കൊല്ലം കണ്ട ഏറ്റവും വലിയ കപ്പല്‍ എത്തുന്നു; വിഴിഞ്ഞത്തേക്ക് ഉള്ള അദാനിയുടെ മണ്ണുമാന്തി

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണ കമ്പനിയായ അദാനി പോര്‍ട്‌സിന്റെ ഡ്രജിങ് ഉപകരണങ്ങളുമായി വരുന്ന കൂറ്റന്‍ കപ്പല്‍ 26-നു കൊല്ലം തുറമുഖത്ത് എത്തും. അറ്റ്‌ലാന്റിക് വിന്റര്‍ എന്ന കപ്പിലിനു 166.01 മീറ്റര്‍ നീളം ഉണ്ട്. തുറമുഖത്തെ ബര്‍ത്തിന് 180 മീറ്ററാണു നീളം. കൊല്ലം തുറമുഖത്ത് എത്തുന്ന ഏറ്റവും വലിയ കപ്പലാണ് ഇത്. മഹാരാഷ്ട്രയിലെ മുന്ദ്ര തുറമുഖത്തുനിന്നാണു കപ്പല്‍ എത്തുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഡ്രജിങ് ഉപകരണങ്ങള്‍ കൊണ്ടുവരുന്നത്. ഒപ്പം രണ്ട് ബാര്‍ജുകളും എത്തിക്കും. ട്രജിങ് ഉപകരണങ്ങള്‍ കൊല്ലത്തുവച്ചാണു കൂട്ടിയോജിപ്പിക്കുന്നതെന്നു തുറമുഖം ഓഫിസര്‍ എബ്രഹാം വി. കുര്യാക്കോസ് പറഞ്ഞു. ഇതിന് എത്രദിവസം വേണ്ടിവരുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. കൂട്ടിയോജിപ്പിച്ചശേഷം ഡ്രജിങ് ഉപകരണങ്ങള്‍ ബാര്‍ജില്‍ വിഴിഞ്ഞത്തേക്കു കൊണ്ടുപോകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























