ഉറങ്ങിക്കിടന്ന അച്ഛനെ വെട്ടി കൊലപ്പെടുത്തിയ പത്താംക്ലാസുകാരന്‍ അറസ്റ്റില്‍... ചോദ്യം ചെയ്യലില്‍ പത്താംക്ലാസുകാരന്റെ മൊഴി കേട്ട് അന്തം വിട്ട് പോലീസ്

ഉറങ്ങിക്കിടന്ന അച്ഛനെ വെട്ടി കൊലപ്പെടുത്തിയ പത്താംക്ലാസുകാരന്‍ അറസ്റ്റില്‍... ചോദ്യം ചെയ്യലില്‍ പത്താംക്ലാസുകാരന്റെ മൊഴി കേട്ട് അന്തം വിട്ട് പോലീസ്
മധ്യപ്രദേശില്‍ ഗുണ ജില്ലയില്‍ താമസിക്കുന്ന പതിനഞ്ചു വയസ്സുകാരനെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പരീക്ഷയില്‍ തോറ്റാല്‍ ശാസിക്കുമെന്ന ഭയത്താലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്നാണ് പതിനഞ്ചുകാരന്റെ മൊഴി.
ഏപ്രില്‍ രണ്ടിന് അര്‍ധരാത്രിയോടെയാണ് കുട്ടിയുടെ അച്ഛന്‍ വീട്ടില്‍വെച്ച് ദാരുണായി് കൊല്ലപ്പെട്ടത്. ഉറങ്ങുകയായിരുന്ന അച്ഛനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊല്ലലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ അയല്‍ക്കാരനാണെന്ന് വരുത്തിതീര്‍ക്കാനും പതനഞ്ചുകാരന്‍ ശ്രമം നടത്തി.
അയല്‍വാസിയും കുട്ടിയുടെ കുടുംബവും തമ്മില്‍ നേരത്തെ ചില പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. ഇത് മനസ്സില്‍ വച്ച് കൊലപാതക കേസില്‍ അയല്‍ക്കാരനെ കുടുക്കാന്‍ ശ്രമിച്ചു. അച്ഛനെ കൊന്നത് അയല്‍ക്കാരനാണെന്നും ഇയാള്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുന്നത് താന്‍ കണ്ടെന്നുമായിരുന്നു ആദ്യം പത്താംക്ലാസുകാരന്‍ പോലീസിന് നല്‍കിയ മൊഴി.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അയല്‍ക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ദുരൂഹത മാറിയില്ല. തുടര്‍ന്ന് ഫൊറന്‍സിക് പരിശോധന ഫലം പുറത്തുവന്നതോടെ പോലീസിന് കൂടുതല്‍ സംശയങ്ങളുണര്‍ന്നതോടെ 15-കാരനെ വിശദമായി ചോദ്യംചെയ്യുകയും കുട്ടി പോലീസിനോട് എല്ലാം തുറന്നുപറയുകയും ചെയ്തു.
അച്ഛന്‍ പഠിക്കാത്തതിന് പതിവായി വഴക്കുപറഞ്ഞിരുന്നതായാണ് പതിനഞ്ചുകാരന്റെ മൊഴി. പരീക്ഷയില്‍ തോറ്റാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുത്തിടെ നടന്ന പരീക്ഷയ്ക്ക് താന്‍ ഒന്നും പഠിക്കാത്തതിനാല്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന് കരുതിയെന്നും തോറ്റാല്‍ അച്ഛന്‍ ശാസിക്കുമെന്ന് ഭയന്നിരുന്നതായും പോലീസിനോട് കുട്ടി പറഞ്ഞു. സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ പിന്നീട് ജുവനൈല്‍ ഹോമിലേക്കാക്കി.
"
https://www.facebook.com/Malayalivartha