കേരളത്തിലെ മൊത്തം പഞ്ചായത്തുകളിലെയും ഇ ഗവേണന്‍സ് സംവിധാനം ഇന്നു മുതല്‍ പ്രവര്‍ത്തനമാകും... ആമസോണ്‍ വെബ് സര്‍വീസസിന്റെ ക്ലൗഡ് സേവനം പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തനം തുടങ്ങുക

കേരളത്തിലെ മൊത്തം പഞ്ചായത്തുകളിലെയും ഇ ഗവേണന്‍സ് സംവിധാനം ഇന്നു മുതല്‍ പ്രവര്‍ത്തനമാകും... ആമസോണ്‍ വെബ് സര്‍വീസസിന്റെ ക്ലൗഡ് സേവനം പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തനം തുടങ്ങുക.
നിലവില്‍ 309 പഞ്ചായത്തുകളില്‍ ഉള്ള ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്) എന്ന സോഫ്റ്റ്വെയറാണ് ബാക്കി 632 പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുക.
ഇതിന്റെ വേഗം സംബന്ധിച്ച പരാതികള്‍ പരിഹരിക്കാനാണ് ക്ലൗഡ് സേവനത്തിന്റെ ഉപയോഗം. ഇതിനായി പ്രതിമാസം ഒന്നര ലക്ഷം രൂപയും ഒറ്റത്തവണ നടപ്പാക്കല്‍ ഫീസായി 30,000 രൂപയും സര്‍ക്കാര്‍ കൊടുക്കും.
പദ്ധതിക്കു സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സിഡിറ്റ്) സാങ്കേതികസഹായം നല്‍കും. ഐഎല്‍ജിഎംഎസിന് പുറമേ മൊബൈല്‍ ആപ്പുകള്‍ വഴി മിക്കവാറും സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























