റെക്കോർഡ് തികയ്ക്കാൻ കുതിച്ച് ഇന്ധന വില! വര്‍ധിപ്പിച്ചിരിക്കുന്നത് പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയും, രാജ്യത്തെ പ്രധാന നഗരങ്ങളിലും ഗതി ഇതുതന്നെ.... ഡീസൽ വിലവർധനയ്‌ക്കെതിരെ കെ.എസ്.ആർ.ടിസി നൽകിയ ഹർജിയിൽ ഹൈക്കോടതിയെ ഇന്ന് നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും
രാജ്യത്ത് സാധാരണക്കാരെ വളച്ച് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 9.15 രൂപയും ഡീസലിന് 8.81 രൂപയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 115.54 രൂപയാണ് ഇന്നത്തെ നിരക്ക്. കൊച്ചി 113.46 രൂപ, കോഴിക്കോട് 113.63 രൂപ. ഡീസല്‍ ലിറ്ററിന് 102.25 രൂപയാണ് ഇന്ന് തിരുവനന്തപുരത്തെ നിരക്ക്. കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 100 കടന്നു. കൊച്ചിയില്‍ 100.40 രൂപയും കോഴിക്കോട് 100.58 രൂപയുമാണ് ഇന്നത്തെ നിരക്ക് എന്നത്.
അതോടൊപ്പം തന്നെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ വില ഇങ്ങനെ... ഡല്‍ഹിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 103.41 രൂപയും ലിറ്ററിന് 94.67 രൂപയുമാണ് കൂട്ടിയിരിക്കുന്നത്. മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 118.41 രൂപയും 102.64 രൂപയുമാണ് ഉയർന്നത്. ചെന്നൈയില്‍ പെട്രോളിന് 108.96 രൂപയും ഡീസല്‍ വില 99.04 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോള്‍ വില ലിറ്ററിന് 113.03 രൂപയും ഡീസലിന് 97.82 രൂപയുമാണ്.
അതേസമയം, ഡീസൽ വിലവർധനയ്‌ക്കെതിരെ കെ.എസ്.ആർ.ടിസി നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിച്ചേക്കുന്നതാണ്. ഇതിനുമുന്നെ കേസ് പരിഗണിക്കവെ വില നിർണ്ണയ സംവിധാനം സംബന്ധിച്ച് രേഖാമൂലം മറുപടി അറിയിക്കാൻ എണ്ണക്കമ്പനികളോടും ഹർജിയിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തോടും കോടതി ആവശ്യപ്പെടുകയായിരുന്നു.
കെ.എസ്.ആർ.ടിസിയ്ക്കുള്ള ഡീസലിന്റെ വില ലിറ്ററിന് 21 രൂപ 10 പൈസ വർധിച്ച സാഹചര്യത്തിൽ എണ്ണക്കമ്പനികളുടെ നടപടി കോർപ്പറേഷന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയത്. ബൾക്ക് പർച്ചേസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയായിരുന്നു കെ.എസ്.ആർ.ടി.സിയ്ക്കുള്ള ഡീസൽ വിലയിൽ കമ്പനികൾ വർധന വരുത്തിയിരുന്നത്. എന്നാൽ ഈ നടപടി വിവേചനപരവും അന്യായവുമാണെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വാദം. എണ്ണക്കമ്പനികളുടെ വില വർധനാ നടപടി സ്റ്റേ ചെയ്യണമെന്ന കെ.എസ് ആർ .ടി.സിയുടെ ആവശ്യം കോടതി നേരത്തെ തന്നെ നിരസിക്കുകയായിരുന്നു.
ഇതുകൂടാതെ പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനൊപ്പം മണ്ണെണ്ണ വിലയും കൂട്ടിയതില്‍ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ് സംസ്ഥാനത്തെ പൊതുജനം. മണ്ണെണ്ണ വില വര്‍ധന ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്ന മേഖലകളിൽ പ്രധാനപ്പെട്ട ഒന്നാണ് മത്സ്യബന്ധനം എന്നത്. 50 രൂപാ നിരക്കിലെങ്കിലും മണ്ണെണ്ണ കിട്ടിയില്ലെങ്കില്‍ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കുകയുണ്ടായി.
‘ഇപ്പോള്‍ തന്നെ മണ്ണെണ്ണയ്ക്ക് മാര്‍ക്കറ്റ് വില 115 രൂപയിലാണ്. 122 രൂപയ്ക്കാണ് ഡിപ്പോയില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത് തൊഴിലാളികള്‍ക്ക് താങ്ങാനാവുന്നതല്ല. മത്സ്യസമ്പത്ത് കുറവാണെന്നതും പ്രതിസന്ധിയുടെ ഗൗരവം കൂട്ടുകയാണ്. ഞങ്ങള്‍ക്ക് താങ്ങാനാകുന്ന തരത്തിലേക്കെങ്കിലും വില കുറയ്ക്കണം' എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് സര്‍ക്കാരിനോട് പറയാനുള്ളത്.
https://www.facebook.com/Malayalivartha



























