വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തു! ബൈജു പൗലോസ് നേരിട്ട് ഹാജരാകണമെന്ന് കോടതി... കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന വാർത്തയാണ് നൽകിയത്...

നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന് ആരോപണം നേരിടുന്ന അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിചാരണ കോടതി. ഈ മാസം 12ന് ബൈജു പൗലോസ് കോടതിയില്‍ നേരിട്ട് ഹാജരാകണം എന്നാണ് ഉത്തരവിട്ടിരിക്കുന്നത്.
നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നെന്നുള്ള വാര്‍ത്തയ്ക്ക് പിന്നിലും, കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയതും ബൈജു പൗലോസാണെന്ന് ആരോപണം തുടക്കത്തിലേ ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് കോടതിയുടെ ഈ നീക്കവും.
ദിലീപിന്റെ ഫോണില്‍ നിന്ന് കോടതിയിലെ ചില വിവരങ്ങള്‍ ലഭിച്ചു. ഈ വിവരങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നത് എന്നറിയാന്‍ ജീവനക്കാരെ ചോദ്യംചെയ്യണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ബൈജു പൗലോസിന്റെ കത്ത് മാധ്യമങ്ങളില്‍ വന്നിരുന്നു.
കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലിന് കഴിഞ്ഞ ദിവസം അതിജീവിത ഔദ്യോഗിക പരാതി നല്‍കിയിരുന്നു. രാമന്‍പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകരുടെ നിയമവിരുദ്ധ ഇടപെടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
തുടരന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് ലംഘിക്കപ്പെട്ടതോടെയും വിചാരണ കോടതിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയതിനുമാണ് ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തിയത്. ദിലീപിന്റെ ഫോണില്‍ നിന്ന് കോടതിയിലെ ചില വിവരങ്ങള്‍ ലഭിച്ചു.
ഈ വിവരങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നത് എന്നറിയാന്‍ ജീവനക്കാരെ ചോദ്യം ചെയ്യണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ബൈജു പൗലോസിന്റെ ഒപ്പോടു കൂടിയുള്ള കത്ത് കേരളത്തിലെ പ്രമുഖ ചാനലുകൾ പുറത്ത് വിട്ടിരുന്നു.
അതോടൊപ്പം, തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്നും ഇത് അവസനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. എന്നാൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിജിപിക്ക് കോടതി നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എം വി നികേഷ് കുമാറിനും റിപ്പോർട്ടർ ചാനലിനുമെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ച് സാക്ഷി സാഗര്‍ വിന്‍സെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പരാതിക്കാരനെ മൊഴി രേഖപ്പെടുത്തുന്നതിനായി വിളിപ്പിക്കുമ്പോള്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശത്തോടെയാണ് ജസ്റ്റിസ് അനു ശിവരാമന്‍ ഹര്‍ജി തള്ളിയത്.
കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയിലെ മുന്‍ ജീവനക്കാരനാണ് സാഗര്‍ വിന്‍സന്റ്. കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്.
സാഗറിന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണം സംഘം നല്‍കിയ നോട്ടീസിലെ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha