ചിറ്റൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍

ചിറ്റൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍. മൂങ്കില്‍മട ഇന്ദിരാനഗര്‍ കോളനി രംങ്കന്റെ മകള്‍ ജ്യോതിര്‍മണിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അഞ്ചാം മൈലിലെ പുറംപോക്കിലുള്ള കുടിലിനുള്ളിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ക്കാപ്പം താമസിച്ചിരുന്ന തമിഴ്‌നാട് ആനമല സ്വദേശി വീരാസ്വമിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. സമീപത്തു താമസിക്കുന്ന വീട്ടമ്മയാണ് ജ്യോതിര്‍മണി മരിച്ചു കിടക്കുന്നത് കണ്ടത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. വീരാസ്വാമിയും ജ്യോതിര്‍മണിയും ഒരു വര്‍ഷമായി ഒരുമിച്ചു താമസിച്ചു വരികയാണ്.
കുറച്ചുനാള്‍ മുമ്പ് സമാനരീതിയില്‍ കൊല്ലം വിളക്കുപാറയില്‍ ഒറ്റയ്ക്ക് താമസിച്ചു വന്ന മധ്യവയസ്‌കയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകം എന്നാണ് സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.വിളക്കുപാറ പാറവിള വീട്ടില്‍ 55 വയസുള്ള വത്സലയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവസവും രാവിലെ വത്സല ചായ കുടിക്കാന്‍ പോകുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം കടയില്‍ ചെല്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടില്‍ അന്വേഷിച്ച് എത്തിയപ്പോള്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അതുപോലെ ഒരുമാസം മുമ്പ് എസ്ഡി കോളേജ് റിട്ട. ജീവനക്കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മുനിസിപ്പല്‍ ഓഫീസ് വാര്‍ഡില്‍ കൊമ്പത്താര്‍ പറമ്പില്‍ അനില്‍ കുമാറി നെയാണ് മരിച്ച നിലയില്‍ വെള്ളക്കിണറിന് സമീപത്തെ ഇയാളുടെ വീട്ടില്‍ കാണപ്പെട്ടത്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന അനില്‍കുമാറിനെ പുറത്ത് കാണാതായതോടെ അയല്‍വാസി മുനിസിപ്പല്‍ കൗണ്‍സിലറായ എ എസ് കവിതയെ വിവരം അറിയിക്കുകയായിരുന്നു. കവിതയെത്തി പൊലീസിനെ വിളിച്ച് വരുത്തി കതക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.
https://www.facebook.com/Malayalivartha



























