മുന്നറിയിപ്പ് നൽകാതെ പണികൊടുത്ത് എയര്‍ ഇന്ത്യ വിമാനം, ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രെസ് രാവിലെ 6 മണിക്ക് പുറപ്പെട്ടു, ദുരിതത്തിലായത് നിരവധി പ്രവാസികൾ

മുന്നറിയിപ്പ് നൽകാതെ യാത്രാ സമയത്തിൽ മാറ്റം വരുത്തി പ്രവസികളെ ദുരിതത്തിലാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടി ഇതാദ്യമായല്ല. നേരത്തെയും യാത്രക്കാരെ വലയ്ക്കുന്ന സംഭവങ്ങൾ എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇതേ തെറ്റ് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുകയാണ് ചെയ്യുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുന്നറിയിപ്പ് പോലുമില്ലാതെ വിമാനം നേരത്തെ പോയ വർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിൽ പ്രതിഷേധം ഉയർത്തി യാത്രക്കാർ രംഗത്തെത്തിയിരുന്നു.
എയര്‍ ഇന്ത്യയുടെ ഈ നടപടി യാത്രക്കാരെ സംബന്ധിച്ച് എത്രത്തോളം നഷ്ടവും ബുദ്ധിമൂട്ടും ഉണ്ടാക്കുന്ന കാര്യമാണിത്. ഇതിൽ ഉണ്ടാകുന്ന സമ്പത്തിക നഷ്ടം ആര് നികത്തും. ഈ ചോദ്യങ്ങൾക്കുള്ള ഉത്തമില്ലെങ്കിൽ പിന്നെ ഒരു മുന്നയിപ്പെങ്കിലും യാത്രക്കാർക്ക് കൊത്തുകൂടെ. എയർപ്പോർട്ടിലേക്ക് എത്താൻ അധികം സമയം വേണ്ടിവരുന്നവർക്ക് എയര്‍ ഇന്ത്യയുടെ ഈ സ്ഥിരിതയില്ലാത്ത പ്രവർത്തിയിൽ നിസ്സഹായരായി നിൽക്കാൻ മാത്രമേ കഴിയുള്ളൂ.
ഖത്തറിലേക്ക് പോകേണ്ടിരുന്ന യാത്രക്കാരാണ് ഇത്തരത്തിൽ ദുരിതത്തിലായത്. ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രെസ് രാവിലെ 6 മണിക്ക് പുറപ്പെട്ടതാണ് പ്രശ്നത്തിന് കാരണമായത്. ഇതോടെ ജോലിക്ക് ജോയിന്‍ ചെയ്യേണ്ടതടക്കം നിരവധി യാത്രക്കാര്‍ ദുരിതത്തിലായി. വിമാനം നേരത്തെ എത്തിയത് സംബന്ധിച്ച് മെയില്‍ വഴി സന്ദേശം നല്‍കിയിരുന്നുവെന്നാണ് എയര്‍ ഇന്ത്യ നല്‍കുന്ന വിശദീകരണം.
എന്നാല്‍ ഇ-മെയില്‍ സന്ദേശം ആര്‍ക്കും ലഭിച്ചില്ലെന്നാണ് യാത്രക്കാർ പറയുന്നത്.എയര്‍ ഇന്ത്യയില്‍ നിന്നാദ്യമായല്ല ഇത്തരമൊരു വീഴ്ച സംഭവിക്കുന്നതെന്നത് ഓർക്കണം. മുന്‍പ് വൈകീട്ട് 8.25 ന് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ ദുബായ് വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ സംഭവങ്ങൾ ശേഷമാണ് വീണ്ടും ഇത്തരമൊരു നടപടി.
https://www.facebook.com/Malayalivartha



























