ഇത് ഒരു പറ്റം വിദ്യാർത്ഥികളുടെ അക്കാഡമിക് വിഷയം മാത്രമല്ല, പൊതുജനാരോഗ്യത്തിനെ ബാധിക്കുന്ന കാര്യം കൂടിയാണ്; പരീക്ഷ എഴുതിക്കൽ മാത്രമല്ല മെഡിക്കൽ സർവ്വകലാശാലയുടെ ഉത്തരവാദിത്തം, പരിശീലനം പൂർത്തിയാക്കിയ മികവുറ്റ ഡോക്ടർമാരെ സമൂഹത്തിന് സംഭാവന ചെയ്യൽ കൂടിയാണ്! എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥികൾ ആശങ്കയിലാണെന്ന കാര്യം ചൂണ്ടിക്കാണിച്ച് ഫാത്തിമ താഹ്ലിയ

കഴിഞ്ഞ കുറച്ച് ദിവസമായി കുഹാസ് യൂണിവേഴ്സിറ്റിക്ക് കീഴിലെ എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥികൾ ആശങ്കയിലാണെന്ന കാര്യം ചൂണ്ടിക്കാണിച്ച് ഫാത്തിമ താഹ്ലിയ.കൊറോണ കാരണം സിലബസ് പ്രകാരമുള്ള 792 മണിക്കൂർ മെഡിക്കൽ പരിശീലനം പൂർത്തിയാക്കാതെ പരീക്ഷയെഴുതാൻ യൂണിവേഴ്സിറ്റി അവരെ നിർബന്ധിക്കുകയാണെന്ന ഗൗരവക്കാരമായ കാര്യവും ഫാത്തിമ എടുത്തു കാണിച്ചു.
ഫാത്തിമ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കഴിഞ്ഞ കുറച്ച് ദിവസമായി കുഹാസ് യൂണിവേഴ്സിറ്റിക്ക് കീഴിലെ എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥികൾ ആശങ്കയിലാണ്. കൊറോണ കാരണം സിലബസ് പ്രകാരമുള്ള 792 മണിക്കൂർ മെഡിക്കൽ പരിശീലനം പൂർത്തിയാക്കാതെ പരീക്ഷയെഴുതാൻ യൂണിവേഴ്സിറ്റി അവരെ നിർബന്ധിക്കുകയാണ്.
അവസാനം നടന്ന പരീക്ഷക്ക് റെഗുലർ ബാച്ചിലെ 2915 പേരിൽ 2155 പേർ പരീക്ഷ എഴുതാതിരുന്നിട്ടും കൂടുതൽ വിദ്യാർത്ഥികൾ ഹാജരായി എന്ന കള്ളകണക്കുകൾ പ്രചരിപ്പിച്ചു കൊണ്ട് വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കുകയാണ് യൂണിവേഴ്സിറ്റി.
ഇത് ഒരു പറ്റം വിദ്യാർത്ഥികളുടെ അക്കാഡമിക് വിഷയം മാത്രമല്ല, പൊതുജനാരോഗ്യത്തിനെ ബാധിക്കുന്ന കാര്യം കൂടിയാണ്. പരീക്ഷ എഴുതിക്കൽ മാത്രമല്ല മെഡിക്കൽ സർവ്വകലാശാലയുടെ ഉത്തരവാദിത്തം, പരിശീലനം പൂർത്തിയാക്കിയ മികവുറ്റ ഡോക്ടർമാരെ സമൂഹത്തിന് സംഭാവന ചെയ്യൽ കൂടിയാണ്!
https://www.facebook.com/Malayalivartha



























