ലക്ഷ്മിച്ചേച്ചി എത്ര നന്നായി മലയാളം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്; എന്നിട്ട് അത് സാധിച്ചില്ല എന്ന് കണ്ടപ്പോൾ അതിശയിച്ചുപോയി; എവിക്ഷൻ പ്രക്രിയയിൽ ആരാണ് പോയത് എന്ന് കേട്ടറിഞ്ഞു; ആ സസ്പെൻസ് പൊളിച്ച് നടി അശ്വതി

ഇന്നലത്തെ ബിഗ്‌ബോസ് വീക്കെൻഡ് എപ്പിസോഡിനെ കുറിച്ചും ആരാണ് ഔട്ട് ആകുന്നുവെന്നതിനെ കുറിച്ചും നടി അശ്വത്ഥജി വാചാലയാകുകയാണ്. അശ്വതി പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്നലത്തെ ബിഗ്‌ബോസ് വീക്കെൻഡ് എപ്പിസോഡ് ഞാൻ യൂട്യൂബിൽ ഓടിച്ചിട്ടൊന്ന് കണ്ടു..
മുഖ്യ വിഷയം "മലയാളം പറയുന്നതും വായിക്കുന്നതും" ആയിരുന്നു. ലാലേട്ടൻ ഓരോരുത്തരെ കൊണ്ട് മലയാളം എഴുതിക്കുന്നു.ഞാൻ അതിശയിച്ചത് ലക്ഷ്മിച്ചേച്ചി "ധൃതരാഷ്ട്രർ" എന്ന് എഴുതിയത് കണ്ടിട്ടാണ്. ചേച്ചി എത്ര നന്നായി മലയാളം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്. എന്നിട്ട് സാധിച്ചില്ല എന്ന് കണ്ടപ്പോൾ അതിശയിച്ചുപോയി .
ഓരോരുത്തരുടെ ടാസ്ക് വായന കണ്ടു ചിരി വന്നെങ്കിലും, മലയാളം ബിഗ്‌ബോസ് മലയാളം പറയണം മലയാളം വായിക്കണം എന്നൊക്കെ ഉണ്ടെങ്കിൽ അതറിയുന്നവരെ ആ വീട്ടിലേക്കു കയറ്റിയാൽ പോരെ . ഇനി "എനിക്ക് കുലച്ചു കുലച്ചു മലയാളം അരിയുള്ളു" എന്ന് കാണിക്കുവാണോ എന്ന് പോലും തോന്നി . അങ്ങനെ നോക്കുമ്പോൾ അപർണ പൊളി ആണ് .
സാധാരണ 2 ആഴ്ച കഴിഞ്ഞാണ് എവിക്ഷൻ പ്രക്രിയ. ഇപ്പ്രാവശ്യം ആദ്യത്തെ ആഴ്ചയിൽ തന്നേ ഉണ്ട്. ആരാണ് പോയത് എന്ന് കേട്ടറിഞ്ഞു. പക്ഷേ ഞാൻ ആയിട്ട് സസ്പെൻസ് പൊളിക്കുന്നില്ല. അറിയാത്തവർക്ക് അതൊരു സസ്പെൻസ് ആയിക്കോട്ടെ.ഔട്ട് ആയോ, അതോ സീക്രെട് റൂമിലേക്ക് മാറ്റിയോ എന്നും അറിയില്ല.
കോമഡി ഇതൊന്നുമല്ല രാത്രി ഞാൻ ബിഗ്‌ബോസ് കണ്ടുകൊണ്ട് ഉറങ്ങിയത് കൊണ്ടാണോ എന്നറിയില്ല അടുത്ത വൈൽഡ് കാർഡ് എൻട്രി വരുന്നതായി സ്വപ്നം കണ്ടത് നമ്മടെ പൊളി ഫിറോസ്ക്കയും സജ്‌നയും എന്നാണ് എന്താലെ?? ആരും പൊങ്കാല ഇടല്ലേ.. ഉവ്വ..പറഞ്ഞാ ഉടനെ പൊങ്കാല ഇടാത്തവർ നിങ്ങ പൊളിക്ക്.
https://www.facebook.com/Malayalivartha



























