സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയത് കാസര്‍ക്കോട് സ്വദേശിയായ സതീഷ്ബാബു

പാലായിലെ മഠത്തില്‍ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയത് കാസര്‍ക്കോട് സ്വദേശിയായ സതീഷ്ബാബുവാണെന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. മഠങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിടികൂടാനായിട്ടില്ലെന്ന് പോലീസ് പറയുമ്പോഴും ഏതാണ്ട് വലയിലായതായാണ് സൂചന.
കൊലപാതകത്തിന് ശേഷം അന്വേഷണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ പ്രതി പാലായില്‍ തന്നെയുണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് ബോധ്യമായി. പിന്നീട് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ തിരുവല്ലയില്‍ കണ്ടെത്തിയിരുന്നു.
പാലായ്ക്കടുത്തുള്ള മറ്റൊരു മഠത്തില്‍ നേരത്തെ ആക്രമണം നടത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെടുത്തിരുന്നു. ഇതുസംബന്ധിച്ച് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പ്രതിയ കണ്ടെത്തിയിരുന്നില്ല. അന്ന് മോഷണം പോയ മൊബൈല്‍ ഫോണില്‍ സിംകാര്‍ഡ് മാറിമാറി ഉപയോഗിക്കുന്നതായും സംഭവദിവസം ഈ ഫോണ്‍ കൊലപാതകം നടന്ന മഠം ഉള്‍പ്പെടുന്ന ടവര്‍ പരിധിയിലുണ്ടായിരുന്നതായും പോലീസ് കണ്ടെത്തി. ഇതാണ് രണ്ട് സംഭവങ്ങളിലെയും പ്രതി ഒരാള്‍ തന്നെയാണെന്ന നിഗമനത്തില്‍ പോലീസെത്തിയത്. ഈ ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പര്‍ പിന്തുടര്‍ന്നാണ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാസര്‍ക്കോട്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























