ഇരുട്ടിന്റെ മറവില്‍ ക്രൂര മര്‍ദ്ദനം.... സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ബൈക്ക് യുവാവ് തള്ളിക്കൊണ്ടു പോകുന്നത്.... കുമ്മാട്ടി കണ്ട് മടങ്ങിയ യുവാക്കളുടെ കൂട്ടത്തെരച്ചിലില്‍ യുവാവിനെ കണ്ടെത്തി , ചോദ്യം ചെയ്യലില്‍ വാഹനം ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയതോടെ യുവാവിന് അതിക്രൂര മര്‍ദ്ദനം, ഒടുവില്‍ ജീവന്‍ നഷ്ടമായി, ഒലവക്കോട്ടെ ക്രൂരകൊലപാതകമിങ്ങനെ....

സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ബൈക്ക് യുവാവ് തള്ളിക്കൊണ്ടു പോകുന്നത്.... കുമ്മാട്ടി കണ്ട് മടങ്ങിയ യുവാക്കളുടെ കൂട്ടത്തെരച്ചിലില്‍ യുവാവിനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ വാഹനം ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയതോടെ യുവാവിന് അതിക്രൂര മര്‍ദ്ദനം, ഒടുവില്‍ ജീവന്‍ നഷ്ടമായി, ഒലവക്കോട്ടെ ക്രൂരകൊലപാതകമിങ്ങനെ....
ഒലവക്കോട്ടെ ബാറിന് സമീപത്തായി നിര്‍ത്തിയ ബൈക്ക് മോഷ്ടിച്ചെന്ന് തെളിഞ്ഞപ്പോഴാണ് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതെന്ന് സൂചനകള്‍ . കുമ്മാട്ടി കണ്ടു മടങ്ങിയ യുവാക്കള്‍ ബൈക്ക് മോഷ്ടിച്ച ആളിനെ കണ്ടെത്തി സ്വയം നിയമം കൈയിലെടുക്കുകയായിരുന്നു . ഇതിന്റെ വിശദാംശങ്ങളാകട്ടെ ഞെട്ടിക്കുന്നതും.
ആ പ്രദേശത്തുള്ള ഓട്ടോറിക്ഷാക്കാരാണ് കൊലപാതകം നടത്തിയ മൂന്ന് പേരെ പൊലീസിന് കൈമാറിയത്. ഇരുട്ടിന്റെ മറവില്‍ ക്രൂര മര്‍ദ്ദനമാണ് നടന്നതെന്ന് വ്യക്തമാണ്.
മലമ്പുഴ കടുക്കാംകുന്നം കണ്ണിയങ്കാട് മുസ്തഫയുടെ മകന്‍ റഫീക്ക് (27) ആണു യുവാക്കളുടെ അടിയേറ്റ് മരിച്ചത്. മൂന്നു പേരെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാറിന് മുന്നില്‍ ബൈക്ക് നിര്‍ത്തി മദ്യപിക്കാന്‍ പോയ സംഘം തിരിച്ചെത്തിയപ്പോള്‍ ബൈക്ക് കാണാനില്ല.
അതേ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോള്‍ ഒരാള്‍ ബൈക്ക് തള്ളിക്കൊണ്ടു പോകുന്നത് അവര്‍ കണ്ടു. പിന്നീട് സ്ഥലത്ത് ധൃതിപിടിച്ചുള്ള പരിശോധന നടത്തി. ഉടന്‍ തന്നെ സിസിടിവിയില്‍ കണ്ട യുവാവിനെ പരിസരത്ത് നിന്ന് കണ്ടെത്തി. ഇയാളെ യുവാക്കള്‍ ചോദ്യം ചെയ്തതോടെ ബൈക്ക് ഉന്തിതള്ളി കോടതിക്ക് സമീപം വച്ചുവെന്ന് യുവാക്കള്‍ക്ക് മനസ്സിലായി.
ഉടനെ അവര്‍ റഫീക്കുമൊത്ത് അങ്ങോട്ട് പോയി. അവിടെ ബൈക്ക് കണ്ടെത്തുകയും ചെയ്തതോടെ ഇയാള്‍ തന്നെയാണ് ബൈക്ക് മോഷ്ടിച്ചതെന്ന് അവര്‍ക്ക് മനസ്സിലായി.
തല്ലി ചതച്ച ശേഷം അവര്‍ സ്ഥലം വിടാനുമൊരുങ്ങയപ്പോള്‍ ഇതെല്ലാം അടുത്തുള്ള ഓട്ടോ റിക്ഷാക്കാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ബൈക്ക് ഉന്തിത്തള്ളി കൊണ്ടു പോകുന്നതും അവര്‍ കണ്ടിരുന്നു. എന്നാല്‍ പെട്രോള്‍ തീര്‍ന്ന ആരോ കൊണ്ടു പോകുന്നതെന്നാണ് അവരെല്ലാം കരുതിയത്.
പക്ഷെ മോഷ്ടിച്ചാണ് കൊണ്ടു പോകുന്നതെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. ഇതിന് ശേഷമാണ് മൂന്ന് യുവാക്കളുടെ തെരച്ചിലും കള്ളനെ പിടിക്കലും നടന്നത്. റഫീക്കുമായി കുടുംബ കോടതിക്ക് അടുത്ത കുറ്റിക്കാട്ടിലേക്ക് പോകുന്നതു കണ്ട ഓട്ടോറിക്ഷക്കാര്‍ യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് കാര്യം മനസ്സിലായത്. മോഷ്ടാവിനെ് മര്‍ദ്ദിച്ചതെന്നും രണ്ടു മൂന്ന് അടികൊടുത്തുവെന്നും അവര്‍ പറഞ്ഞു. ഇതോടെ മൂന്ന് പേരേയും പോകാന്‍ ഡ്രൈവര്‍മാര്‍ സമ്മതിച്ചില്ല. അവര്‍ ഉടനെ പോലീസില്‍ അറിയിക്കുകയും പിന്നാലെ പൊലീസെത്തി.
അടിയേറ്റ് കിടന്ന റഫീക്കിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാഗര്‍ ഹോട്ടലിന് മുമ്പില്‍ വച്ച ബൈക്കാണ് കാണാതെയായത്. റഫീക്ക് ചില മോഷണകേസുകളില്‍ പ്രതിയാണെന്ന സൂചനയും പൊലീസ് നല്‍കുന്നു.
മോഷ്ടാവിനെ അടിച്ചു കൊല്ലാന്‍ നാട്ടുകാര്‍ക്ക് നിയമം ഒരു അവകാശവും നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ കൊടും ക്രൂരതയാണ് ഒലവക്കോട് ഉണ്ടായത്.
സംഭവത്തില്‍ ആലത്തൂര്‍, പല്ലശ്ശന, കൊല്ലങ്കോട് സ്വദേശികളായ മൂന്ന് യുവാക്കളെയാണ് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കുള്ളതായാണ് പുറത്തു വരുന്ന സൂചനകള്‍. സംഭവത്തില്‍ കൂടുതല്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha