കേരളത്തിലെ പോക്‌സോ കേസുകളിൽ മറഞ്ഞിരിക്കുന്ന നഗ്നസത്യങ്ങള്‍, ദിനം പ്രതി വര്‍ധിക്കുന്നു എന്ന് പറയുന്നതിന് പിന്നിൽ, നിഗൂഢതകള്‍ വെളിപ്പെടുത്തി ഹൈക്കോടതി അഭിഭാഷകയായ വിമല ബിനു...

കേരളത്തില്‍ പോക്‌സോ കേസുകളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നുണ്ട് എന്നത് സംശയമില്ലാതെ പറയാന്‍ സാധിക്കുന്ന ഒരു വിഷയമാണ്. എന്നാല്‍ ഈ കേസുകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന ചില നഗ്നസത്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഹൈക്കോടതിയിലെ അഭിഭാഷകയായ വിമല ബിനു.അതായത് കേരളത്തില്‍ ഉയര്‍ന്നുവരുന്ന പല പോക്‌സോ കേസുകളും വ്യാജമാണെന്നും കുട്ടികളെകൊണ്ട് കള്ളം പറയിച്ചാണ് പല കേസുകളും നല്‍കുന്നത് എന്നുമാണ് വിമല മലയാളി വാര്‍ത്തയോട് പറഞ്ഞത്.
ഹൈക്കോടതിയിലെത്തിയ ഒരു പോക്‌സോ കേസിന്റെ അടിസ്ഥാനത്തിലാണ് അഡ്വ. വിമലയുടെ ഈ വെളിപ്പെടുത്തല്‍. വിവാഹമോചനത്തിന് വേണ്ടി കാത്തുനില്‍ക്കുന്ന ദമ്പതികളുടെ മകനെ കരുവാക്കി, കുട്ടിയുടെ പിതാവ് വ്യാജ പരാതി ഉണ്ടാക്കുകയായിരുന്നു. ഭാര്യയും കാമുകനും താമസിച്ചിരുന്ന വീട്ടില്‍വച്ച് ഏഴുവയസ്സായ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു പിതാവ് നല്‍കിയിരുന്ന പരാതി.
മാത്രമല്ല തനിക്ക് ദുരനുഭവം ഉണ്ടായി എന്ന് പറഞ്ഞ് കുട്ടിയെ കൊണ്ട് പോലീസില്‍ മൊഴിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ കേസ് വ്യാജമാണെന്ന് മനസിലായതോടെ കോടതി ശക്തമായി ഇടപെടുകയും വിശദമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്. കേസിനെ കുറിച്ച് പ്രതിക്ക വേണ്ടി ഹാജരായ അഡ്വ.വിമലക്ക് പറയാനുള്ളത് കേള്‍ക്കാം..
ഇത് ചേരാനെല്ലൂരിലെ മാത്രം സംഭവമല്ല. വിവാഹമോചനകേസുകളില്‍ പലപ്പോഴും കുട്ടികളെ വിട്ടുകിട്ടുന്നതിന് പങ്കാളിയേയോ അല്ലെങ്കില്‍ അവരുമായി ബന്ധപ്പെട്ട ആളുകളേയോ പോക്‌സോ കേസുകളില്‍ ഉള്‍പ്പെടുത്തുന്നത് പതിവാണ്. ഇത്തരത്തില്‍ നിരവധി കേസുകള്‍ കേളത്തിലുണ്ടെന്നാണ് വിമല പറയുന്നത്. എന്നാല്‍ ഇങ്ങനെയുള്ള സംഭവങ്ങളില്‍ പലപ്പോഴും പോലീസിന്റെ ഭാഗത്ത് വലിയ വീഴ്ചകള്‍ വരാറുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം നിരപരാധികളായ ആളുകള്‍ വ്യാജ പോക്‌സോ കേസുകളില്‍ ഇരകളാകുന്നുണ്ടെന്ന് ഹൈക്കോടതി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇത് ക്രൂരമാണെന്നും കുറ്റവിമുക്തരാക്കപ്പെട്ടാലും ഇത്തരം ആരോപണങ്ങള്‍ അവരെ ജീവിതകാലം മുഴുവനും വേട്ടയാടുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ഡിസംബര്‍ ജനുവരി മാസങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അഞ്ചെണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു
വാര്‍ത്ത കാണാം..
https://www.facebook.com/Malayalivartha



























