വയനാട്ടില്‍ ആര്‍.ടി. ഓഫീസ് ഉദ്യോഗസ്ഥ ജീവനൊടുക്കിയ നിലയില്‍... മാനന്തവാടി സബ് ആര്‍.ടി. ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്, സങ്കടം അടക്കാനാവാതെ മാതാപിതാക്കളും ബന്ധുക്കളും

വയനാട്ടില്‍ ആര്‍.ടി. ഓഫീസ് ഉദ്യോഗസ്ഥ ജീവനൊടുക്കിയ നിലയില്‍... മാനന്തവാടി സബ് ആര്‍.ടി. ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്, സങ്കടം അടക്കാനാവാതെ മാതാപിതാക്കളും ബന്ധുക്കളും
വയനാട്ടില്‍ ആര്‍.ടി. ഓഫീസ് ഉദ്യോഗസ്ഥ ജീവനൊടുക്കിയ നിലയില്‍... മാനന്തവാടി സബ് ആര്‍.ടി. ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്, സങ്കടം അടക്കാനാവാതെ മാതാപിതാക്കളും ബന്ധുക്കളും.
മാനന്തവാടി സബ് ആര്‍.ടി. ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു(42)വിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിച്ചിട്ടില്ല.
പിതാവ്: അഗസ്തി, മാതാവ്: പരേതയായ ആലീസ്. സഹോദരങ്ങള്‍: ജോസ്(പ്രോജക്ട് ഓഫീസര്‍, ഡബ്യൂ.എസ്.എസ്. മാനന്തവാടി), ഷൈനി, ബിന്ദു, നോബിള്‍. കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്നതേയുള്ളൂ.
അതേസമയം ഇക്കഴിഞ്ഞ ദിവസമാണ് കോഴിക്കോട് അയല്‍വാസികളായ യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലില്‍ അഭിനന്ദ്(27), അയല്‍വാസി മരക്കാട്ട് വിജീഷ് (34) എന്നിവരാണ് മരിച്ചത്. അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിന് സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഭിനന്ദ് വയനാട്ടില്‍ കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനായിരുന്നു . ബിഎംഎസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയും ഓട്ടോ ഡ്രൈവറുമാണ് വിജീഷ്. മൃതദേഹങ്ങള്‍ ബാലുശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഇരുവരുടേയും ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha


























