യുവാവ് മൂന്നാമതും വിവാഹം കഴിച്ചതോടെ സഹിക്കാൻ പറ്റാതെയായി! മുൻ ഭാര്യയുടെ സഹോദരൻ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റില്‍ തള്ളി... നാട്ടുകാരിൽ നിന്നും പൊലീസ് വിവരമറിഞ്ഞതോടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് നടക്കുന്നത്...

വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. മൂന്നാമതും വിവാഹം കഴിച്ച യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കിണറ്റിൽ കണ്ടെത്തി. ജാർഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിലെ ലാഡു ഹയ്ബുരു(35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മുൻ ഭാര്യയുടെ ബന്ധുക്കളെ പൊലീസ് അറസസ്റ്റ് ചെയ്തു. മാർച്ച് 16 മുതലാണ് ലാഡുവിനെ ഗ്രാമത്തിൽ നിന്ന് കാണാതായത്. എന്നാൽ ഇയാളുടെ കുടുംബം പൊലീസിൽ പരാതിയൊന്നും നൽകിയിരുന്നില്ല. നാട്ടുകാരിൽ നിന്നാണ് പൊലീസ് വിവരമറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മുൻ ഭാര്യയുടെ സഹോദരനും ലാഡുവും തമ്മിൽ നേരത്തെ അടിയുണ്ടായിരുന്നു. മൂന്നാമത് വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു വഴക്ക്. ഇതിനുപിന്നാലെയാണ് യുവാവിനെ കാണാതായത്. സംശയം തോന്നി മുൻ ഭാര്യയുടെ സഹോദരനെയും ബന്ധുക്കളെയും കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദുമാരിയയിൽ നടത്തിയ തിരച്ചിലിലാണ് ഒരു കിണറ്റിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha



























