കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ ബാലികയ്ക്ക് മര്‍ദ്ദനമേറ്റു, ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

കൊല്ലത്ത് മോട്ടോര്‍ വാഹന വകുപ്പ് വാഹന പരിശോധനയ്ക്കിടെ ബാലികയ്ക്ക് മര്‍ദ്ദനം. അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അനീഷ ഷെമീറിനാണ് മര്‍ദ്ദനമേറ്റത്. മുത്തച്ഛനൊപ്പം സ്‌കൂളിലേക്ക പോകും വഴിയാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റത്.
ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവമുണ്ടായത്. നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ കുട്ടിയെ സ്‌കൂളില്‍ എത്തിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോയതിനാണ് മര്‍ദ്ദനമെന്ന് കുട്ടിയുടെ മുത്തച്ഛന്‍ പറയുന്നു. പിന്നിലിരുന്ന കുട്ടിയെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു.അനീഷയെ കൊല്ലം ജില്ലാ ആസ്പത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ് ഇപ്പോള്‍. സംഭവത്തെ നാട്ടുകാര്‍ കൊല്ലംചെങ്കോട്ട ദേശീയപാത ഉപരോധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























