സ്‌കൂള്‍ പരിസരത്ത് വില്പനയ്‌ക്കെത്തിച്ച ലഹരിമിഠായികള്‍ വിദ്യാര്‍ഥികള്‍ പിടിച്ചു

പുല്ലൂര്‍പെരിയയിലെ വിദ്യാലയ പരിസരങ്ങളില്‍ ലഹരിമിഠായി വില്പന വ്യാപകമാകുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് നിര്‍മിക്കുന്ന മിഠായികളാണ് വില്പനയ്ക്ക് എത്തുന്നത്.
പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് വില്പനയ്ക്ക് എത്തിച്ച ലഹരിമിഠായികള്‍ വിദ്യാര്‍ഥികള്‍ പിടിച്ചെടുത്തു. മിഠായികളില്‍ സംശയംതോന്നിയ വിദ്യാര്‍ഥികള്‍ വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്നാണ് മിഠായികള്‍ പിടിച്ചെടുത്തത്.
കുട്ടികള്‍ ശേഖരിച്ച മിഠായികള്‍ അധ്യാപകര്‍ക്ക് മുന്നിലെത്തിച്ചു പരിശോധിച്ചു. ജീരകമിഠായി എന്നപേരില്‍ ഒരു രൂപ വിലയ്ക്കാണ് മിഠായികള്‍ വില്‍ക്കുന്നത്. മിഠായി ഉപയോഗിച്ചശേഷം കുട്ടികള്‍ക്ക് തലവേദന അനുഭവപ്പെട്ടതായി അവര്‍ അധ്യാപകരോട് പറഞ്ഞു. തുടര്‍ന്ന് അധ്യാപകരും കുട്ടികളും ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാരെ കണ്ടു.
വിവരമറിഞ്ഞ് പെരിയ സി.എച്ച്.സി.യിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഞ്ഞിക്കൃഷ്ണന്‍, ജെ.എച്ച്.ഐ. ബാബുരാജ് എന്നിവര്‍ സ്ഥലത്തെത്തി മിഠായിയുടെ സാമ്പിള്‍ ശേഖരിച്ചു. പിടിച്ചെടുത്ത മിഠായികള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വരുന്നതുവരെ ഇത്തരം മിഠായികള്‍ വില്‍ക്കുന്നത് നിരോധിച്ചതായും ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും സ്ഥലത്തെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























