Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

കോണ്‍ഗ്രസ് മുക്ത ഭാരതം... ലോകസഭാ തെരഞ്ഞെടുപ്പിന് 24 മാസം മാത്രം ശേഷിക്കെ കോണ്‍ഗ്രസ് മുക്ത ഭാരതം കേരളത്തില്‍ സൃഷ്ടിക്കുന്നതിനുള്ള പണികള്‍ ഡല്‍ഹിയില്‍ തുടങ്ങി, ഡിജിറ്റല്‍ തെളിവുകളുടെ സഹായത്തോടെ കെ സി ഉള്‍പ്പെടെയുള്ള നേതാക്കളെ പെട്ടിയിലാക്കാനൊരുങ്ങി ബി ജെ പിയും കേന്ദ്ര സര്‍ക്കാരും

06 APRIL 2022 12:23 PM IST
മലയാളി വാര്‍ത്ത

ലോകസഭാ തെരഞ്ഞെടുപ്പിന് 24 മാസം മാത്രം ശേഷിക്കെ കോണ്‍ഗ്രസ് മുക്ത ഭാരതം കേരളത്തില്‍ സൃഷ്ടിക്കുന്നതിനുള്ള പണികള്‍ ഡല്‍ഹിയില്‍ തുടങ്ങി. കേരളത്തില്‍ ഇതിന്റെ ചുമതല ലഭിച്ചിരിക്കുന്നത് പഴയ സോളാര്‍ നായികക്കാണ്.

ഇക്കുറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവരെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. സോളാര്‍ നായിക വേണുവിന് എതിരെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ സിബിഐക്ക് കൈമാറി. ഡിജിറ്റല്‍ തെളിവുകളുടെ സഹായത്തോടെ കെ സി ഉള്‍പ്പെടെയുള്ള നേതാക്കളെ പെട്ടിയിലാക്കാനാണ് ബി ജെ പിയും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നത്.

 



കെ സി വേണുഗോപാലിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളുമായി പരാതിക്കാരി സിബിഐയെ കാണുകയായിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്.

പീഡന ഫലമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. ചികിത്സാ രേഖകളില്‍ പീഡന വിശദാംശങ്ങള്‍ രേഖപെടുത്തിയിട്ടുണ്ട്.

 



പരാതിക്കാരി തന്റെ പക്കല്‍ പീഡനത്തിന്റെ ഡിജിറ്റല്‍ തെളിവുകളുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അന്ന് പരാതിക്കാരി തെളിവുകള്‍ നല്‍കിയിരുന്നില്ല.

ഡിജിറ്റല്‍ തെളിവുകള്‍ക്ക് ആവശ്യത്തിലേറെ ക്ലാരിറ്റിയുണ്ട്. സോളാര്‍ പരാതിക്കാരി വിവിധ രാഷ്ട്രീയ നേതാക്കളുമായി നടത്തിയ ഇടപെടലുകള്‍ കൃത്യമായി റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന കാര്യം അക്കാലത്ത് തന്ന പുറത്തു വന്നിരുന്നു. സോളാര്‍ കഥാ നായികയെ അറസ്റ്റ് ചെയ്ത പോലീസുദ്യോഗസ്ഥന്‍ ഈ സി ഡികള്‍ കൈക്കലാക്കിയെന്ന് പോലീസ് സേനയില്‍ മുഴുവന്‍ പറഞ്ഞു കേട്ടിരുന്നു. സി.ഡി. വിറ്റും അതിലെ കഥാപാത്രങ്ങളെ ഉപയോഗിച്ചും ഇതേ പൊലീസുദ്യോഗസ്ഥന്‍ പണമുണ്ടാക്കിയെന്നും കഥകള്‍ ഇറങ്ങിയിരുന്നു.പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചാണ് സി ഡി കച്ചവടം പൊടിപൊടിച്ചത്.

 



സോളാര്‍ നായിക ആരുടെ അടുത്ത് ഇടപെട്ടാലും അത് രഹസ്യക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. 2011 ല്‍ ആണ് സോളാര്‍ നായിക തന്റെ പരിപാടികള്‍ തുടങ്ങിയത്. ഉമ്മന്‍ ചാണ്ടിയുമായുണ്ടായിരുന്ന ബന്ധം മുതലെടുത്താണ് സോളാര്‍ നായിക ഭരണസിരാ കേന്ദ്രത്തിലെ പ്രിയപ്പെട്ട കഥാപാത്രമായത്. കേരളത്തിലെയും കേന്ദ്രത്തിലെയും മന്ത്രിമാരെയെല്ലാം സോളാര്‍ നായിക വളച്ചെടുത്തിരുന്നു. അവര്‍ വഴിയാണ് കേരളത്തിലും കേന്ദ്രത്തിലും കഥാനായിക സ്വാധീനം ഉറപ്പിച്ചത്.


കെ.സി.വേണുഗോപാലിന്റെ സഹായത്തോടെയാണ് ഇവര്‍ ഡല്‍ഹിയില്‍ പിടിമുറുക്കിയത്. കേന്ദ്ര മന്ത്രിമാരെ സ്വാധീനിക്കാന്‍ വേണുവിനെ ഉപയോഗിച്ചതായി കഥാ നായിക വെളിപ്പെടുത്തിയിട്ടുണ്ട്.മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ നിന്നും തനിക്ക് എടുത്തു പറയാന്‍ കഴിയുന്ന ധാരാളം നേട്ടങ്ങള്‍ ഉണ്ടായതായി സോളാര്‍ നായിക സമ്മതിച്ചിട്ടുണ്ട്.

 



2011 ജനുവരി 20 മുതല്‍ 2012 ഒക്ടോബര്‍ 28 വരെ കെ സി വേണുഗോപാല്‍ കേന്ദ്ര ഊര്‍ജ സഹമന്ത്രിയായിരുന്നു. 2012 ഒക്ടോബര്‍ 28 മുതല്‍ 2014 മേയ് 24 വരെ അദ്ദേഹം വ്യോമയാന സഹമന്ത്രിയായിരുന്നു. ഊര്‍ജമന്ത്രിയായിരുന്ന കാലത്താണ് കഥാനായികയും വേണുവും തമ്മില്‍ അടുപ്പമുണ്ടായതെന്നാണ് കഥ. ഊര്‍ജ മന്ത്രാലയത്തിന് കീഴിലാണ് സോളാര്‍ വരുന്നത്. ഇക്കാലത്താണ് മന്ത്രി ദൈവത്തിന്ന് നിരക്കാത്ത തരത്തില്‍ മന്ത്രി തന്നോട് പെരുമാറിയതെന്ന് കഥാനായിക പറയുന്നു. ഇതില്‍ വാസ്തവമുണ്ടന്നാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

തന്നെ കെ സി ചെയ്തതിനെല്ലാം തെളിവുണ്ടെന്ന് കഥാനായിക പറയുന്നത് വെറുതെയല്ല. തെളിവുകള്‍ കണ്ട സി ബി ഐ സംഘത്തിന് ഉറങ്ങാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം ഇത്ര ഭംഗിയായി എങ്ങനെ ചിത്രീകരിച്ചു എന്ന ചോദ്യത്തിന് കഥാനായികയുടെ മറുപടി ഒരു ചിരിയായിരുന്നത്രേ.

 



ബി ജെ പി കെ സി യെ കുരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത് കലാപരമായാണ്. കെ സി യെ മാത്രം പിടിക്കാന്‍ സി ബി ഐ തയ്യാറല്ല. പകരം കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെയെല്ലാം കൂട്ടത്തോടെ പിടിക്കും. അതിന്റെ ഭാഗമാണ് ഹൈബി ഈഡനും എ.പി.അനില്‍കുമാറിനും വലവിരിച്ചത്.

സോളാര്‍ പീഡനക്കേസില്‍ ഡല്‍ഹി കേരള ഹൗസ് ജീവനക്കാരില്‍ നിന്ന് സി.ബി.ഐ കഴിഞ്ഞ ദിവസം മൊഴിയെടുത്തു. മുന്‍ മന്ത്രി എ.പി അനില്‍കുമാറിനെ കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള ഹൗസിലെ ജീവനക്കാരില്‍ നിന്ന് സി.ബി.ഐ മൊഴിയെടുത്തത്. 2012 ല്‍ അനില്‍കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം പി.പി നസറുള്ള മുറിയെടുത്തതിനെ കുറിച്ചും സിബിഐ അന്വേഷിച്ചു. കേരള ഹൗസില്‍ മുറിയെടുത്ത് താമസിച്ചാണ് സിബിഐ അന്വേഷണം നടത്തുന്നത്.

 



കേസില്‍ അഞ്ച് പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍ മന്ത്രി എ.പി അനില്‍ കുമാര്‍ പരാതിക്കാരിയില്‍ നിന്ന് പി.പി നസറുള്ള വഴി ഏഴു ലക്ഷം രൂപ സ്വീകരിച്ചുവെന്നാണ് പ്രധാന ആരോപണം. പിന്നീട് കേരള ഹൗസ് കേന്ദ്രീകരിച്ച് തനിക്കെതിരെ ലൈംഗികാതിക്രമമുണ്ടായെന്നും പരാതിയില്‍ പറയുന്നു. 2012 ല്‍ കേരള ഹൗസില്‍ ജോലിയിലുണ്ടായിരുന്ന ജീവനക്കാരെ വിളിച്ചു വരുത്തിയതിന് ശേഷം പി.പി നസറുള്ളയുടെ ഫോട്ടോ കാണിച്ച് ഇദ്ദേഹത്തെ അറിയുമോയെന്നാണ് സി.ബി.ഐ ചോദിച്ചത്. എന്നാല്‍ പലര്‍ക്കും അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം

"


സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് എം എല്‍ എ ഹോസ്റ്റലില്‍ സി ബി ഐ പരിശോധന നടത്തി . ഹൈബി ഈഡന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ മുപ്പത്തിനാലാം മുറിയിലാണ് പരിശോധന നടത്തുന്നത്.പരാതിക്കാരിയെ ഹൈബി ഈഡന്‍ എം എല്‍ എ ഹോസ്റ്റലില്‍വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 2013-14 ലാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

 

പതിനൊന്നുമണിയോടെ പരാതിക്കാരിയുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയത്. ഈ റൂമില്‍ ഇപ്പോള്‍ മറ്റൊരു എം.എല്‍.എയാണ് താമസിക്കുന്നത്. സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡന്‍ മുന്‍പ് പ്രതികരിച്ചിരുന്നു. ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി അബ്ദുള്ളകുട്ടി, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിങ്ങനെ ആറു നേതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സി ബി ഐയ്ക്ക് കൈമാറിയത്.

സി ബി ഐ യുടെ കോര്‍ട്ടിലേക്ക് സോളാര്‍ പന്ത് അടിച്ചു വിട്ടത് പിണറായി തന്നെയാണ്. ബി ജെ പിയും കേരള സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ സമന്വയത്തിന്റെ ഭാഗമായിരുന്നു പിണറായിയുടെ തീരുമാനം. സോളാര്‍ കേസ് സി ബി ഐക്ക് വിട്ടതില്‍ കേന്ദ്ര സര്‍ക്കാര്‍ തീര്‍ത്തും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.കേരള സര്‍ക്കാറിന്റെ ശുപാര്‍ശ ലഭിച്ചപ്പോള്‍ തന്നെ കേസ് കേന്ദ്രം സി ബി ഐക്ക് കൈമാറി.

 



കെ.സി.വേണുഗോപാലും ഹൈബി ഈഡനും 202 േല്‍ നടക്കുന്ന ലോകസഭാ തെരഞ്ഞടുപ്പിലെ പ്രധാന താരങ്ങളായിരിക്കും. ഇക്കാര്യം മനസിലാക്കിയാണ് ഇരുവര്‍ക്കുമെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടികളിലേക്ക് നീങ്ങിയത്.

 

2013ലാണ് സോളാര്‍ അഴിമതി സംസ്ഥാനത്തെ പിടിച്ചുകുലുക്കിയത്.സോളാര്‍ യൂണിറ്റ് സ്ഥാപിക്കാന്‍ വേണ്ടി ഒരു കോടിയോളം രൂപയുടെ അഴിമതി നടന്നതായി കണക്കാക്കുന്നു.പ്രധാന പ്രതികളായ ബിജു രാധാകൃഷ്ണനും സരിതയും ചേര്‍ന്നാണ് ടീം സോളാര്‍ എനര്‍ജി കമ്പനിയുടെ പേരില്‍ വ്യാപകമായ അഴിമതി നടത്തിയത്.മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫീസായിരുന്നു അഴിമതിക്ക് കേന്ദ്രമായത്. 2018ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തി.അതേ പിണറായി തന്നെയാണ് കേസ് സിബിഐക്ക് കൈമാറിയത്.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (4 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (5 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (5 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (5 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (5 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (6 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (6 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (8 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (8 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (9 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (16 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (16 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (16 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (16 hours ago)

Malayali Vartha Recommends