ആരും വീട്ടിലില്ലാത്ത സമയത്ത് കുഞ്ഞുങ്ങളെ തെരുവിലിറക്കി പിണറായിയുടെ ജപ്തി നടപടി... പൂട്ട് പൊളിച്ച് മാത്യൂ കുഴല്‍നാടന്‍... ഇങ്ങനെ പൊളിച്ചാൽ പോരാ...

സർക്കാർ ഭരണ സമിതിയുള്ള ബാങ്ക് ജനങ്ങളോട് കാട്ടുന്ന ആതിക്രമമവും ക്രൂരതയും പലതവണ ചർച്ചാ വിഷയമായി മാറിയിട്ടുള്ളതാണ്. അതിന്റെ തുടർച്ചയെന്നോണം ഒരു സംഭവമാണ് നമുക്ക് ഇപ്പോൾ കേൾക്കുവാൻ സാധിക്കുന്നത്. കൊവിഡ് സമയത്തും മറ്റും നമിരവധി കുടുംബങ്ങളാണ് കടം വാങ്ങിയ വായ്പ്പ തിരിച്ചടയ്ക്കാൻ പാങ്ങില്ലാതെ കഷ്ടപ്പെടുകയാണ്. അതിനിടയിൽ നിരവധി പാവപ്പെട്ടവരാണ് ഒരു മുഴം കയറിൽ ജീൻ അവസാനിപ്പിച്ചത്. കുടുംബത്തിന്റെ അത്താണിയെ കുരുതി കൊടുക്കുന്ന ബാങ്കിന്റെ ക്രൂരമായ നടപടികൾ അവസാനിപ്പിക്കണം എന്നാവസ്യപ്പെട്ട് ജനരോഷം പുകയുന്നതിനിടയിലാണ് മറ്റൊരു സംഭവം കൂടി ചർച്ചയാവുന്നത്.
മൂവാറ്റുപുഴയിൽ വീട്ടിൽ അച്ഛനും അമ്മയും ആശുപത്രിയിൽ കിടക്കുമ്പോഴാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയുള്ള അര്‍ബന്‍ ബാങ്കിന്‍റെ ജപ്തി നടപടി. ഈ സംഭവത്തിനെതിരെ ഇപ്പോൾ പ്രതിഷേധം കനക്കുകയാണ് ചെയ്യുന്നത്. പായിപ്ര സ്വദേശി അജേഷിന്റ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴായിരുന്നു അര്‍ബന്‍ ബാങ്കിന്‍റെ കണ്ണിൽ ചോരയില്ലാത്ത ഈ ജപ്തി നടപടി അഥവാ കൊടും ക്രൂരത.
ഈ സമയത്ത് നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അജേഷിന്റെ ആരോഗ്യനില മോശമായതോടെയാണ് വായ്പ തിരിച്ചടവ് മുടങ്ങിപ്പോയത്. ഇയാൾക്ക് നാല് തവണ ഹൃദയാഘാതം വന്നിട്ടുണ്ട്. തുക പലപ്പോഴായി അടച്ചിരുന്നു എന്നാണ് അജേഷ് പറയുന്നത്. എന്നാൽ ഇപ്പോൾ ഒന്നര ലക്ഷം രൂപയാണ് കുടിശ്ശികയുള്ളത്.
ജപ്തി നോട്ടീസ് അയച്ചെങ്കിലും അജേഷ് ആശുപത്രിയിലായതിനാൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. ഭാര്യയുടെ അജേഷിനൊപ്പം ആശുപത്രിയിലായിരുന്നു. നാലുമക്കളിൽ പത്തിൽ പഠിക്കുന്ന മൂത്ത ആൺകുട്ടി പഠനാവശ്യത്തിനായി പോയരുന്നു. ഏഴിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും അഞ്ചിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുമാണ് ഉണ്ടായിരുന്നത്.
ബാങ്ക് നടപടി നീട്ടിവെയ്ക്കണമെന്ന് നാട്ടുകാര്‍ അഭ്യര്‍ത്ഥിച്ച് നോക്കിയിരുന്നെങ്കിലും ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ജപ്തി ചെയ്ത് അധികൃതര്‍ പോവുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുഴല്‍നാടന്‍ എംഎല്‍എ വീടിന്‍റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്ത് കയറ്റി. സംഭവം കൈവിട്ടു പോയ സാഹചര്യത്തിലായിരുന്നു സ്ഥലം എംഎൽഎ മാത്യു കുഴൽനാടൻ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് അടിച്ച് പൊളിച്ചു വീട്ടുകാരെ അകത്തു കയറ്റിയത്.
3 പെൺകുട്ടികൾ ഉൾപ്പെടെ 4 മക്കളെ വീട്ടിൽ നിന്നിറക്കി വിട്ട് മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കിന്റെ ജപ്തി നടപടി. മാതാപിതാക്കൾ എത്തിയ ശേഷം വീടു വിട്ടിറങ്ങാം എന്നു പറഞ്ഞിട്ടും ബാങ്ക് ഉദ്യോഗസ്ഥർ ഇവരെ ഇറക്കി വിട്ട് വീട് മുദ്ര വച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു.
ഒരു ലക്ഷം രൂപയായിരുന്നു അജേഷ് അര്‍ബന്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നത്. ഹൃദ്രോഗം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്. വലിയപറമ്പിൽ അജേഷിന്റെയും മഞ്ജുവിന്റെയും 10, 7, 5 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ജപ്തി നടപടികളുടെ ഭാഗമായി വീട്ടിൽ നിന്ന് ഇറക്കി വിട്ടത്.
രണ്ടുപേർ ഇരട്ട പെൺകുട്ടികളാണ്. ബാങ്കിന്റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗൃഹനാഥന് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. ഒന്നര ലക്ഷം രൂപയോളം ബാങ്കിൽ വായ്പ കുടിശിക ആയതിന്റെ പേരിലാണ് ഇടതു ഭരണസമിതി ഭരിക്കുന്ന ബാങ്കിന്റെ നടപടിയെന്ന് അയൽവാസികൾ പറഞ്ഞു.
പഞ്ചായത്തിൽ നിന്നും ലഭിച്ച നാല് സെന്റ് ഭൂമിയിലാണ് ഇവർ താമസിക്കുന്നത്. ഫോട്ടോഗ്രാഫറായിരുന്ന അജേഷ് രോഗിയായതോടെ ജോലിക്ക് പോവാതെയായി. കുട്ടികൾ മാത്രം ഉള്ളപ്പോൾ എത്തി അത്യാവശ്യം തുണിയും മറ്റും എടുക്കാൻ പറഞ്ഞ് പോലീസും വക്കീലും ബാങ്ക് ജീവനക്കാരും ചേർന്ന് ഇവരെ ഇറക്കിവിടുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ സമരം നടന്നു.
നിസ്സഹായരായ കുട്ടികളെ വീട്ടിൽ നിന്നു പുറത്തിറക്കി വിട്ട് ജപ്തി നടത്തിയ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പൊലീസും സർക്കാരും തയാറാകണമെന്ന് എംഎൽഎ പറഞ്ഞു.
അതേസമയം, സർഫേസി നിയമ പ്രകാരമുള്ള ബാങ്ക് നടപടികൾ പൂർത്തിയാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കുട്ടികളെ വീട്ടിൽ നിന്നിറക്കി വിട്ടിട്ടില്ലെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. എന്നാൽ കോടതിയാണ് നടപടിയെടുത്തത് എന്നും ഗൃഹനാഥൻ ആശുപത്രിയിൽ ആണെന്ന് അറിഞ്ഞതോടെ താക്കോൽ തിരികെ കൊടുക്കാൻ ശ്രമിച്ചെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha



























