പൊലീസുകാരന്‍ കുടപിടിച്ച മെറിന്‍ ജോസഫ് ഇനി മൂന്നാറില്‍: ചട്ടം പഠിച്ചുവരാന്‍ നിര്‍ദ്ദേശം

മലകയറി നല്ലനടപ്പ് പഠിച്ചുവരാന്‍ മെറിന്‍ മൂന്നാറിലേക്ക്. മുല്ലപ്പൂ വിപ്ലവത്തിലൂടെ ശ്രദ്ധ നേടിയ മൂന്നാറിലേക്കാണ് മെറിന്‍ ജോസഫിനെ പറഞ്ഞയയ്ക്കുന്നത്. എന്നാല്‍ കഷ്ടപ്പെട്ട് പഠിച്ച് ഐപിഎസ് നേടിയ മെറിനെ എസ് ഐ ആയി ജോലി നേടി പ്രമോഷന്‍ കിട്ടി ഡിവൈഎസ്പിയാകുന്നവര്‍ ജോലി ചെയ്യുന്ന കസേരിയിലേക്കാണ് ആഭ്യന്തര വകുപ്പ് അയയ്ക്കുന്നത്.
തോട്ടം തൊഴിലാളി വനിതകളുടെ സമരത്തിനിടെ ശ്രദ്ധേയനായ മൂന്നാര്‍ ഡിവൈ.എസ്പി: കെ.ബി. പ്രഭുല്ലചന്ദ്രനെ മാറ്റിയാണ് മെറിനെ എ.എസ്പിയായി നിയമിക്കുന്നത്. ഉത്തരവ് ഇന്നലെ രാത്രി പുറത്തിറങ്ങി. പ്രഭുല്ലചന്ദ്രനെ മൂവാറ്റുപുഴ ഡിവൈ.എസ്പിയായി നിയമിച്ചു. തിരുവനന്തപുരത്ത് സമരത്തിനിടെ പൊലീസുകാരനെക്കൊണ്ട് കുട പിടിപ്പിച്ചു നില്‍ക്കുന്ന മെറിന്റെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനിടെയാണ് സ്ഥലം മാറ്റം വരുന്നത്. എ സി പി റാങ്കിലെ ഉദ്യോഗസ്ഥയെയാണ് ഡിവൈഎസ്പിയായി ആഭ്യന്തര വകുപ്പ് മാറ്റുന്നത്. ഉത്തരവില്‍ എസിപിയെന്നുണ്ടെങ്കിലും ഫലത്തില്‍ ചെറിയ പദവിയിലേക്കാണ് മാറ്റം.
വിവാദങ്ങളെ തുടര്‍ന്നാണ് തിരുവനന്തപുരം എ.സി.പി സ്ഥാനം തെറിച്ചത്. തുടര്‍ന്ന് മെറിനെ തൃക്കാക്കര എ.സി.പിയായി നിയമിക്കാന്‍ പൊലീസ് ആസ്ഥാനത്തു നിന്ന് അടിയന്തര ശിപാര്‍ശ ആഭ്യന്തരവകുപ്പിലെത്തിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. സമരരംഗത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വത്തെപ്പറ്റി പരിശീലനം നേടാനാണു മെറിനെ തിരുവനന്തപുരത്ത് എ.സി.പിയാക്കിയത്. പക്ഷേ, ഫേസ്ബുക്കില്‍ ചിത്രം വിവാദമായതോടെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അനിഷ്ടം പ്രകടിപ്പിക്കുകയും തിരുവനന്തപുരത്തുനിന്ന് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. പൊലീസില്‍ ഓഡര്‍ലി സമ്പ്രദായം അവസാനിപ്പിക്കാന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ നടപടി സ്വീകരിക്കുന്നതിനിടയിലാണ് മെറിന്‍ പൊലീസുകാരനെക്കൊണ്ട് കുട പിടിപ്പിച്ചത്.
മൂന്നാര്‍ സമരം സംഘര്‍ഷരഹിതമായി അവസാനിച്ചതിനു പിന്നില്‍ ഡിവൈ.എസ്പി: പ്രഭുല്ലചന്ദ്രന്റെ ശക്തമായ സ്വാധീനമുണ്ടായിരുന്നു. സമരം തീര്‍ന്നപ്പോള്‍ തൊഴിലാളികള്‍ അദ്ദേഹത്തെ തോളിലേറ്റി നൃത്തം ചെയ്ത ചിത്രവും വാര്‍ത്തയും പൊലീസിന് ഏറെ പ്രശംസ നേടിക്കൊടുത്തു. മൂന്നാര്‍ ഡിവൈ.എസ്പിയുടെ ആവശ്യപ്രകാരമാണ് അദ്ദേഹത്തെ അവിടെനിന്നു സ്ഥലംമാറ്റിയതെന്ന് ഉന്നത കേന്ദ്രങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























