പഴയത് മാറി പുതിയതിലേക്ക്... കെഎസ്ആര്‍ടിസി കുതിപ്പിലേക്ക്... സ്ലീപ്പര്‍ സംവിധാനത്തില്‍ കെഎസ്ആര്‍ടിസിക്ക് സ്വന്തമായത് 116 ബസുകള്‍; കെഎസ്ആര്‍ടിസിയുടെ പുതിയ ചുവടുവയ്പ്പ് ഏപ്രില്‍ 11ന്

കേരള സര്‍ക്കാന്റെ പുതിയ പദ്ധതിയായ കെഎസ്ആര്‍ടിസി സിഫ്റ്റിന്റെ ബസ് സര്‍വ്വീസ് ഏപ്രില്‍ 11 ന് വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ദീര്‍ഘദൂര സര്‍വീസ് ബസുകളിലെ യാത്രക്കാര്‍ക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി വാങ്ങിയ രാജ്യത്തെ ഏറ്റവും മികച്ച ലക്ഷ്വറി ബസുകള്‍ തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു. കേരള സര്‍ക്കാര്‍ ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ നിരത്തില്‍ ഇറക്കുന്നത്.
116 ബസാണ് സര്‍ക്കാര്‍ പദ്ധതിവിഹിതം ഉപയോഗിച്ച് വാങ്ങിയത്. ഇതില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ 99 ബസാണ് ആദ്യം നിരത്തിലിറക്കുന്നത്. ഇതില്‍ 28 എണ്ണം എസി ബസും എട്ട് എണ്ണം എസി സ്ലീപ്പറുമാണ്. 20 ബസ് എസി സെമി സ്ലീപ്പറാണ്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ കൂടുതല്‍ ബസുകളും ഉപയോഗിക്കുക. ഓണ്‍ലൈന്‍ റിസവര്‍വേഷന്‍ സംവിധാനം ഉടന്‍ നടപ്പാകും.
സ്വിഫ്റ്റിന്റെ പേരിലുള്ള ഈ ബസുകള്‍ ദീര്‍ഘദൂര സര്‍വീസിനാണ് ഉപയോഗിക്കുന്നത്. 7 വര്‍ഷം കഴിഞ്ഞ കെഎസ്ആര്‍ടിസിയുടെ 704 ബസുകള്‍ക്ക് ഘട്ടം ഘട്ടമായി മാറ്റുന്നതിന് വേണ്ടിയാണ് പുതിയ ബസുകള്‍.കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്കുള്ള നിയമന നടപടിയുടെ ഭാഗമായുള്ള റാങ്ക് പട്ടിക ഈ ആഴ്ച പ്രസിദ്ധീകരിക്കും.
ഇവര്‍ക്കു പരിശീലനവും നല്‍കും. 2017 ന് ശേഷം ആദ്യമായാണ് അത്യാധുനിക ശ്രേണിയില്‍പ്പെട്ട ബസുകള്‍ കെഎസ്ആര്‍ടിസിക്കായി വാങ്ങുന്നത്. സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപയില്‍ നിന്നും 44.84 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക ശ്രേണിയില്‍ ഉള്ള 100 പുതു പുത്തന്‍ ബസുകള്‍ പുറത്തിറക്കിയത്. ബാക്കിയുള്ള 5.16 കോടി രൂപയ്ക്ക് 16 ബസുകള്‍ കൂടി വാങ്ങി.
തമ്ബാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ വെച്ച് നടക്കുന്ന ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി. ശിവന്‍കുട്ടിയും, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. 12 ന് ബാഗ്ലൂരില്‍ നിന്നുള്ള മടക്ക സര്‍വ്വീസ്, ബാഗ്ലൂരില്‍ വെച്ച് വൈകുന്നേരം മൂന്ന് മണിക്ക് കേരള ഗതാഗത മന്ത്രി ആന്റണി രാജു ഫ്‌ലാഗ് ഓഫ് ചെയ്യും.
അന്നേ ദിവസം ബാഗ്ലൂരിലെ മലയാളികളുടെ യാത്രാ പ്രശ്‌നങ്ങള്‍, ബാഗ്ലൂര്‍ മലയാളി സംഘടനകളുമായി മന്ത്രി ചര്‍ച്ച ചെയ്യുകയും ചെയ്യും. സര്‍ക്കാര്‍ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളില്‍ 99 ബസുകളുടെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായി ഇതിനോടകം ആനയറയിലെ കെഎസ്ആര്‍ടിസി സിഫ്റ്റിന്റെ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. പെര്‍മിറ്റ് ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിച്ച് വരുകയാണ്. ഇവിടെ എത്തിച്ചേര്‍ന്ന 99 ബസുകളില്‍ 28 എ.സി ബസുകളാണ്. അതില്‍ ബസുകള്‍ 8 എണ്ണം എ.സി സ്ലീപ്പറും , 20 ബസുകള്‍ എ.സി സെമി സ്ലീപ്പര്‍ ബസുകളുമാണ്.
https://www.facebook.com/Malayalivartha



























