തപാല്‍ വകുപ്പിന്റെ കേരള സര്‍ക്കിളിലെ ആദ്യത്തെ എടിഎം പ്രവര്‍ത്തനം തുടങ്ങി

തപാല്‍ വകുപ്പിന്റെ കേരള സര്‍ക്കിളിലെ ആദ്യത്തെ എടിഎം തിരുവനന്തപുരത്ത് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ എ.എന്‍. നന്ദ ഉദ്ഘാടനം ചെയ്തു. രാജ്യത്താകെ ആയിരം എടിഎം കൗണ്ടറുകള്‍ സ്ഥാപിക്കാനാണ് തപാല്‍ വകുപ്പിന്റെ തീരുമാനം. കോര്‍ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമായാണ് തപാല്‍ വകുപ്പും രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ എടിഎം കൗണ്ടറുകള്‍ സ്ഥാപിക്കാനുള്ള നീക്കം തുടങ്ങിയത്.
തിരുവവന്തപുരം ജനറല്‍ പോസ്റ്റ് ഓഫീസിന് സമീപത്താണ് പ്രവര്‍ത്തനം തുടങ്ങിയത്. ഈ വര്‍ഷം സംസ്ഥാനത്തെ പ്രധാന പോസ്റ്റ് ഓഫിസുകള്‍ക്ക് സമീപത്തായി എ ടി എം കൗണ്ടറുകള്‍ സ്ഥാപിക്കുമെന്ന് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ പറഞ്ഞു. രാജ്യത്ത് ആകമാനം 1000 എടിഎം കൗണ്ടറുകള്‍ സ്ഥാപിക്കാനാണ് തപാല്‍ വകുപ്പിന്റെ നീക്കം.
ഒപ്പം എല്ലാ ഗുണഭോക്താകള്‍ക്കും ഡെബിറ്റ് കാര്‍ഡും നല്‍കും.തപാല്‍ വകുപ്പിന്റെ കീഴിലുള്ള എല്ലാ പോസ്റ്റ് ഓഫീസുകളെയും തമ്മില്‍ ബന്ധിപ്പിച്ച് കോര്‍ ബാങ്കിങ്ങ് തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വിവിധ പോസ്റ്റ് ഓഫീസുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള ജോലികള്‍ അവസാന ഘട്ടത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha


























