വീട്ടിൽ ആളനക്കം ഇല്ലാത്തതിനാൽ അയൽവാസി വന്നു നോക്കിയപ്പോൾ വീടിനുള്ളിൽ കണ്ടത് ഭയാനകമായ കാഴ്ച്ച! വീടിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത ; ഒന്നര വർഷമായി കൂടെ താമസിക്കുന്ന യുവാവിനെ പോലീസ് ചോദ്യം ചെയ്യുന്നു

വീടിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന അതിദാരുണമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിറ്റൂർ അഞ്ചാം മൈലിലാണ് സംഭവം നടന്നിരിക്കുന്നത്. എന്നാൽ ഈ മരണം കൊലപാതകമെന്ന സംശയത്തിലാണ് പോളിസി ഉള്ളത്. ആയതിനാൽ ഈ സ്ത്രീക്കൊപ്പം താമസിക്കുന്ന വ്യക്തിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മൂങ്കിൽമട ഇന്ദിരാനഗർ കോളനി രംങ്കന്റെ മകൾ ജ്യോതിർമണിയായിണ് മരിച്ചത്. 45 വയസ്സായിരുന്നു പ്രായം.
ഇവർക്കാപ്പം താമസിച്ചിരുന്നത് 46 വയസ്സുള്ള തമിഴ്നാട് ആനമല സ്വദേശി വീരാസ്വമിയാണ്. ഇയാളെയായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത്. വീരാസ്വാമിയും ജ്യോതിർമണിയും ഒരു വർഷമായി ഒന്നിച്ചാണ് താമസിക്കുന്നത്. അഞ്ചാം മൈൽ പുറമ്പോക്കിൽ കുടിൽ കെട്ടി ഒരുമിച്ചു താമസിച്ചു വരികയായിരുന്നു ഇരുവരും.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത് സമീപത്തു താമസിക്കുന്ന വീട്ടമ്മയെത്തി നോക്കിയപ്പോൾ ജ്യോതിർമണി മരിച്ചു കിടക്കുകയായിരുന്നു. ഉടൻ പൊലീസിനെ വിവരമറിയിച്ചു. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























