മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാസര്‍കോട് ബേഡകത്ത് ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. സംഭവത്തില്‍ മുന്നാട് വാവടുക്കം സ്വദേശി രവീന്ദ്രനെ (59) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ ജാനകി(55), ഇവരുടെ സഹോദരിയുടെ മകനും ഓട്ടോറിക്ഷ ഡ്രൈവറുമായ സുരേഷ് ബാബു എന്നിവര്‍ക്ക് പരിക്കേറ്റു. ജാനകിയുടെ സഹോദരന്റെ ഭാര്യ തോട്ടത്തിലായതിനാലാണ് രക്ഷപ്പെട്ടത്.
മദ്യലഹരിയിലായിരുന്ന രവീന്ദ്രന്‍ ജാനകിയുടെ പിന്നിലൂടെയെത്തി ആസിഡ് ഒഴിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആക്രമണത്തില്‍ ജാനകിയുടെ പുറത്തും കൈകളിലും ഗുരുതരമായി പരിക്കേറ്റു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ മകള്‍ അജിതയ്ക്ക് നേരെയും രവീന്ദ്രന്‍ ആസിഡ് ഒഴിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഉടന്‍ തന്നെ വീടിനുള്ളില്‍ കയറി വാതില്‍ അടച്ചതിനാല്‍ രക്ഷപ്പെടുകയായിരുന്നു. പ്രതി വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
വീടിനുള്ളില്‍ നിന്ന് ഫോണിലൂടെയാണ് അജിത ബന്ധുക്കളെ വിവരം അറിയിച്ചത്. തുടര്‍ന്ന് ബന്ധുവായ സുരേഷ് ബാബുവും സഹോദരങ്ങളും സ്ഥലത്തെത്തി. ഇവര്‍ കാറില്‍ വരുന്നതിനിടെ അവര്‍ക്കു നേരെയും രവീന്ദ്രന്‍ ആസിഡ് ഒഴിക്കാന്‍ ശ്രമിച്ചു. ഈ സമയം കാറിലുള്ളവര്‍ ഗ്ലാസ് ഉയര്‍ത്തിയതിനാല്‍ ആസിഡ് മറ്റുള്ളവരുടെ ദേഹത്ത് വീണില്ല. സുരേഷ് ബാബുവിന് മാത്രം നേരിയ രീതിയില്‍ പൊള്ളലേറ്റു.
https://www.facebook.com/Malayalivartha



























