ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി നഗരസഭയ്ക്ക് മുന്നില്‍ നിരാഹാരമിരുന്നവരെ അറസ്റ്റ് ചെയ്തു നീക്കി

ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരസഭയ്ക്ക് മുന്നില്‍ നിരാഹാരമിരുന്ന ഇടതുമുന്നണി അംഗങ്ങളെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.
എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി അഡ്വ. സന്തോഷ് പീറ്റര്‍, അഡ്വ. കെ.എന്‍. സുനില്‍കുമാര്‍ എന്നിവരുള്‍പ്പടെുള്ളവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. നിരാഹാരം കിടന്ന കൗണ്‍സിലര്‍ ജോജി കുരീക്കോടിനെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
പ്രശ്‌നം ഉന്നയിച്ച് കഴിഞ്ഞാഴ്ച മേയറെയും ഭരണപക്ഷ കൗണ്‍സിലര്‍മാരേയും പ്രതിപക്ഷം തടഞ്ഞുവെച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























