പ്രധാനമന്ത്രി സിൽവർലൈൻ വിഷയത്തിൽ അങ്ങേയറ്റം ആരോഗ്യകരമായ സമീപനം സ്വീകരിച്ചിരുന്നു; പക്ഷേ എങ്ങിനെയാണ് മോദി മന്ത്രിസഭയിലെ ഒരംഗം നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നത് എന്ന കാര്യം മനസ്സിലാവുന്നില്ല; വിങ്ങലോടെ മോദിയുടെ വാക്കുകളോർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ

സിൽവർലൈൻ പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധം ശക്തമാകുകയാണ്. എന്നാൽ ഇതിനിടയിൽ പ്രധാനമന്ത്രിയുടെ അനുവാദം വാങ്ങിക്കാൻ മുഖ്യമന്ത്രി പോയതും അദ്ദേഹം സമ്മതിച്ചതുമെല്ലാം കേരളം കണ്ടു. എന്നാൽ കഴിഞ്ഞ മുഖ്യമന്ത്രി മോദിയുടെ വാക്കുകൾ താലോലിക്കുന്ന സംഭവമാണുണ്ടായത് . സിൽവർലൈൻ വിഷയത്തിൽ പ്രധാനമന്ത്രി സ്വീകരിച്ച നിലപാട് ഒരു ദീർഘ നിശ്വാസം പോലെ മുഖ്യൻ ഓർത്തെടുക്കുകയാണ് ചെയ്തിരിക്കുന്നത്.
നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ അദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തു. കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങൾ കക്ഷിഭേദമില്ലാതെ നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണത്രെ. പ്രധാനമന്ത്രി സിൽവർലൈൻ വിഷയത്തിൽ അങ്ങേയറ്റം ആരോഗ്യകരമായ സമീപനം സ്വീകരിച്ചിരുന്നു.
പക്ഷേ എങ്ങിനെയാണ് മോദി മന്ത്രിസഭയിലെ ഒരംഗം നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നത് എന്ന കാര്യം മനസ്സിലാവുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നത് സർവതല സ്പർശിയായ, സാമൂഹികനീതിയിൽ അധിഷ്ഠിതമായ വികസനമാണെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. വികസന സ്പർശമേൽക്കാത്ത പ്രദേശങ്ങൾ ഉണ്ടാവാൻ പാടില്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.
എന്തിനാണ് വികസന വിഷയത്തിൽ നാടിന്റെ താൽപര്യത്തിന് എതിര് നിൽക്കുന്നതെന്ന് മുഖ്യമന്ത്രി ആരായുന്നു. സിൽവർലൈനിൽ സാമൂഹികാഘാത പഠനം നടക്കുന്നുണ്ട്. കാര്യങ്ങൾ നിശ്ചയിക്കേണ്ടത് ആ പഠനത്തിന്റെ ഭാഗമായാണ് . അത് നടത്താൻ കഴിയില്ലെന്ന് പറയുന്നത് അങ്ങേയറ്റം നിഷേധാത്മകമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . സുപ്രീംകോടതിയും ആ പഠനം നടക്കട്ടെ എന്ന് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























