സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ പത്തിന്

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ പത്തിനുണ്ടാകും. തെരഞ്ഞെടുപ്പ് സമയക്രമം ഒക്ടോബര്‍ അഞ്ചിനുമുമ്പ് ഉണ്ടാകുമെന്നും അതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍വരുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈകോടതിയെ അറിയിച്ചു.
ഒക്ടോബര്‍ 31നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ നിലവില്‍വരുമെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പ്രകാശ് ബാബു എന്നയാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കമീഷന്റെ വിശദീകരണം.
നവംബര്‍ 15ഓടെ ഫലപ്രഖ്യാപനമുള്‍പ്പെടെ നടത്തി തെരഞ്ഞെടുപ്പ് നടപടി അവസാനിപ്പിക്കുമെന്നും കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് കമീഷന് തീരുമാനമെടുക്കാമെന്ന ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്നിനുമുമ്പ് നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള ബുദ്ധിമുട്ട് വ്യക്തമാക്കി സെപ്റ്റംബര്‍ ഏഴിന് പ്രൊസീഡിങ്‌സ് പുറപ്പെടുവിച്ചിരുന്നു. 19ന് പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറിയുമായി ഉടന്‍ ചര്‍ച്ച നടത്തും.
ജില്ല, ബ്‌ളോക്, വാര്‍ഡ് വിഭജന പ്രക്രിയകള്‍ സെപ്റ്റംബര്‍ 30നും സംവരണ സീറ്റ് നിര്‍ണയം ഒക്ടോബര്‍ ഒന്നിനും പൂര്‍ത്തിയാകും. പുന$ക്രമീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടികയും ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും. മറ്റിടങ്ങളിലെ അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ ഏഴിന് പ്രസിദ്ധീകരിച്ചതായും വിശദീകരണ പത്രികയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























