ഇതൊക്കെ നടക്കുമോ... നടന്നാല്‍ ആര്‍ക്കാണ് ഗുണം? ഭൂരിഭാഗവും നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണെന്നെന്ന് പറയുമ്പോള്‍ ബാക്കിയുള്ളവര്‍ ഈ പദ്ധതിയിലെ ഇരകളാണോ? പിണറായി സര്‍ക്കാര്‍ കാലത്ത് വികസന സ്പര്‍ശമേല്‍ക്കാത്ത ഒരാളും ഒരു പ്രദേശവും ഉണ്ടാവാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ഷിച്ചുകൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. നാട് സന്തോഷിക്കുമ്പോള്‍ സന്തോഷിക്കാന്‍ കഴിയാത്തവരെപ്പറ്റി പറയാത്തതാണ് നല്ലതെന്നാണ് മുഖ്യമന്ത്രി ഉദ്ഘാടനവേളയില്‍ പറഞ്ഞത്. വയനാട് എംപി രാഹുല്‍ ഗാന്ധിയേയും അദ്ദേഹം കുറ്റപ്പെടുത്തി. നാട്ടിലെ ഭൂരിഭാഗവും നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഏപ്രില്‍ 14 വരെ നടക്കുന്ന 'എന്റെ കേരളം' മെഗാ എക്‌സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ജനങ്ങള്‍ നല്‍കിയ ഈ പിന്തുണ, ധൈര്യമായി മുന്നോട്ടുപോകാന്‍ സര്‍ക്കാറിനുള്ള സന്ദേശമാണെന്നാണ് വന്‍ ജനാവലിയെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞത്. സര്‍വതല സ്പര്‍ശിയായ, സാമൂഹികനീതിയില്‍ അധിഷ്ഠിതമായ വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വികസന സ്പര്‍ശമേല്‍ക്കാത്ത ഒരാളും ഒരു പ്രദേശവും ഉണ്ടാവാന്‍ പാടില്ല. വികസന വിഷയത്തില്‍ എന്തിനാണ് നാടിന്റെ താല്‍പര്യത്തിന് എതിര് നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
പ്രധാനമന്ത്രിയുമായി സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയതാണ്. പ്രധാനമന്ത്രി അതില്‍ താത്പര്യവും പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗത്തിന് എങ്ങനെ സില്‍വര്‍ ലൈന്‍ വിരുദ്ധ നിലപാട് സ്വീകരിക്കാനാവുമെന്നും പിണറായി ചോദിച്ചു.ഏതായാലും വി മുരളീധരന് സ്ഥലത്തു പോയപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ജനങ്ങളുടെ മനോഭാവം മന്ത്രി നേരിട്ടറിഞ്ഞു. ഇത്തരത്തിലുള്ള ഒരു ഗതികേട് ഒരു മന്ത്രിക്കുണ്ടാകുമോ' എന്നും മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫിന് എതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. നാട് സന്തോഷിക്കുമ്പോള്‍ സന്തോഷിക്കാത്തവരെക്കുറിച്ച് എന്ത് പറയാനെന്ന് മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് സര്‍ക്കാരിന്റെ കരുത്തെന്നും പിണറായി പറഞ്ഞു
വികസനം നാടിന്റെ ആവശ്യമാണ്. എന്നാല്‍ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തില്‍ പോലും സഹകരിക്കാത്ത ചിലരുണ്ട്. കേരളത്തിന് ആവശ്യമുള്ളതിനെ കുറിച്ചു പ്രതിപക്ഷത്തിന് ശബ്ദിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. വയനാട് എംപി രാഹുല്‍ ഗാന്ധിയേയും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയാവുമെന്ന സാധാരണക്കാര്‍ കരുതിയിരുന്ന ആളാണ് രാഹുല്‍ ഗാന്ധി. അങ്ങിനെ എംപിയായപ്പോള്‍ പാര്‍ലമെന്റില്‍ പോയി ഒന്നും സംസാരിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം എല്ലാറ്റിനെയും എതിര്‍ക്കുകയാണ്. എന്നാല്‍ പ്രതിപക്ഷ എതിര്‍പ്പ് നോക്കിയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിന് രാഷ്ട്രീയമായ പക്ഷപാതവും എല്‍ ഡി എഫ് സര്‍ക്കാര്‍ കാണിച്ചില്ല. പദ്ധതികള്‍ അനുവദിക്കുന്നതില്‍ എല്‍ ഡി എഫ്, യു ഡി എഫ് എന്ന വേര്‍തിരിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ അങ്ങേയറ്റം ആരോഗ്യകരമായ സമീപനമാണ് താനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി സ്വീകരിച്ചത്. എങ്ങിനെയാണ് അദ്ദേഹത്തിന്റെ കീഴിലുള്ള മന്ത്രിസഭയിലെ ഒരംഗം നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. സില്‍വര്‍ലൈനില്‍ സാമൂഹികാഘാത പഠനം നടക്കുകയാണ്. ആ പഠനത്തിന്റെ ഭാഗമായാണ് കാര്യങ്ങള്‍ നിശ്ചയിക്കേണ്ടത്. അത് നടത്താന്‍ കഴിയില്ലെന്ന് പറയുന്നത് അങ്ങേയറ്റം നിഷേധാത്മകമാണ്.
ആ പഠനം നടക്കട്ടെ എന്ന് സുപ്രീംകോടതി വരെ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ഭൂമി എടുക്കേണ്ടി വന്നാല്‍, ആവശ്യമായ വലിയ നഷ്ടപരിഹാരമാണ് ഓരോരുത്തര്‍ക്കും ലഭിക്കാന്‍ വേണ്ടി പോകുന്നത്. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് അലൈന്‍മെന്റിലേക്കുള്ള അവസാന തീരുമാനം എത്തുക. ആ പഠനം നടത്തിയാലേ അതിലേക്ക് എത്താനാവൂമുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത വികസനം നടത്താന്‍ വൈകിയതിനാല്‍ നേരിടേണ്ടി വന്ന വന്‍ നഷ്ടത്തെക്കുറിച്ച് ചിന്തിക്കണം. ഭൂമി ഏറ്റെടുക്കലിന് നല്‍കുന്ന നഷ്ട പരിഹാരത്തിന്റെ 25 ശതമാനം കേരളം നല്‍കേണ്ടി വന്നു. കാലതാമസത്തിന്റെ പിഴയെന്ന മട്ടില്‍ അയ്യായിരത്തില്‍ പരം കോടി രൂപയാണ് കേരളം വഹിക്കേണ്ടി വന്നത്. ദേശീയപാതയും തീരദേശ ഹൈവേയും മലയോര ഹൈവേയും എല്ലാം നല്ല രീതിയില്‍ പശ്ചാത്തല സൗകര്യം ഉണ്ടാക്കും.
എറണാകുളംബംഗളൂരു വ്യവസായ ഇടനാഴി പോലുള്ള വലിയ പദ്ധതികള്‍ക്കായി വലിയ തോതില്‍ ഭൂമി ഏറ്റെടുക്കുകയാണ്. അതിന്റെ ഭാഗമായി വലിയ സ്ഥാപനങ്ങള്‍ വരും. അനേകം പേര്‍ക്ക് തൊഴിലവസരം ലഭിക്കും. കൊച്ചിമംഗലാപരും വ്യവസായ ഇടനാഴിക്കായി കേന്ദ്രത്തോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. കോവളംബേക്കല്‍ ജലപാത പൂര്‍ത്തിയാക്കാ നുള്ള വലിയ ശ്രമം നടക്കുന്നു. വടകരയിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചിലയിടത്തും പുതിയ കനാല്‍ വെട്ടേണ്ടി വരും. അറുനൂറോളം കിലോ മീറ്റര്‍ ജലപാത വന്നാല്‍ നമ്മുടെ നാട്ടിലെ ടൂറിസ്റ്റുകളെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ കഴിയും. ജലപാതയില്‍ 50 കിലോ മീറ്ററില്‍ നല്ല ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉണ്ടാവുംമുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളെ താന്‍ നേരിട്ട് കാണാന്‍ പോകുന്നതിന് സിപിഎമ്മിന് എന്താണ് ഇത്ര അസ്വസ്ഥതയെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ചോദിച്ചത്. നാടിന്റെ പുരോഗതിക്കായി കിടപ്പാടം കവര്‍ന്നെടുക്കാന്‍ ആണോ കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും മുരളീധരന്‍ പറഞ്ഞു.
ശീതീകരിച്ച മുറിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖരെ കണ്ടതുപോലെ അല്ല മറിച്ച് താന്‍ നടന്നാണ് കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ അറിയാന്‍ ജനങ്ങളുടെ ഇടയില്‍ ചെന്നത്. ഫെഡറല്‍ തത്വങ്ങള്‍ എന്ന ഉമ്മാക്കി കാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്നും ഇനിയും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























