'ഫൈനലിൽ എത്തുന്ന ഒരു മത്സരാത്ഥിയെ കണ്ടെത്തി. കളി പഠിച്ചു കളിക്കാൻ വന്നവൻ, അയാളുടെ കളി കണ്ടു കാഴ്ചക്കാരാകുന്നവർ, അയാൾ എവിടെയും മണം പിടിക്കാൻ മൂക്ക് കയറ്റുന്നു. മറ്റൊന്നിനുമല്ല, പ്രശ്നങ്ങൾ ഉണ്ടാക്കി സ്ക്രീൻ കൈയ്യടക്കാൻ... അതിൽ അയാൾ വിജയിക്കുന്നതായി കാണുന്നു. അതേ , അയാളൊരു പോരാളിയാണ്. പടവെട്ടി ജയിക്കാൻ വന്നവൻ...' വൈറലായി കുറിപ്പ്
ഏറെ കാത്തിരിപ്പുകൾക്ക് ശേഷം ആരവങ്ങളോടെയാണ് ബിഗ് ബോസ് മലയാളം നാലാം സീസൺ ആരംഭിച്ചത്. അങ്ങനെ ഇതാ ആദ്യ വീക്കെന്‍ഡ് ആയിരിക്കുകയാണ്. ഷോ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ തന്നെ കളത്തിലുളള 17 മത്സരാര്‍ത്ഥികളെ കുറിച്ചും പ്രേക്ഷകര്‍ക്ക് കൃത്യമായ ധാരണ കിട്ടിക്കഴിഞ്ഞു എന്നതും നമുക്ക് കാണുവാൻ സാധിക്കും. സോഷ്യല്‍ മീഡിയയില്‍ ആര്‍മി പേജുകളൊക്കെ ഉയർന്നുവന്നുകഴിഞ്ഞു. ഇപ്പോഴിതാ ഇതുവരെയുളള പ്രകടനം വെച്ച് ബിഗ് ബോസ് ഫൈനലിൽ ആരെത്തും എന്ന് പറയുന്ന കുറിപ്പ് വൈറലാവുകയാണ്. ബിഗ് ബോസ് മലയാളം ഫാൻസ് പേജിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കുറിപ്പ് വായിക്കാം:
1. വൺ ഫൈനലിസ്റ്റ് സ്‌പോട്ടഡ്. ഫൈനലിൽ എത്തുന്ന ഒരു മത്സരാത്ഥിയെ കണ്ടെത്തി. കളി പഠിച്ചു കളിക്കാൻ വന്നവൻ, അയാളുടെ കളി കണ്ടു കാഴ്ചക്കാരാകുന്നവർ, അയാൾ എവിടെയും മണം പിടിക്കാൻ മൂക്ക് കയറ്റുന്നു. മറ്റൊന്നിനുമല്ല, പ്രശ്നങ്ങൾ ഉണ്ടാക്കി സ്ക്രീൻ കൈയ്യടക്കാൻ... അതിൽ അയാൾ വിജയിക്കുന്നതായി കാണുന്നു. അതേ , അയാളൊരു പോരാളിയാണ്. പടവെട്ടി ജയിക്കാൻ വന്നവൻ. ആരെന്ന് മനസ്സിലായോ? ഇല്ലെങ്കിൽ കണ്ടറിഞ്ഞോളൂ...
2. ജാസ്മിൻ കലക്കും. ആളൊരു തീപ്പന്തം ആണ്. ആരെയൊക്കെ മലർത്തിയടിച്ചു തന്റെ തീയിൽ പഴുപ്പിക്കും എന്നു കാത്തിരുന്നു കാണാം. 3. മികച്ച ഫോട്ടോഗ്രാഫർ ആയ ഡെയ്സി അവിടെയുള്ള എല്ലാവരുടെയും വിവിധ കോണിലുള്ള മനസ്സിന്റെ പടങ്ങൾ എടുത്തു കഴിഞ്ഞു. അവൾ ഒരിഞ്ചു വിട്ടുകൊടുക്കില്ല. അത് വേറെ ലെവൽ. ജയിക്കാനായി വന്നവൾ. മുംബൈ കണ്ടവളെ, മുംബൈയിൽ നിന്ന് കളി പഠിച്ച മിടുക്കിയെ തോല്പിക്കാമെന്നു കരുതുന്നവരുണ്ടോ?
4. എവിടെ ആ മസിൽമാന്മാർ, രണ്ടും. അവർ ഒതുങ്ങിപ്പോയിരിക്കുന്നു. 5. ലക്ഷ്മിപ്രിയയുടെ ഇതുവരെയുള്ള എല്ലാ performance ഉം ഇഷ്ടമായി. അവർ പറയുന്ന വാക്കുകളിൽ യഥാർത്ഥ ജീവിതമുണ്ട്. അവരിൽ മികച്ച മത്സരാർത്ഥിയെ കാണുന്നതുകൊണ്ടാകാം അവർക്കെതിരെയായിരിക്കുന്നു അവിടെ പലരും. ഇപ്രാവശ്യം കളി പാറും, കളർ ഒഴുകും, ഒന്നാംദിവസം മുതൽ കളിക്കാൻ വന്നവർ അവർ. എങ്കിൽ കളിച്ചുതന്നെ ജയിക്കും. അങ്ങനെ ജയിക്കട്ടെ''.
അതിനിടെ വിവിധ മത്സരാർത്ഥികളെ വിലയിരുത്തുന്ന കുറിപ്പുകളും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്. ലക്ഷ്മി പ്രിയയെ കുറിച്ചുളള കുറിപ്പ് വായിക്കാം: '' ഈ പാവത്തിനെയൊക്കെ എന്തിൻ്റെ പേരിലാണ് ചിലർ കളിയാക്കുന്നത് എന്ന് മനസിലാകുന്നില്ല. അത്ര വലിയ മോഡേൺ ന്യൂജത്തി അല്ലാത്തതാണോ പ്രശ്നം???? അതോ 'അവരുടെ വിശ്വാസങ്ങളോ???? BB ഗെയിമിൽ അതൊന്നും നോക്കിയിട്ടല്ല ഒരു കണ്ടസ്റ്റൻ്റിനെ വിലയിരുത്തേണ്ടത്.
താൻ ജീവിച്ചു വന്ന സാഹചര്യവും ഒരു കുടുംബിനി എന്ന നിലക്കും ലക്ഷ്മി പ്രിയ കുറച്ച് പഴയ ആളായി തോന്നാം/ എന്നാൽ തൻ്റെ പരിതികളെ തരണം ചെയ്ത് സ്ത്രീ എന്ന വാക്കിൻ്റെ പൂർണതയിൽ മികച്ച രീതിയിൽ കണ്ടൻ്റ് ക്രിയേറ്റ് ചെയ്യാൻ ലക്ഷ്മി ചേച്ചിക്ക് സാധിച്ചു എന്ന് പറയാതിരിക്കാൻ വയ്യ. കളങ്കമില്ലാത്ത ഒരു സാധാ വീട്ടമ്മ. ഈശ്വരവിശ്വാസി ആയ ഒരു നാട്ടിൻ പുറത്ത് കാരി, അതാണ് ലക്ഷ്മി ചേച്ചി. ചേച്ചി ഫൈനൽ ഫൈവിൽ വരണമെന്ന ആഗ്രഹം ഉണ്ട്. എല്ലാ വിധ ആശംസകളും''.
ഡോ. റോബിനെ കുറിച്ച്: "ഞാൻ ഡോക്ടർ എന്നത് ശരി തന്നെ... പക്ഷേ ഇത് ഹോസ്പിറ്റലും അല്ലാ, നിങ്ങൾ ആരും എന്റെ patients ഉം അല്ല.. ഞാൻ BB യിൽ വന്നത് ഗെയിം കളിക്കാൻ ആണ്"... ഒരു കാര്യം ഉറപ്പിച്ചോ ഡോക്ടർ രണ്ടും തുനിഞ്ഞാണ്... ഡോക്ടർ ഉയർത്തി വിടുന്ന സുനാമി തിരമാലകളിൽ കടപുഴഴകി വീഴുന്ന വൻ ആൽമരങ്ങളെയും ചെറുമരങ്ങളെയും ഈ BB സീസണിൽ പ്രതീക്ഷിക്കാം എന്നാണ് എന്റെ ഒരു ഇത്..''
ഡെയ്സിയെ കുറിച്ച്: ''ഞാൻ കരുതി ജാസ്മിനോ നിമിഷയോ ഒക്കെയാണ് സീൻ എന്ന്. എന്നാൽ ഇന്നലെ ബ്ലസ്ലിയെ എടുത്ത് പഞ്ഞിക്കിട്ടപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി. നേർക്ക് നേർ ഡെയ്സിയെ സംസാരിച്ച് തോൽപ്പിക്കാൻ സീസൺ ഫോറിൽ നിലവിൽ ആരുമില്ല. നല്ല കണ്ടൻ്റ് ക്രിയേറ്റ് ചെയ്യുന്നുണ്ട്. സ്ക്രീൻ പ്രസൻസും കൂടുതലാണ്. ഒരു പക്ഷേ സീസൺ 4 ലെ ഫൈനൽ ഫൈവിൽ ഉണ്ടാകാൻ പോകുന്ന ഐറ്റം. ഫിലോമിന ചേച്ചിയുടെ കൊച്ചുമോൾ. ഡേഞ്ചർ ഡെയ്സി''.
കുട്ടി അഖിലിനെ കുറിച്ച്: '' കുട്ടി അഖിൽ BBHൽ ഉണ്ടോ?? സേഫ് ഗെയിമാണ്. സ്ക്രീൻ പ്രസൻസ് ഇല്ല. സൂരജുമായി കോമഡി കാണിച്ച് നടക്കുന്നു. ഗെയിം എന്താണെന്ന് മനസിലായിട്ടില്ല. ഒന്നിലും ഇടപെടുന്നില്ല. ഈ സീസണിലെ നോബി ആണ് അഖിൽ. ഇങ്ങനെയുള്ള നിരവധി കമൻ്റുകളാണ് അഖിലിനെതിരെ ഞാൻ കണ്ടത്. എനിക്ക് ഇവരോട് പറയാനുള്ളത് ആദ്യവാരത്തിൽ ഒതുങ്ങിയിരിക്കുന്ന ഒരാളെ ഒരിക്കലും നമ്മൾ പ്രഡിക്ട് ചെയ്യരുത്''.
''ചുമ്മ ഓളം വെച്ച് അനാവശ്യവും പരദൂഷണവും പറഞ്ഞ് സ്ക്രീനിൽ നിറയുന്ന ഒരാളല്ല അഖിൽ എന്നാണ് എൻ്റെ അഭിപ്രായം. അത് അയാൾക്ക് കിട്ടിയ ടാസ്കിൽ കാണിച്ച് തന്നിരുന്നു. പറയേണ്ടത് പറയേണ്ടിടത്ത് മാത്രം പറഞ്ഞ് ആരുടേയും നെഗറ്റീവ് പിടിച്ച് പറ്റാത്ത കുട്ടി ആയിരിക്കും ഈ സീസണിലെ ജനപ്രിയൻ എന്ന് നിങ്ങൾ വൈകാതെ അറിയും. ചാരമാണെന്ന് കരുതി ചികയരുത്. തീയാണെന്ന് അവൻ്റെ മുഖം പറയുന്നുണ്ട്'.
https://www.facebook.com/Malayalivartha



























