യുവതിയോട് വിവാഹാഭ്യർത്ഥന നടത്തി പിൻതുടർന്ന് ശല്യപ്പെടുത്തി! വീഴാതെ വന്നപ്പോൾ അറ്റകൈ പ്രയോഗം; വീട്ടിൽ അതിക്രമിച്ച് കയറി ഉടുമുണ്ട് മാറ്റിക്കാണിക്കാളും അസഭ്യം പറയലും; 32കാരനെ പോലീസ് പൊക്കിയപ്പോൾ പുറത്ത് വരുന്നത്...

ഒരു പെൺകുട്ടിയെ പ്രണയിക്കുക ആ പ്രണയം പെൺകുട്ടി അംഗീകരിച്ചില്ലെങ്കിൽ പകയോടെ ചുട്ടുകൊല്ലുക, കുത്തികൊലപ്പെടുത്തുക, എന്നിങ്ങനെയുള്ള രീതികൾ ഇപ്പോൾ കേരളത്തിൽ നിരന്തരമായി കാണുന്ന സംഭവമാണ്. അത്തരത്തിൽ സമാനമായ ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ വിരോധത്തിൽ നഗ്നത പ്രദർശിപ്പിച്ചയാളെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭം പുറംലോകമറിയുന്നത്. പട്ടാഴി രാജൻ നിവാസിൽ രഞ്ജു എന്ന രഞ്ജിത്ത് കുമാറാണ് (32) അറസ്റ്റിലായത്. പട്ടാഴി സ്വദേശിനിയായ യുവതിയോട് പ്രതി വിവാഹാഭ്യർത്ഥന നടത്തി പിൻതുടർന്ന് ശല്യപ്പെടുത്തിയിരുന്നു. എന്നാൽ യുവതി വിവാഹാഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഇതിന്റെ വിരോധത്തിൽ യുവതി താമസിച്ചിരുന്ന വീട്ടിൽ കഴിഞ്ഞ ദിവസം പ്രതി അതിക്രമിച്ചു കയറി അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. കുന്നിക്കോട് പൊലീസിന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ് എച്ച് ഒ പി ഐ മുബാറക്കിന്റെ നേതൃത്വത്തിൽ എസ് ഐമാരായ വൈശാഖ് കൃഷ്ണൻ, ഫൈസൽ, വനിത സി പി ഒ മറിയക്കുട്ടി എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha



























