പകല്‍ സ്‌കൂട്ടറില്‍ കറങ്ങി പട്ടണത്തിലും പരിസരത്തും പശുക്കളുള്ള വീടുകള്‍ കണ്ടെത്തും, രാത്രിയില്‍ തൊഴുത്തുകളില്‍ നിന്ന് പശുക്കളെ കടത്തും, നിരന്തരം പശുക്കളെ കാണാനില്ലെന്ന പരാതിയായതോടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍

പകല്‍ സ്‌കൂട്ടറില്‍ കറങ്ങി പട്ടണത്തിലും പരിസരത്തും പശുക്കളുള്ള വീടുകള്‍ കണ്ടെത്തും, രാത്രിയില്‍ തൊഴുത്തുകളില്‍ നിന്ന് പശുക്കളെ കടത്തും, നിരന്തരം പശുക്കളെ കാണാനില്ലെന്ന പരാതിയായതോടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍.
മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് (28), ഭാര്യ അന്‍സീന(25), അന്‍സീനയുടെ സഹോദരന്‍ അനസ് (27) എന്നിവരാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ഇന്നലെ ശേഖരീപുരം ഭാഗത്ത് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെടുകയായിരുന്നു.
നിരന്തരം പശുവിനെ കാണാനില്ലെന്ന ആളുകളുടെ പരാതിയെ തുടര്‍ന്ന് മുഹമ്മദ് ഹാഫിഫും അന്‍സീനയും പകല്‍ സ്‌കൂട്ടറില്‍ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും കറങ്ങി പശുക്കളുള്ള വീടുകള്‍ കണ്ടുവെക്കുകയും മറ്റുരണ്ടുപേര്‍ക്കൊപ്പം രാത്രിയിലെയെത്തി തൊഴുത്തില്‍നിന്ന് പശുകളെ അഴിച്ചുകൊണ്ടുപോകുകയുമാണ് ഇവരുടെ പതിവെന്ന് പോലീസ് .
പശുക്കളെ കടത്തിക്കൊണ്ടുപോകാനായുള്ള വാഹനം, ഇരിപ്പിടങ്ങള്‍ അഴിച്ചുമാറ്റി പശുക്കളെ നിര്‍ത്താന്‍ പാകത്തില്‍ പ്രത്യേകം രൂപകല്പന ചെയ്തവയായിരിക്കും. അവര്‍ പശുക്കളെ അഴിച്ചു കൊണ്ടു പോകാന്‍ വരുമ്പോള്‍ പശുക്കളുള്ള സ്ഥലത്തു നിന്നുമാറി ട്രാവലര്‍ നിര്‍ത്തിയിടും. ശേഷം അഴിച്ചു കൊണ്ടു വന്ന് ഇതില്‍ കയറ്റി പശുക്കളെ മഞ്ചേരി ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുകയാണ് പതിവ്.
പരാതികള്‍ വര്‍ദ്ധിച്ചതോടെ ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍. സുജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തവേയാണ് സംഘം പിടിയിലായത്.
"
https://www.facebook.com/Malayalivartha



























