നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്ന് നിർണ്ണായക വിധി; പുറത്തിറങ്ങാൻ കണ്ണും നട്ട് സാഗർ വിൻസന്റും , വിജീഷും; നിർണ്ണായകമായ മണിക്കൂറുകളിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസിൽ തുടർന്ന് അന്വേഷണങ്ങളും ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്. ഇതിനിടയിൽ ഇന്ന് ഈ കേസിൽ ഒരു നിർണായക വിധി വരാനിരിക്കുകയാണ്. കേസിലെ സാക്ഷി സാഗർ വിൻസന്റെയും, കേസിലെ നാലാം പ്രതി വിജീഷിന്റെയും ഹർജികളിൽ ഹൈക്കോടതി വിധി ഇന്നുണ്ടാകും.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സാഗർ വിൻസന്റ് ഹർജി നൽകിയിരുന്നു. അതും ഇന്ന് പരിഗണിക്കും. വിജീഷിന്റെ ജാമ്യ ഹർജിയിലും കോടതി ഇന്ന് വിധി പറയുവാനിരിക്കുകയാണ്. രണ്ടു ഹർജികളിലും നേരത്തെ വാദം പൂർത്തിയായിരുന്നു.
ആലപ്പുഴ സ്വദേശിയായ സാഗർ വിൻസന്റ് കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനം ലക്ഷ്യയിലെ മുൻ ജീവനക്കാരനാണ്. സാഗർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത് കേസ് അന്വേഷണത്തിനിടെ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ബൈജു പൗലോസ് നിർബന്ധിച്ചെന്നാണ് . കൂടാതെ കേസിന്റെ തുടർ അന്വേഷണത്തിന് മുന്നോടിയായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ആവശ്യം ഉന്നയിച്ച് അന്വേഷണ സംഘം വിൻസന് നോട്ടീസ് നൽകുകയും ചെയ്തു.
ഇത് സ്‌റ്റേ ചെയ്യണമെന്നും ഹർജിയിൽ പറഞ്ഞിരിക്കുകയാണ്. ഈ ഹർജി പരിഗണിച്ചത് ജസ്റ്റിസ് അനു ശിവരാമൻ അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചാണ്. വിജീഷ് കേസിലെ നാലാം പ്രതിയാണ്. ഇപ്പോഴും വിജീഷ് ജയിലിലാണ്. കേസ് അന്വേഷണം നീണ്ടുപോകുകയാണ്. ഈ ഘട്ടത്തിൽ ജയിലിൽ തന്നെ പാർപ്പിക്കുന്നത് അവകാശ ലംഘനമാണെന്നാണ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha



























