സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഒന്നരവയസുകാരിയ്ക്ക് ഒരു മാസം നിര്‍ണ്ണായകം... നാട് മുഴുവന്‍ കൈകോര്‍ത്തപ്പോള്‍ ഒരാഴ്ചയ്ക്കിടെ സ്വരൂപിച്ചത് നാല് കോടി രൂപ! ഇനിയും വേണ്ടത് പന്ത്രണ്ട് കോടിയോളം രൂപ.. കുരുന്നിന്റെ ജീവനായി സുമനസ്സുകളുടെ കനിവിനായി കണ്ണീരോടെ അച്ഛന്‍ ലിജുവും അമ്മ നിതയും

അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അസുഖം ബാധിച്ച് ജീവിതത്തിലേക്ക് തിരികെയെത്താന്‍ സുമനുസുകളുടെ സഹായം കാത്തിരിക്കുകയാണ് ഒരു കുടുംബം. പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ലിജുവിന്റെയും നിതയുടെയും മകള്‍ ഒന്നരവയസുകാരി ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി നാട് മുഴുവന്‍ കൈകോര്‍ത്തപ്പോള്‍ ഒരാഴ്ചയ്ക്കിടെ സ്വരൂപിച്ചത് നാല് കോടി രൂപയോളമാണ്. എന്നാല്‍ മരുന്നിനായി ഇനിയും പന്ത്രണ്ട് കോടിയോളം രൂപയാണ് ആവശ്യമായുള്ളത്. കുരുന്നിന്റെ ജീവനായി സുമനസ്സുകളുടെ കനിവിനായി കാത്തിരിക്കുകയാണ് അച്ഛന്‍ ലിജുവും അമ്മ നിതയും. ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി വിദേശത്ത് നിന്നിറക്കുമതി ചെയ്യുന്ന മരുന്നിന് വേണ്ട തുക എങ്ങനെ കണ്ടെത്തുമെന്നറിയാത്ത അവസ്ഥയിലാണിവര്‍. മകളുടെ ജീവന്‍ രക്ഷിക്കാന്‍ ഈ കുടുംബം അകമഴിഞ്ഞ സഹായം കാത്തിരിക്കുകയാണ്. കള്ളിപ്പാടം കുന്നത്തുവീട്ടില്‍ ഇന്ന് സങ്കടക്കടല്‍ മാത്രം..
ഒന്നരവയസിലാണ് ഗൗരിക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇരിക്കാനോ മുട്ടിലിഴയാനോ സാധിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ ജനറ്റിക്ക് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗ സാഹചര്യം വിലയിരുത്തിയ ഡോക്ടര്‍മാര്‍ വരുന്ന ഒരു മാസം നിര്‍ണായകമാണെന്ന് അറിയിച്ചതോടെയാണ് ചികില്‍സയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ തീവ്ര ശ്രമങ്ങള്‍ ആരംഭിച്ചത്. പതിനാറു കോടി രൂപയുടെ മരുന്ന് വിദേശത്തുനിന്ന് എത്തിച്ചു വേണം ജീന്‍തെറാപ്പി ചെയ്യാന്‍. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളി ചെയര്‍മാനും കൗണ്‍സിലര്‍ അശ്വതി കണ്‍വീനറുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പി മമ്മിക്കുട്ടി എംഎല്‍എയും നഗരസഭാധ്യക്ഷന്‍ എം കെ ജയപ്രകാശും സ്ഥിരം സമിതി അധ്യക്ഷന്‍ കെ കൃഷ്ണകുമാറും ഗൗരിലക്ഷ്മിക്കായി രംഗത്തുണ്ട്.
https://www.facebook.com/Malayalivartha



























