്ലാ കോടതിയിൽ വെച്ചാണ് തനിക്ക് കത്ത് തന്നതെന്ന് ചർച്ചയിൽ ശോഭന പറഞ്ഞു. ആരേയും കാണിക്കരുത്, കത്ത് സൂക്ഷിച്ച് വെയ്ക്കണം, തന്റെ ജീവന് ഭീഷണി ഉണ്ടെന്നാണ് സുനി പറഞ്ഞത്. കത്തിനെ കുറിച്ച് ഒന്നും പറയരുതെന്നും പറഞ്ഞു. അന്ന് ഫോട്ടോസ്റ്റാറ്റ് ആയിരുന്നു തന്നത്. ഫോട്ടോസ്റ്റാറ്റ് ആണെന്നൊന്നും പറഞ്ഞിരുന്നില്ല. മടക്കിയാണ് കൈയ്യിൽ തന്നത്. വീട്ടിൽ വന്ന് കത്ത് വായിച്ചശേഷം ഇത്രയൊക്കെ കാര്യങ്ങൾ ഉണ്ടല്ലോ ഞാൻ വെളിപ്പെടുത്തട്ടെയെന്ന് ചോദിച്ചിരുന്നു. എന്നാൽ ഇപ്പോൾ വെളിപ്പെടുത്തേണ്ട എന്റെ ജീവൻ പ്രശ്നമാകുമെന്നൊക്കെയായിരുന്നു അന്ന് പറഞ്ഞത്. ജയിലിൽ വിജീഷ് ആത്മഹത്യക്ക് ശ്രമിച്ചിരന്നു. സുനി എപ്പോഴും തന്റെ ജീവൻ അപകടത്തിലാണെന്ന തരത്തിൽ സംസാരിക്കും. തന്നെ ഇനി കാണാൻ പറ്റിയെന്ന് വരില്ലെന്നൊക്കെയാണ് ഫോണിൽ വിളിക്കുമ്പോഴും കാണുമ്പോഴുമൊക്കെ പറഞ്ഞിരുന്നത്. ഇതൊക്കെ ആയപ്പോൾ തനിക്ക് ഭയമായി. അതുകൊണ്ടാണ് എന്തൊക്കെ വന്നാലും നേരിടാമെന്ന് വിചാരിച്ച് കത്ത് താൻ കാണിച്ചത്. ഞങ്ങൾ കഴിവില്ലാത്തവരാണ്. വലിയ വലിയ ആളുകൾക്കെതിരെ എന്താണ് ചെയ്യാൻ കഴിയുക. എന്ന് സുനിയുടെ ജീവൻ നിന്ന് പോകുന്നോ അന്ന് ഞങ്ങളുടേയും ജീവിതം അവസാനിക്കും. ഞാനും അവന്റെ സുഖമില്ലാത്ത അച്ഛനുമാണ് വീട്ടിൽ ഉള്ളതെന്നും പൾസർ സുനിയുടെ അമ്മ പറഞ്ഞു.
ഗുരുതര ആരോപണങ്ങളായിരുന്നു കത്തിൽ പൾസർ സുനി ഉന്നയിച്ചിട്ടുണ്ടായിരുന്നത്. 'എനിക്ക് ശിക്ഷകിട്ടിയാൽ വിഷമമോ പരിഭവമോ ഇല്ല, കാരണം ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ അത് എനിക്ക് വേണ്ടിയല്ല. മൂന്ന് വർഷം മുൻപുള്ള കാര്യം ഞാൻ പുറത്ത് പറഞ്ഞാൽ ജനം ആരാധിക്കുകയല്ല, തല്ലിക്കൊല്ലുമെന്ന് മറക്കണ്ട. ഞാൻ ചേട്ടന്റെ പേര് പറഞ്ഞതല്ല, സ്വന്തം കുഴി ചേട്ടൻ തന്നെ കുത്തിയതല്ലേ?എനിക്ക് എല്ലാം പറയാമായിരുന്നു. പൗലോസ് ചെകിട്ടത്ത് രണ്ട് തന്നപ്പോൾ ചേട്ടൻ എല്ലാം പറഞ്ഞതല്ലേ. എന്നേയും വിജീഷിനേയും പോലീസ് സത്കാരത്തിന് വിളിച്ചതല്ല. ഞങ്ങൾക്ക് ശരിക്കും കിട്ടിയിട്ടും ഞങ്ങൾ പേര് പറഞ്ഞിട്ടില്ല' ഇങ്ങനെ പോകുന്നു കത്തിലെ വാക്കുകൾ. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഗൂഡാലോചന നടത്തുമ്പോള്‍ നടന്‍ സിദ്ദിഖും അടുത്തുണ്ടായിരുന്നെന്നായിരുന്നുവെന്നും കേസില്‍ നടി മഞ്ജു വാര്യരെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ഉള്‍പ്പെടുത്താന്‍ ദിലീപ് ശ്രമിച്ചതായുള്ള ആരോപണങ്ങളും കത്തിൽ ഉണ്ടായിരുന്നു. കത്തിന്റെ ഫോട്ടോ കോപ്പി ആദ്യം പൾസർ സുനിയുടെ അമ്മയായ ശോഭനയുടെ കൈയ്യിൽ നിന്നായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ചത്.
https://www.facebook.com/Malayalivartha



























