എല്ലാം വെറും നാടകം... ജപ്തി വിവാദത്തിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒയുടെ രാജി... സംഭവം ഇങ്ങനെ....

മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ ജോസ് കെ പീറ്റർ രാജി വെച്ചു. രാജി സ്വീകരിച്ചതായി കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ വ്യക്തമാക്കി. വ്യക്തിപരമായ തീരുമാനമാണ് രാജിയെന്നും ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം പിന്നീട് നടത്തുമെന്നും ജോസ് കെ പീറ്റർ അറിയിച്ചു.
സർക്കാർ നയത്തിന് വിരുദ്ധമായി മൂവാറ്റുപുഴ സ്വദേശി അജേഷിന്റെ വീട് ജപ്തി ചെയ്ത ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ സഹകരണ മന്ത്രി വി എൻ വാസവൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് സിഇഒ രാജി വെച്ചത്.ജപ്തി വിവാദം ഒതുക്കിതീർക്കാൻ മൂവാറ്റുപുഴയിലെ അജേഷിന്റെ വായ്പ സിഐടിയു ഇടപ്പെട്ട് തിരിച്ചടിച്ചിരുന്നു. എന്നാൽ സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നേയും കുടുംബത്തേയും അപമാനിച്ച സിപിഎമ്മിന്റെ പണം തനിക്ക് വേണ്ടെന്ന് അജേഷ് പ്രതികരിച്ചിരുന്നു.
വീട് പണയംവെച്ച ഒരുലക്ഷം രൂപ കുടിശ്ശിക ആയതിനാലായിരുന്നു ജപ്തി നടപടി. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുന്നത് വരെ സമയം ചോദിച്ചിരുന്നെങ്കിലും ബാങ്ക് അനുവദിച്ചിരുന്നില്ല.തുടർന്ന് 12 വയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ ഇറക്കി വിട്ട് വീട് ജപ്തി ചെയ്യുകയായിരുന്നു.
കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. ശനിയാഴ്ചയാണ് മൂവാറ്റുപുഴയിലെ പായിപ്രയിൽ അജേഷിന്റെ വീട് മൂവാറ്റുപുഴ അർബൻ ബാങ്ക് അധികൃതർ ജപ്തി ചെയ്തത്.
https://www.facebook.com/Malayalivartha