എത്രയും വേഗം സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കും; വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ കാട്ടി കെ-റെയില്‍ പദ്ധതിയെ പ്രതിപക്ഷം തകര്‍ക്കാന്‍ ശ്രമം, കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കാന്‍ ശ്രമിക്കുകയാണെന്നും സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി

എത്രയും വേഗം സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കും; വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ കാട്ടി കെ-റെയില്‍ പദ്ധതിയെ പ്രതിപക്ഷം തകര്‍ക്കാന്‍ ശ്രമം, കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കാന്‍ ശ്രമിക്കുകയാണെന്നും സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി .
സംസ്ഥാനത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ നാല് മണിക്കൂറില്‍ എത്താന്‍ കഴിയുകയെന്നതാണ് സെമി ഹൈസ്പീഡ് ട്രെയിന്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.
കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്യും.ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തി വരികയാണ്. പദ്ധതിക്കെതിരേ രാഷ്ട്രീയ എതിര്‍പ്പ് ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കുകയാണെന്നും മുഖ്യമന്ത്രി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ആരോപിച്ചു.
അതേസമയം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കെ റെയില്‍ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ബിഷപ് . കണ്ണൂരില്‍ നടക്കുന്ന സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രത്യേകം ക്ഷണിതാവായാണ് ബിഷപ് എത്തിയത്.
സിനിമാ താരങ്ങളായ ഹരിശ്രീ അശോകന്‍, മധുപാല്‍, ഗായിക സയനോര തുടങ്ങിയവരും ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായി സംബന്ധിക്കുന്നുണ്ട്. കെ റെയിലിനെതിരേ വന്‍ ബഹുജനപ്രക്ഷോഭം ശക്തമായ സാഹചര്യത്തിലായിരുന്നു കെസിബിസിയുടെ നിലപാട് വ്യക്തമാക്കല്‍.
" f
https://www.facebook.com/Malayalivartha


























