മൂന്ന് ദിവസം മുന്നേ വയനാട് ആർടിഒ മോഹൻദാസിനെ നേരിൽ കണ്ട് സിന്ധു പറഞ്ഞത് രണ്ടു കാര്യങ്ങൾ; ആ രണ്ടും സിന്ധുവിന് താങ്ങാനായിരുന്നില്ല; രേഖകൾ വേണമെന്ന് പറഞ്ഞ് തള്ളി ആർടിഒ; സിന്ധു കൈക്കൂലി വാങ്ങാത്തതിൽ സഹപ്രവർത്തകർക്ക് ദേഷ്യമുണ്ടായിരുന്നെന്ന് ബന്ധുക്കൾ; ആർടിഒ ഓഫീസിലെ ഭിന്നശേഷിക്കാരിയായ ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസമായിരുന്നു മാനന്തവാടി സബ് ആർടിഒ ഓഫീസിലെ ഭിന്നശേഷിക്കാരിയായ ജീവനക്കാരി സിന്ധു ജീവനൊടുക്കിയത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ് . ആത്മഹത്യയ്‌ക്കു മുന്നേ ഓഫീസിലെ കാര്യങ്ങളെ കുറിച്ച് സിന്ധു പരാതി കൊടുത്തിരുന്നു. സിന്ധുവും നാല് ഉദ്യോഗസ്ഥരും മൂന്ന് ദിവസം മുന്നേ വയനാട് ആർടിഒ മോഹൻദാസിനെ നേരിൽ കാണുകയായിരുന്നു.
ഓഫീസിൽ ഗ്രൂപ്പിസമുണ്ടെന്നും സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമായിരുന്നു ഇവര്‍ ആര്‍ടിഒയോട് ചൂണ്ടിക്കാണിച്ചത്. പക്ഷേ ആര്‍ടിഒ പറഞ്ഞിരിക്കുന്നത് സിന്ധു രേഖകളടക്കം പരാതി നല്‍കിയില്ലെന്നാണ് . 42 വയസുകാരിയായ സിന്ധുവാണ് മരിച്ചത്. മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സീനിയർ ക്ലർക്കായിരുന്നു ഇവർ.
ഇന്നലെ രാവിലെ എള്ളുമന്ദത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിന്ധുവിൻ്റെ മരണത്തിൽ ആർടിഒ ഉദ്യോഗസ്ഥർക്കെതിരെ കുടുംബം ആരോപണം ഉന്നയിക്കുകയായിരുന്നു. സിന്ധു കൈക്കൂലി വാങ്ങാറില്ല. അതുകൊണ്ട് സിന്ധുവിനെ ഉദ്യോഗസ്ഥർ ഒറ്റപ്പെടുത്തിയിരുന്നു.
ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നു. സഹോദരൻ നോബിളാണ് ഈ കാര്യങ്ങൾ പറഞ്ഞത്. പൊലീസ് ഇന്ന് സഹപ്രവർത്തകരുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം പോലീസ് സിന്ധു തൂങ്ങി മരിച്ച എള്ളുമന്ദത്തെ വീട്ടിൽ വിശദമായ പരിശോധന നടത്തി. സിന്ധു ഉപയോഗിച്ച മൊബൈൽ ഫോണും ലാപ്ടോപും പോലീസ് കസ്റ്റഡിയിലെടുത്തു. മുറിയിൽ നിന്ന് ഡയറിയും ചില കുറിപ്പുകളും കണ്ടെത്തി.
https://www.facebook.com/Malayalivartha