ജെസ്‌ന തീവ്രവാദി പിടിയിലോ? അതോ അന്യസംസ്ഥാനത്തോ? രണ്ട് കുട്ടികളുടെ അമ്മയായെന്ന് സൂചന! അവസാന അങ്കം കുറിച്ച് സിബിഐ....

മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തതാണ് നാലുവര്‍ഷം മുമ്പ് കാണാതായ റാന്നി വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന ജെയിംസ്. 2018 മാര്‍ച്ചിലാണ് ജെസ്‌നയെ കാണാതായത്. അന്ന് മുതല്‍ കേരള പോലീസും പിന്നീട് സിബിഐയും കാര്യമായി പരിശോധിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. ഇപ്പോഴും ജെസ്‌ന എവിടെയെന്ന് ആര്‍ക്കുമറിയില്ല.
അതിനിടെ ജെസ്‌നയെ കണ്ടെത്താനുള്ള അവസാനവട്ട ശ്രമം നടത്തുകയാണ് സിബിഐ. ചില തീവ്ര സംഘടനകളുടെ പിടിയിലാണ് ജെസ്‌ന എന്ന് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. നാലു വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മരിയ ജെയിംസിനെ പ്രണയം നടിച്ചു കൈവശപ്പെടുത്തയവര്‍ ആഗോള തീവ്രവാദി സംഘടനകള്‍ക്ക് കൈമാറിയെന്ന സൂചനയില്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടുന്നു എന്ന വിവരവും പുറത്ത് വന്നു.
ജെസ്‌ന മരിയ ജെയിംസിനെ ബംഗ്ലാദേശിലേക്കോ ഗള്‍ഫിലേക്കോ കടത്തിയ ശേഷം ഇസ്ലാമിക് സ്‌റ്റേറ്റ് ഉള്‍പ്പെടെ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടാകാനുള്ള സാധ്യതയാണ് ഒരു വര്‍ഷത്തെ അന്വേഷണത്തില്‍ സിബിഐ മുന്നോട്ടു വെയ്ക്കുന്നത്.അതേക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നും അങ്ങനെയൊരു കാര്യം സ്ഥിരീകരിക്കാന്‍ ഒന്നും ഞങ്ങളുടെ പക്കലില്ലെന്നാണ് ജെസ്‌നയുടെ പിതാവ് പറഞ്ഞത്.
ജെസ്‌ന വിദേശത്തെവിടെയോ തീവ്രവാദി ക്യാമ്പുകളിലോ അവരുമായി ബന്ധപ്പെട്ട ക്യാമ്പുകളിലോ കഴിയുന്നുണ്ടെന്ന വ്യക്തമായ സൂചന മുന്‍പ് ക്രൈം ബ്രാഞ്ചും മുന്നോട്ടുവെച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലൊരിടത്തും ജെസ്‌നയില്ലെന്നും അതേ സമയം വിദേശത്തെവിടെയോ ജീവിച്ചിരിപ്പുണ്ടെന്നുമുള്ള വ്യക്തമായ സൂചനയും ലഭ്യമായ തെളിവുകളും വ്യക്തമാക്കിയാണ് സിബിഐ കോടതിയ്ക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഈ സാധ്യതകളാണ് നിലവിൽ സിബിഐ തെരയുന്നത്. ജെസ്‌ന രാജ്യം വിട്ടുവോ ആരെങ്കിലും കടത്തിയോ എന്നു സ്ഥിരീകരിക്കാന്‍ സി.ബി.ഐ. ഇതിനായി വിമാന ടിക്കറ്റുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. 2018 മാര്‍ച്ചില്‍ ജെസ്‌നയെ കാണാതായ അന്നുമുതലുള്ള ടിക്കറ്റുകളാണു പരിശോധിക്കുന്നത്. ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തവരുടെ വിവരങ്ങളാണ് ആദ്യം പരിശോധിക്കുക. കഴിഞ്ഞയാഴ്ച സി.ബി.ഐ. ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
അന്വേഷണം ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിട്ട ശേഷമാണു പുതിയ നടപടി. കേസില്‍ അന്വേഷണ പുരോഗതി അറിയിക്കാന്‍ തിരുവനന്തപുരം സി.ജെ.എം. കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ 12ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരന്‍ നായര്‍ സമര്‍പ്പിച്ച എഫ്.ഐ.ആര്‍. കോടതി അംഗീകരിക്കുകയും ചെയ്തു.
ജെസ്‌ന രാജ്യം വിട്ടിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തു വിവാഹിതയായി കഴിയുന്നുണ്ടെന്നുള്ള വിവരം സി.ബി.ഐ. സ്ഥിരീകരിച്ചിട്ടില്ല. ഇങ്ങനെയൊരു സംശയം അവിടുത്തെ സമീപവാസികളാണ് പോലീസിനെ അറിയിച്ചത്. യുവതി രണ്ടു തവണ പ്രസവിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അന്വേഷണം വന്നതോടെ യുവതിയും കുടുംബവും അവിടം വിട്ടു പോയി എന്നാണ് പറയുന്നത്.
കേരളത്തെ നടുക്കുന്നതായിരുന്നു ജസ്‌നയുടെ തിരോധാനം. ബന്ധു വീട്ടിലേക്കെന്നു പറഞ്ഞ് 2018 മാര്‍ച്ചില്‍ വീട്ടില്‍നിന്ന് ഇറങ്ങിയ ജെസ്‌ന എരുമേലി വരെ ബസില്‍ വന്നതിനു തെളിവുണ്ട്. പിന്നീട് കണ്ടിട്ടില്ല. അന്ന് 20 വയസായിരുന്നു പ്രായം. വ്യാജ പേരിലും വിലാസത്തിലും രാജ്യം വിട്ടാലും കണ്ടെത്താനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ പ്രതീക്ഷ.
ഇസ്ലാമിക് സ്റ്റേറ്റിന്റേയും താലിബാന്റെയും ശക്തമായ സാന്നിധ്യമുള്ള ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാക്ക് ഉള്‍പ്പെടെ എട്ടു രാജ്യങ്ങളില്‍ സിബിഐ സാധ്യമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്‌നയെ മുക്കൂട്ടുതറയില്‍ നിന്നും പിന്നീട് കണ്ടിട്ടില്ല.
സ്വകാര്യ ബസില്‍ ജെസ്‌ന എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിയതായി സൂചനയുണ്ട്. കോളജിലും നാട്ടിലും കാര്യമായ ബന്ധങ്ങളും പരിചയങ്ങളും അടുപ്പങ്ങളുമില്ലാത്ത ജെസ്‌നയെ തട്ടിക്കൊണ്ടുപോയതാണോ അതോ പ്രണയം നടിച്ച് വശപ്പെടുത്തിയതാണോ എന്ന സാധ്യതയില്‍ ഉറച്ചുനില്‍ക്കുകയാണ് സിബിഐ.
സംസ്ഥാന പോലീസിന്റെ അന്വേഷണം ഫലിക്കാതെ വന്നപ്പോള്‍ 2021 ഫെബ്രുവരിയിലാണു കേസന്വേഷണം ഹൈക്കോടതി സിബി.ഐയെ ഏല്‍പ്പിച്ചത്. അതിനു മുമ്പ് ക്രൈംബ്രാഞ്ച് അന്വേഷമാണ് നടന്നത്. ജെസ്‌ന എവിടെയുണ്ടെന്ന് അറിയാമെന്ന് ഒരു ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി: ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞിരുന്നു. കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞു. സമാന പ്രസ്താവന പത്തനംതിട്ട എസ്.പിയായിരുന്ന കെ.ജി. സൈമണ്‍ നടത്തിയെങ്കിലും ജെസ്‌ന ഇപ്പോഴും കാണാമറയത്തു തന്നെയാണ്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ജെസ്‌ന മരിയ ജെയിംസ്. രാവിലെ മുണ്ടക്കയത്തുള്ള ബന്ധുവീട്ടിലേക്കു പോയ ജെസ്‌ന എരുമേലി വരെ എത്തിയതായി വിവരമുണ്ട്. പിന്നീട് ആരും ജെസ്‌നയെ കണ്ടിട്ടില്ല. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു ആദ്യം അന്വേഷണം. കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളിലും അവര്‍ ജെസ്‌നയെ തിരഞ്ഞു.
സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ലക്ഷക്കണക്കിന് ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇതിനിടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ മുണ്ടക്കയത്തിനുള്ള ബസില്‍ ജെസ്‌ന ഇരിക്കുന്നതായി സിസിടിവിയില്‍ കണ്ടിരുന്നു. എന്നാല്‍, അതു ജെസ്‌നയാണെന്നു സ്ഥിരീകരിക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. മുണ്ടക്കയം സ്റ്റാന്‍ഡില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കാണപ്പെട്ട ജെസ്‌നയോടു സാമ്യമുള്ള പെണ്‍കുട്ടിയെ കണ്ടെത്താനും പൊലീസിനു കഴിഞ്ഞില്ല.
അതോടെ ആ ശ്രമം പാളി. മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടര്‍ന്നു സഹപാഠിയെ ചോദ്യം ചെയ്തെങ്കിലും സംഭവത്തില്‍ കാര്യമില്ലെന്നു ബോധ്യപ്പെട്ടു. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ബാംഗളൂര്‍, പൂനെ, ഗോവ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തിയിരുന്നു.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ച് വിവരം തേടിയെങ്കിലും വ്യക്തമായ സൂചനയുണ്ടായില്ല. ജെസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സംസ്ഥാന പോലീസ് അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ പ്രതീക്ഷ നല്‍കുന്ന വാക്കുകളാണ് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ നല്‍കിയത്. രണ്ടു വര്‍ഷം മുന്‍പു ജെസ്‌നയെ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ക്കിടെ കെ.ജി. സൈമണ്‍, ജെസ്‌നയുടെ റാന്നി വെച്ചൂച്ചിറയിലെ വീട്ടില്‍ അന്ന് സന്ദര്‍ശനം നടത്തിയിരുന്നു. അന്വേഷണ പുരോഗതി സംബന്ധിച്ച് ഒന്നും വെളിപ്പെടുത്താന്‍ അദ്ദേഹം അപ്പോള്‍ തയാറായില്ലെങ്കിലും പോസിറ്റീവ് വാര്‍ത്തയ്ക്ക് അധികം കാത്തിരിക്കേണ്ടിവരില്ലെന്ന സൂചന അടുത്ത ബന്ധുക്കള്‍ക്ക് നല്‍കി.
കാര്യങ്ങള്‍ മാറി മറിയുന്നതിനിടെ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയാണ് ജെസ്‌നയെക്കുറിച്ച് വ്യക്തമായ ചില വിവരങ്ങള്‍ കിട്ടിയെന്ന സൂചന ഇതിനു പിന്നാലെ പുറത്തു വിട്ടത്. പ്രതികരണം കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഒന്നും സംഭവിച്ചിട്ടില്ല. ലോക്കല്‍ പൊലീസിലെ എസ്പിക്കു ക്രൈംബ്രാഞ്ച് എസ്പിയുടെ അധിക ചുമതല നല്‍കിയാണ് അന്വേഷിപ്പിച്ചത്. എന്നാല്‍ അത് ഫലപ്രദമായില്ല.
അതിനിടെ ശക്തമായ പ്രതിഷേധവും ഉണ്ടായി. പിന്നാലെയാണ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നു കേസ് ഏറ്റെടുത്ത സിബിഐ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പൊലീസ് റജിസ്റ്റര്‍ ചെയ്ത അതേ എഫ്‌ഐആര്‍ ആണ് സിബിഐയും നല്‍കിയിട്ടുള്ളത്. ജെസ്‌നയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാമെന്നാണു കേരള പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്.
ആ ദിശയില്‍ അന്വേഷണം നടത്താനാണു സിബിഐ ആലോചന. ആരുടെയും പേര് പ്രതിപ്പട്ടികയിലില്ല. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തേയ്ക്കും അന്വേഷണം വ്യാപിപ്പിക്കും. എത്രയും വേഗം ജെസ്‌നയെ കണ്ടെത്താനാണ് സിബിഐ ശ്രമിക്കുന്നത്. ഇതോടൊപ്പം നെഞ്ചുരുകി പ്രാര്‍ത്ഥിക്കുകയാണ് ജെസ്‌നയുടെ കുടുംബവും.
https://www.facebook.com/Malayalivartha



























