ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്... കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം... ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ.. പിന്നാലെ സംഭവം അറിഞ്ഞ താരം തന്നെ പറഞ്ഞത് കേട്ടോ?

ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ നടൻ ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി അധികൃതർ അറിയിച്ചു. മരുന്നുകളോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോ. അനിൽ എസ്.ആർ. പറഞ്ഞു. ശ്രീനിവാസനെ മാർച്ച് 30ന് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘനാളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. അതേസമയം അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന നടനും തിരകഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് നിരവധി പേർ ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇട്ടിരുന്നു. നടൻ ആശുപത്രിയിലാണെന്ന് കേട്ടയുടനെ ആദരാഞ്ജലി പോസ്റ്റുകൾ ഇടുന്നവരെ വിമർശിച്ചു കൊണ്ട് നിർമാതാവ് മനോജ് രാംസിംഗ് രംഗത്തെത്തിയിരിക്കുകയാണ്. ആശുപത്രിയിൽ വച്ച് ശ്രീനിവാസനോട് താൻ ആദരാഞ്ജലി പോസ്റ്റുകളുടെ കാര്യം പറഞ്ഞിരുന്നെന്ന് മനോജ് ഫേസ്ബുക്കിൽ കുറിച്ചു.
മനോജ് രാംസിംഗിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ....
"ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്... കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം" മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്.
ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല
https://www.facebook.com/Malayalivartha