കണ്ണൂരില്‍ ഉറക്കത്തിനിടെ ടേബിള്‍ ഫാന്‍ വയര്‍ കഴുത്തില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന് ദാരുണാന്ത്യം

ഉറക്കത്തിനിടെ ടേബിള്‍ ഫാന്‍ വയര്‍ കഴുത്തില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന് ദാരുണാന്ത്യം. പാനൂര്‍ പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകന്‍ ദേവാംഗ് ആണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്.
തൊട്ടടുത്ത് ഉണ്ടായിരുന്ന ടേബിള്‍ഫാനിന്റെ വയറില്‍ കഴുത്ത് കുരുങ്ങിയതായിരിക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ദേവാംഗിനെ കൂടാതെ ഇവര്‍ക്ക് ഒരു മകന്‍ കൂടിയുണ്ട്.
അതേസമയം ചിറ്റൂര്‍ അഞ്ചാം മൈലില്‍ വീടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂങ്കില്‍മട ഇന്ദിരാനഗര്‍ കോളനി രംങ്കന്റെ മകള്‍ ജ്യോതിര്‍മണി(45) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് ആനമല സ്വദേശി വീരാസ്വമിയെ(46) പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നു.
വീരാസ്വാമിയും ജ്യോതിര്‍മണിയും ഒരു വര്‍ഷമായി അഞ്ചാം മൈല്‍ പുറമ്പോക്കില്‍ കുടില്‍ കെട്ടി ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ സമീപത്തു താമസിക്കുന്ന വീട്ടമ്മയെത്തി നോക്കിയപ്പോഴാണ് ജ്യോതിര്‍മണി മരിച്ചു കിടക്കുന്നത് കണ്ടത്.
"
https://www.facebook.com/Malayalivartha



























