തീവെട്ടി ബാബുവിന്റെ മകൻ! ഹെൽമെറ്റും ഓവർ കോട്ടും കണ്ടാൽ വെറും മാന്യൻ... കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ... സിസിടിവി കുടുക്കിയത് അറുപതോളം കേസിലെ പ്രതിയെ

കടമ്പാട്ട് കോണത്ത് മത്സ്യമാര്‍ക്കറ്റില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. നിരവധി മോഷണ കേസുകളില്‍ പ്രതിയായ നന്ദുവിനെയാണ് പള്ളിക്കല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും ലഹരിമരുന്നും പിടിച്ചെടുത്തു. ഇക്കഴിഞ്ഞ മുപ്പതിന് പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം. മത്സ്യമാര്‍ക്കറ്റില്‍ തിരക്കുള്ള സമയത്ത് എത്തിയ നന്ദു ഇവിടത്തെ ഒരു സ്ഥാപനത്തില്‍ മേശ കുത്തി തുറന്ന് അതിൽ നിന്ന് 35,000 രൂപാ മോഷ്ടിച്ചു.
ഓവര്‍ കോട്ടും ഹെല്‍മറ്റും ധരിച്ചെത്തിയ പ്രതിയെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞു. കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിന്‍റെ മകനായ നന്ദുവാണ് ഇതിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ഒളിവില്‍ പോയ നന്ദുവിനെ ഇന്നലെ ചടയമംഗലത്ത് നിന്നും പള്ളിക്കൽ പോലീസിലെ CI ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനെ പറ്റി അനേഷണ ഉദ്യോഗസ്ഥൻ സിഐ ശ്രീജിത്തിന്റെ വാക്കുകളിലേക്ക്....
ഇയാളുടെ പക്കല്‍ നിന്നും ഏഴര ഗ്രാം എംഡിഎംഐയും പിടിച്ചെടുത്തു. ലഹരി മരുന്നിന് വിപണിയില്‍ അഞ്ച് ലക്ഷം രൂപാ വില വരും. ചെറു പാക്കറ്റുക്കളാക്കി കച്ചവടത്തിനാണ് കരുതിയത് എന്നാണ് പോലീസ് പറയുന്നത്. പായ്ക്കറ്റിന് 1000 മുതൽ 2000 വരെ ഇയാൾ ഈടാക്കും. ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.
സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ നന്ദു ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നതായും തെളിഞ്ഞു. മോഷണം, പോക്സോ ഉള്‍പ്പടെ 60 കേസുകളില്‍ പ്രതിയാണ് നന്ദു. പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കൂടി കേസ് രജിസ്റ്റർ ചെയ്തു. മോഷണത്തിന് ഉപയോഗിച്ച ബൈക്ക്, മാരകായുധങ്ങൾ, മോഷണമുതൽ തുടുങ്ങിയവ പോലീസ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു.
കിളിമാനൂർ, പാരിപ്പള്ളി, കടയ്ക്കൽ, കല്ലമ്പലം, ചാത്തന്നൂർ, വർക്കല, അയിരൂർ തുടങ്ങി നിരവധി സ്റ്റേഷനുകളിൽ മോഷണം, പിടിച്ചു പറി, മാലപൊട്ടിക്കൽ, പോക്സോ, അടിപിടി, കഞ്ചാവ് കേസുകൾ നിലവിലുണ്ട്. അടുത്തിടെ കല്ലമ്പലത്തെ മെഡിക്കല്‍ സ്റ്റോറില്‍ നടന്ന മോഷണവും ചടയമംഗലത്തെ നാല് സ്കൂളുകളില്‍ നിന്ന് നിരവധി ലാപ്ടോപുകൾ മോഷണം പോയതിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു.
അന്വേഷണ സംഘം: CI SREEJITH, SI SAHIL M, CPO AJEES, SHAMEER, RAJEEV, MANOJ, BINU, VINEESH, SIYAS എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥർ.
https://www.facebook.com/Malayalivartha



























