ഓരോ പ്രാവിശ്യവും അദ്ദേഹത്തെ കാണുമ്പോള്‍ സെല്‍ഫി എടുക്കും... അപ്പോഴാണ് പ്രൊഫൈല്‍ ചിത്രം മാറ്റാറുള്ളു... ഒടുക്കം ഒരു ദിവസം കയ്യോടെപൊക്കി; പിന്നാലെ ആ രഹസ്യം പൊട്ടിച്ചു... കല്യാണം കഴിഞ്ഞതിന് ശേഷം ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം മാത്രം! തുറന്ന് പറഞ്ഞ് അനു സിത്താര

മലയാളികളുടെ ഇഷ്ടതാരമാണ് അനുസിത്താര. വിടർന്ന വലിയ കണ്ണുകളും നീണ്ട കാർകൂന്തലുമൊക്കെ കൊണ്ട് ആരാധകരുടെ ഉള്ളിൽ വളരെ പെട്ടന്നായിരുന്നു ഒരു സ്ഥാനം പിടിച്ചത്. ഒരു അഭിമുഖത്തിലൂടെ മനസ് തുറന്ന് സംസാരിക്കുകയാണ് താരമിപ്പോൾ. എല്ലാ നടന്മാരോടും ഇഷ്ടം ഉണ്ടെങ്കിലും താനൊരു മമ്മൂക്കാ ഫാന്‍ ആണെന്നാണ് അനു സിത്താര പറഞ്ഞത്. മമ്മൂക്കയുടെ കൂടെയുള്ള ഫോട്ടോയാണ് വാട്‌സാപ്പില്‍ പ്രൊഫൈല്‍ ചിത്രമായി കൊടുത്തിരിക്കുന്നത്. ഓരോ പ്രാവിശ്യവും അദ്ദേഹത്തെ കാണുമ്പോള്‍ സെല്‍ഫി എടുക്കും. അപ്പോഴാണ് പ്രൊഫൈല്‍ ചിത്രം മാറ്റാറുള്ളു. ഇക്കാര്യം അടുത്തിടെ മമ്മൂക്കയും ശ്രദ്ധിക്കുകയും എന്നോട് ചോദിക്കുകയും ചെയ്തിരുന്നു. മമ്മൂക്കയോടുള്ള ആരാധന ഇപ്പോള്‍ തുടങ്ങിയതല്ല ചെറുപ്പത്തിലേ തനിക്കുണ്ടെന്നാണ്' നടി പറയുന്നത്. കഥ പറയുമ്പോള്‍ സിനിമ കണ്ടപ്പോഴൊക്കെ അദ്ദേഹം എന്റെ അടുത്തൂടെ വന്ന് പോയത് പോലെ തോന്നി. അന്ന് സിനിമയിലെത്തുമെന്ന് ഞാന്‍ പോലും കരുതിയില്ല. അദ്ദേഹത്തെ ദൂരെ നിന്ന് ഒന്ന് കണ്ടാല്‍ മതിയെന്ന് മാത്രമായിരുന്നു അന്നത്തെ സ്വ്പനം. കല്യാണം കഴിഞ്ഞ് ഞാന്‍ വിഷ്ണുവേട്ടനോട് യാത്ര പോണമെന്നോ ഒന്നും പറഞ്ഞിട്ടില്ല. അന്ന് പറഞ്ഞ ഒരെയൊരു ആഗ്രഹം ദൂരെ നിന്നാണെങ്കിലും മമ്മൂക്കയെ ഒന്ന് കാണിച്ച് തരണം എന്നായിരുന്നെന്നാണ് താരം പറയുന്നത്.
https://www.facebook.com/Malayalivartha



























