ബാല പീഡനത്തെ കുറിച്ചുള്ളബോധവല്‍ക്കരണ ഹൃസ്വ ചിത്രത്തിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ ; റമദാന്റെ ആദ്യ ദിനത്തിൽ തന്നെ ഇത്തരമൊരു നീക്കം മുഹമ്മദ് നബിയെ അപമാനിക്കാനാണെന്ന് പരാതി

ബാലപീഡകരെക്കുറിച്ചുള്ള ബോധവല്‍ക്കരണ ഹൃസ്വ ചിത്രത്തിനെതിരെ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകള്‍. ആറു വയസ്സുള്ള ബാലികയെ പീഡിപ്പിച്ചതിനെ കുറിച്ചുള്ള ഹ്രസ്വ ചിത്രത്തിനെതിരെയാണ് ഭീഷണി. ക്രിസ്ത്യന്‍ സംഘടനയായ കാസ പുറത്തിറക്കിയ ‘മുഹമ്മദ് ദ പോക്‌സോ ക്രിമിനല്‍’ എന്ന ഷോര്‍ട്ട് ഫിലിമിനെതിരെയാണ് മതതീവ്രവാദികള്‍ രംഗത്ത് വന്നത്. തങ്ങളുടേത് ബോധവല്‍ക്കരണ ചിത്രങ്ങളുടെ ശ്രേണിയിലെ ആദ്യ ഷോര്‍ട്ട് ഫിലിമാണ് മുഹമ്മദ് ദ പോക്‌സോ ക്രിമിനല്‍ എന്ന് കാസ പറയുന്നു. റമദാന്റെ ആദ്യ ദിനമായ ഇന്നു തന്നെ ഇത്തരമൊരു നീക്കവുമായി കാസ രംഗത്തു വന്നത് യാദൃച്ഛികമല്ലെന്നാണ് ഇവർ പറയുന്നത്. ചിത്രം ഇസ്ലാമിനെയും മുസ്ലീങ്ങളെയും ലക്ഷ്യമിട്ടാണെന്നും മുഹമ്മദ് നബിയെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും ഇവര്‍ ആരോപിക്കുന്നു.
കാസ-കണ്ണൂർ, കാസ എന്നീ ഫേസ്ബുക് ഐ ഡി കളിൽ നിന്നും ഈ ആരോപണത്തെ ശക്തമായി എതിർത്ത് കൊണ്ട് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട് .
ഇവർ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യം ഈശോ എന്ന പേരിലുള്ള നാദിർഷായുടെ സിനിമയെ പറ്റിയാണ് . ഈശോ ഇറങ്ങുമെങ്കിൽ തീർച്ചയായും മുഹമ്മദ് എന്ന ഹൃസ്വ ചിത്രവും ഇറങ്ങിയിരിക്കും എന്ന് പറയുന്നു . ഈശോക്ക് മാത്രമായി ആവിഷ്കാര സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാൻ പറ്റില്ല എന്ന നിലപാടിലാണ് കാസ. ഈശോ എന്ന പേരുമാത്രമാണ് എങ്കിൽ മുഹമ്മദും അപ്രകാരം തന്നെ എന്ന് പറയുന്നു.
ക്രിസ്ത്യാനികളുടെ വലിയ നോമ്പ് കാലത്താണ് നാദിർഷ ഈശോയുടെ ടീസർ പുറത്തിറക്കിയത് . ഇസ്ലാം വിശ്വാസിയായ നാദിർഷായ്ക്ക് അപ്രകാരം ചെയ്യാമെങ്കിൽ. മറ്റുമതസ്ഥർക്കും അതിനുള്ള അവകാശം ഉണ്ടെന്നു കാസ ചൂണ്ടികാണിച്ചു.
ഈശോയുടെ ടീസർ പുറത്തിറങ്ങിയപ്പോൾ അതിനു എതിരെ ചില സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ദൈവങ്ങളുടെ പേരുകൾ സിനിമകൾക്ക് ഇടുന്നതിനെ തടയാനാവില്ല എന്നാണ് വിധി വന്നത്. അതെ കോടതിവിധിയെ ഉയർത്തിക്കാട്ടിയാണ് കാസ പേരുമാറ്റില്ല എന്ന് ഉറപ്പിച്ചു പറയുന്നത്. പ്രവാചകനിന്ദ പറഞ്ഞു വിരട്ടാനോ ജോസഫ് മാഷിന്റെ കൈകൾ വെട്ടിയെടുത്ത പോലെ ചെയ്യാമെന്നോ ആരും വ്യാമോഹിക്കേണ്ട എന്നും. ഇപ്പോൾ കാലം ഒരുപാട് മാറി എന്നും കാസ പറയുന്നു.
ആസാമിൽ ദിബ്രുഗഡ് ജില്ലയിൽ വീട്ടുമുറ്റത്തു കളിച്ചു നടന്നിരുന്ന 6 വയസുകാരിയായ ബാലികയെ 65 വയസുള്ള മുഹമ്മദ് വാസിം എന്ന ബംഗ്ലാദേശി അതിക്രൂരമായ രീതിയിൽ ലൈംഗീകമായി പീഡിപ്പിച്ചിരുന്നു. 1997 -ൽ നടത്തിയ ഈ ക്രൂരമായ ആ സംഭവത്തെ ആസ്പദമാക്കിയുള്ള താണ് ഷോർട്ട് ഫിലിം .
https://www.facebook.com/Malayalivartha



























