മുല്ലപ്പെരിയാർ ഇനി കേരളത്തിന് സ്വന്തം? തമിഴ്നാടിന് മുട്ടൻ തിരിച്ചടി! സ്റ്റാലിനും പിണറായിയും നേർക്കുനേർ... പന്ത് നമ്മുടെ കോർട്ടിൽ; ഇതുവരെ കണ്ടതല്ല കളി...

മുല്ലപ്പെരിയാർ ഡാമിന്റെ പരിപൂർണ അധികാരം ഇനി കേരളത്തിനോ? വരും ദിവസങ്ങളിൽ മാറിമറിയുന്നത് സംസ്ഥാനത്തെ സംബന്ധിച്ച് ഏറെ നിർണായകം! കേരളത്തിന്റേയും തമിഴ്നാടിന്റേയും വളരെ പ്രധാനപ്പെട്ട അല്ലെങ്കിൽ ആർക്കും വിട്ടുകൊടുക്കാൻ സാധിക്കാത്ത വൈകാരിക വിഷയമാണ് മുല്ലപ്പെരിയാർ. അതിൽ ഒരു വിട്ടു വീഴ്ചയ്ക്കും ഇരുസർക്കാരുകളും തയ്യാറല്ല. കാരണം ഇരുകൂട്ടരുടേയും വെള്ളം കുടി മുട്ടും എന്ന ഭയപ്പാടാണ് അതിന് പിന്നിലെ മൂല കാരണം.
എന്നാൽ ഈ സംഭവത്തിൽ ന്യായമായ ആവശ്യമാണ് കേരളം ഇക്കാലമത്രയും മുന്നോട്ട് വച്ചിരുന്നത്. അത് അംഗീകരിക്കാൻ തമിഴ്നാട് തയ്യാറായില്ല. പക്ഷേ ഇപ്പോൾ വഴങ്ങേണ്ടി വരും എന്നാണ് സൂചനകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. മുല്ലപ്പെരിയാർ ഡാമിൽ മേൽനോട്ട ചുമതല മാത്രമുള്ള സമിതിക്കു ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങൾ ലഭ്യമായാൽ തമിഴ്നാടിന്റെ മേൽക്കോയ്മയ്ക്ക് അവസാനമാകും എന്ന പ്രതീക്ഷയാണ് കേരളം പങ്കുവയ്ക്കുന്നത്.
നിലവിൽ ഡാമിന്റെ പരിപൂർണ അധികാരമുള്ള തമിഴ്നാട്, കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും ഒന്ന് കേൾക്കുക പോലും ചെയ്യാതെ നിരസിക്കുകയാണ് പതിവ്. ജലനിരപ്പ് ഉയരുമ്പോൾ ഷട്ടറുകൾ തുറക്കുന്നതിലും പെരിയാർ തീരദേശവാസികളുടെ ആശങ്ക പരിഗണിക്കുന്നതിലും തമിഴ്നാട് കേരളത്തെ തുടർച്ചയായി അവഗണിക്കുകയാണ്. മേൽനോട്ട സമിതിക്ക് അധികാരം നൽകിയാൽ ഇനി സമിതിയായിരിക്കും ഇത്തരം സുരക്ഷാ കാര്യങ്ങളെല്ലാം പരിശോധിച്ച് തീരുമാനമെടുക്കുക.
നിലവിലുള്ള മൂന്നംഗ സമിതിയിലേക്ക് ഇരുസംസ്ഥാനങ്ങൾക്കും ഓരോ സാങ്കേതിക വിദഗ്ധരെ നിയമിക്കാം എന്നതും കേരളത്തിന് അനുകൂലമായ തീരുമാനമാണെന്നാണു കണക്കാക്കപ്പെടുന്നത്. നിലവിൽ മേൽനോട്ട സമിതി അണക്കെട്ടിൽ പരിശോധന നടത്തി നിർദേശങ്ങൾ നൽകാറുണ്ടെങ്കിലും തമിഴ്നാട് ഇതു സമയബന്ധിതമായി നടപ്പാക്കാറില്ല. അധികാരം മേൽനോട്ട സമിതിയിൽ നിക്ഷിപ്തമായാൽ തീരുമാനങ്ങൾ എടുക്കേണ്ടതും നടപ്പാക്കേണ്ടതും മേൽനോട്ട സമിതിയുടെ ഉത്തരവാദിത്തമായി മാറും.
തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ കോടതി ഇടപെടുമെന്ന മുന്നറിയിപ്പും കേരളത്തിന് പ്രതീക്ഷ നൽകുന്ന കാര്യമാണ്. കാരണം എന്തെങ്കിലും അപാകത ഇനി തമിഴ്നീടിന്റെ ഭാഗത്ത് നിന്നും സംഭവിച്ചാൽ അത് നമുക്ക് തുറുപ്പായി മാറും എന്നത് ഉറപ്പാണ്. കേസ് എന്തായിരുന്നാലും സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേല്‍നോട്ട സമിതി ശക്തിപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച്ച പുറത്തിറക്കുമെന്നും കോടതി വ്യക്തമാക്കി.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഡാം സുരക്ഷാ നിയമ പ്രകാരം രൂപീകൃതമായ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച്ച കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതോറിറ്റി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ ഇനിയും ഒരു വർഷംകൂടി സമയം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതുവരെ അതോറിറ്റിയുടെ അധികാരം മേല്‍നോട്ട സമിതിക്ക് കൈമാറണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അതോറിറ്റിയില്‍ നിക്ഷിപ്തമായ നിയമപരമായ അധികാരങ്ങള്‍ താത്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറി ഉത്തരവിറക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.
തീരുമാനത്തെ കേന്ദ്ര സര്‍ക്കാര്‍ പിന്തുണച്ചു. മേല്‍നോട്ട സമിതിയില്‍ രണ്ട് സാങ്കേതിക വിദഗ്ദ്ധരേക്കൂടി ഉള്‍പ്പെടുത്തി ശക്തിപ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും കോടതി തത്വത്തില്‍ അംഗീകരിച്ചു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ചീഫ് സെക്രട്ടറിമാരാണ് ഓരോ സാങ്കേതിക വിദഗ്ധരെ സമിതിയിലേക്ക് നോമിനേറ്റ് ചെയ്യേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കി.
അണക്കെട്ടിന്റെ ദൃഢത, ഘടന എന്നിവ സംബന്ധിച്ച വിഷയങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും ജസ്റ്റിസ് എ.എം ഖാൻവിൽക്കാർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അധികാരങ്ങള്‍ ഇല്ലാത്ത സമിതിയെന്നാണ് മേല്‍നോട്ടസമിതിയെ സംസ്ഥാനങ്ങള്‍ കോടതിയില്‍ നടന്ന വാദത്തിനിടയില്‍ വിശേഷിപ്പിച്ചിരുന്നത്. ഡാം സേഫ്റ്റി അതോറിറ്റിയുടെ അധികാരം ലഭിക്കുന്നതോടെ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി കൂടുതല്‍ ശക്തമാവുകയാണ്.
അണക്കെട്ടിന്റെ പരിപാലനം, സുരക്ഷ, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ തീരുമാനങ്ങളെടുക്കാനുള്ള അധികാരം സമിതിക്ക് ലഭിക്കും. മേല്‍നോട്ട സമിതി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിയമപരമായി കേരളത്തിനും തമിഴ്‌നാടിനും ബാധ്യത ഉണ്ടായിരിക്കും. മേല്‍നോട്ട സമിതി ശക്തിപ്പെടുത്തണമെന്ന് കേരളവും ഹർജിക്കാരനായ ഡോ. ജോ ജോസഫും സുപ്രീം കോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന കേരള നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തെ ശക്തമായി എതിര്‍ത്തു തമിഴ്നാട് രംഗത്തെത്തിയ വാർത്ത കഴിഞ്ഞ മാസങ്ങളിൽ നമ്മളിൽ ചിലരെങ്കിലും കേട്ടിട്ടുണ്ടായിരുന്നിരിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സുരക്ഷാ പ്രശ്നങ്ങളില്ലെന്നു സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയതാണ്. നയപ്രഖ്യാപന പ്രസംഗത്തിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗം സുപ്രീം കോടതി ഉത്തരവിനെ അവഹേളിക്കലാണ് എന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. അണക്കെട്ട് സുരക്ഷിതമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്ന് തമിഴ്നാട് മന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.
അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ ഏകപക്ഷീയ നീക്കങ്ങളെ എതിര്‍ക്കുമെന്നും തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വരുന്ന സമയത്ത് നയപ്രഖ്യാപനത്തിലെ പരാമര്‍ശങ്ങളെ തമിഴ്നാട് കോടതിയില്‍ ഉന്നയിക്കാൻ സാധ്യത അന്നു മുതലേ പറഞ്ഞു തുടങ്ങിയിരുന്നു.
രണ്ടു സാധ്യതകളാണ് നിയമ ലോകം മുന്നോട്ടു വയ്ക്കുന്നത്. ഇതിൽ ആദ്യത്തെത് കേരളത്തിന് വിവരമില്ല എന്നതാണ്. രണ്ടാമത്തേത് എല്ലാം അറിഞ്ഞു കൊണ്ട് കേരളം ജനങ്ങളെ പറ്റിക്കുന്നു. ഇതിൽ രണ്ടാമത്തേത് ശരിയാകാനാണ് സാധ്യത. മുല്ലപ്പെരിയാറിൽ തമിഴ്നാടിന് മരം മുറിക്കാൻ കേരളം രഹസ്യ അനുമതി നൽകിയത് മറക്കാറായിട്ടില്ല. അതിനിടയിലാണ് ഇപ്പോൾ ഏകദേശം അനുകൂലമായി വാർത്തകൾ വന്നത്.
https://www.facebook.com/Malayalivartha