ഗള്‍ഫിലുള്ള മലയാള നടി സാക്ഷികളെ സ്വാധീനിച്ചതായി കണ്ടെത്തല്‍, ഉടന്‍ കേരളത്തിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം, ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലിൽ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത് സിനിമ സീരിയല്‍ മേഖലയിലെ രണ്ട് പേരുടെ മൊഴി

നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഗള്‍ഫിലുള്ള മലയാള നടി ശ്രമിച്ചുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.ഉടന്‍ തന്നെ ഗള്‍ഫില്‍ നിന്ന് കേരളത്തിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഈ നടിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപുമായി സാമ്ബത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നേരത്തെ സിനിമ സീരിയല്‍ മേഖലയില്‍ നിന്നുള്ള രണ്ട് പേരുടെ മൊഴി ക്രൈം ബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം സ്വദേശിനികളുടെ മൊഴി എടുത്തത് ക്രൈംബ്രാഞ്ച് സിഐയുടെ നേതൃത്വമുള്ള സംഘമാണ്. പഴയതിനേക്കാള്‍ വാശിയില്‍ അന്വേഷണ സംഘം മുന്നോട്ട് പോകുകയാണ്. ഓരോ ദിവസവും ഓരോ പുതിയ കണ്ടെത്തലുകളാണ് പുറത്ത് വരുന്നത്. അതിനാല്‍ തന്നെ ഇനിയുള്ള ദിവസങ്ങളും ദിലീപിനെ സംബന്ധിച്ച് നിര്‍ണായകമാണ്.
കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുകായാണ്. അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. കേസിൽ കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കും.
നടിയെ അക്രമിച്ച കേസിലെ സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനാണ് കാവ്യയുടെ മൊഴിയെടുക്കുന്നത്. ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാർ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റും. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കാര്‍ ഇന്നലെയും കൊണ്ടുപോയില്ല.
കേടായിക്കിടക്കുന്ന കാര്‍ കൊണ്ടുപോകാന്‍ ഏറെ ശ്രമകരമാണ്. മെക്കാനിക്കുമായി എത്തി അന്വേഷണ സംഘം തന്നെ ഇവിടെ നിന്നു കൊണ്ടുപോകും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കാര്‍ നന്നാക്കി അന്വേഷണ സംഘത്തിനു കൈമാറാന്‍ ദിലീപിനോടു തന്നെ ആവശ്യപ്പെട്ടെന്നാണ് വിവരം. മാത്രമല്ല സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ എത്രമാത്രം തെളിവ് കിട്ടുമെന്നും വ്യക്തമല്ല.
https://www.facebook.com/Malayalivartha



























