രാവിലെ ഭർത്താവും ഭാര്യയും തമ്മിൽ 'ആ വിഷയത്തെ' ചൊല്ലി വഴക്കുണ്ടായി; ശേഷം യുവതിയെ കാണാതായതോടെ പരിഭ്രാന്തരായി ബന്ധുക്കൾ; അന്വേഷണത്തിനൊടുവിൽ കുളിമുറിയിൽ വീട്ടുക്കാർ കണ്ടത് ഭയാനകമായ കാഴ്ച്ച; യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ഭർത്താവിന്റെ വീട്ടിൽ വച്ച് യുവതികളെ കൊല്ലപ്പെട്ട നിലയിൽ കാണുന്ന സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുകയാണ് ഇപ്പോളിതാ. യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന ദയനീയമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈ സംഭവത്തിൽ നിർണായകമാണ് വിലയിരുത്തപ്പെടുന്ന ഡയറിക്കുറിപ്പുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിലാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത് . മാലം ചിറയിൽ ബിനുവിന്റെ ഭാര്യ അർച്ചന രാജാണ് ആത്മഹത്യ ചെയ്‌തത്. ഇന്നലെ ഉച്ചയ്‌ക്കാണു സംഭവ വികാസങ്ങൾ അരങ്ങേറിയത് . ബന്ധുവീട്ടിലെ ചടങ്ങിനു പോകുന്നതിനെച്ചൊല്ലി രാവിലെ ഇരുവരും തമ്മിൽ വീട്ടിൽ വഴക്കുണ്ടായി. ഇതിന്റെ പിന്നാലെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.
പൊലീസ് അർച്ചനയുടെ ഡയറിക്കുറിപ്പുകൾ കസ്റ്റഡിയിലെടുത്തു. ബന്ധുക്കൾ മരണത്തിൽ ദുരൂഹത സംശയിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ശാരീരിക പീഡനമേറ്റിരുന്നതായി പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നു. ഹൃതികയാണ് അർച്ചനയുടെ മകൾ.
വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാക്കാൻ സാധിക്കൂ. നിരവധി ആളുകൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. എന്തെങ്കിലും വിഷയം ഉണ്ടായാൽ എല്ലാവരും ആത്മഹത്യയിൽ ആശ്രയിക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്ന അവസ്ഥയാണ്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല എന്ന കാര്യം പലരും മറന്നു പോകുന്നു.
https://www.facebook.com/Malayalivartha



























