ആരും തുണയില്ലാതിരിന്നിട്ടും അധികൃതരെ മുട്ടുകുത്തിച്ച മാമലക്കണ്ടത്തെ കുഞ്ഞുതാരങ്ങള്‍ക്ക് അഭിനന്ദന പ്രവാഹം: ക്രെഡിറ്റടിക്കാന്‍ വന്ന എംഎല്‍എയെ ഉത്തരം മുട്ടിച്ച് എട്ടാം ക്ലാസുകാരന്‍ യദുകൃഷ്ണന്

ഇപ്പോള്‍ കേരളത്തില്‍ സമരം ചെയ്യുന്നവര്‍ക്കെല്ലാം നല്ല സമയമാണ്, രാഷ്ട്രീയക്കാരുടെ കപട സമരം ഒഴികെ എല്ലാത്തിനും മികച്ച പിന്തുണ. മൂന്നാര്‍ സമരം തന്നെ ഉദ്ദാഹരണം. കോതമംഗലത്തിനടുത്ത് മാമലക്കണ്ടം സര്‍ക്കാര്‍ സ്‌കൂളിലെ കുരുന്നുകള്‍ ആധ്യാപകര്‍ക്കുവേണ്ടി പട്ടിണികിടന്നു നേടിയെടുത്ത സമരവിജയമാണ് അതില്‍ പുതിയത്. കോതമംഗലത്തിനടുത്ത് മാമലക്കണ്ടം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ രാഷ്ട്രീയ പിന്തുണയേതുമില്ലാതെ എട്ടാംക്ലാസുകാരന്‍ യദുകൃഷ്ണന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം വിജയത്തിലെത്തിയപ്പോള്‍ കേരളമാകെ തരിച്ചുപോയി. സ്‌കൂളില്‍ അദ്ധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ ലീഡര്‍ യദുകൃഷ്ണനും സഹപാഠിയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള കെ സന്ധ്യയും നടത്തിവന്ന സമരമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പോലും മുട്ടുകുത്തിച്ചത്.
രണ്ടുദിവസം നീണ്ട കുട്ടികളുടെ നിരാഹാരസമരത്തിന മുന്നില്‍ മുട്ടുമടക്കി മന്ത്രിസഭായോഗം തന്നെ അദ്ധ്യാപകരെ അടിയന്തിരമായി നിയമിക്കാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ ആഹ്ലാദപ്രകടനത്തിന് പിന്നാലെ നാടെങ്ങും യദുകൃഷ്ണനെ കുറിച്ചുള്ള വാര്‍ത്തകള്‍ വീശിയടിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ ടോക്കിങ് പോയിന്റ് എന്ന രാത്രിചര്‍ച്ചയില്‍ അഭിലാഷ് മോഹന്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ക്കും സ്ഥലം എംഎല്‍എ ടിയുകുരുവിളയ്ക്കും ഒപ്പം എട്ടാംക്ലാസുകാരനായ യദുകൃഷ്ണനെയും ചര്‍ച്ചയ്ക്കിരുത്തിയത്.
എട്ടാംക്ലാസുകാരനല്ലേ എന്ത് ചാനല്‍ചര്‍ച്ചയെന്നും വിചാരിച്ചാണ് ടിയു കുരുവിളയും വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും അപ്പുറത്തും ഇപ്പുറത്തുമെല്ലാം ഇരുന്നത്. എന്നാല്‍ ടെലഫോണിലൂടെ ചര്‍ച്ചയില്‍ പങ്കെടുത്ത് തര്‍ക്കത്തിലേര്‍പ്പെട്ട കുരുവിളയോട് എന്തുകൊണ്ട് ഇത്രവൈകിയെന്ന ചോദ്യമാണ് അഭിലാഷ് മോഹന്‍ ആദ്യം തന്നെ ഉന്നയിച്ചത്. ഒടുവില്‍ കുട്ടികളുടെ സമരം കൊണ്ടല്ല, നേരത്തെ തന്നെ അദ്ധ്യാപകനെ നിയമിക്കാന്‍ തീരുമാനമായതാണെന്ന് വരെ കുരുവിള അടിച്ചുവിട്ടപ്പോള്‍ അഭിലാഷ് മോഹന്‍ തര്‍ക്കത്തിനായി മൈക്ക് യദുകൃഷ്ണന് കൈമാറി. പിന്നീട് എട്ടാംക്ലാസുകാരനായ യദുകൃഷ്ണനും മുന്മന്ത്രിയായ എംഎല്‍എയും തമ്മിലുള്ള മൂത്ത തര്‍ക്കത്തിനാണ് ചര്‍ച്ചാവേദി സാക്ഷ്യംവഹിച്ചത്.
സ്‌കൂളിനെ അപ്‌ഗ്രേഡ് ചെയ്തപ്പോള്‍ അദ്ധ്യാപകരെ വയ്ക്കാത്തതിനാല്‍ പണക്കാരായ കുട്ടികള്‍ ടിസി വാങ്ങിപ്പോയി എന്നും പാവപ്പെട്ട കുട്ടികള്‍ പഠനം മുടങ്ങുമെന്നറിഞ്ഞിട്ടും ഇവിടെ തുടരുകയാണെന്നും യദുകൃഷ്ണന്‍ പറഞ്ഞു. ഇത്ര ക്രൂരമായ സാഹചര്യത്തെ കുറിച്ച എന്തുകൊണ്ട് ഇത്രകാലമായിട്ടും ആലോചിച്ചില്ലെന്ന് അഭിലാഷ് മോഹന്‍ ചോദിച്ചു. എന്നാല്‍ കുരുവിള ഇതിനോടൊന്നും അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. ഞങ്ങള്‍ ഇതൊക്കെ നേരത്തെ അറിഞ്ഞതാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും കുരുവിള അവകാശപ്പെട്ടു. ഉടനെ അത് തെളിയിക്കാന്‍ യദുകൃഷ്ണന്‍ കുരുവിളയെ വെല്ലുവിളിച്ചു. എന്നാല്‍ കുരുവിള വിദ്യാര്‍ത്ഥികളുടെ സമരം ആരംഭിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നുവെന്ന പറഞ്ഞ് കുട്ടികളുടെ സമരത്തെ പുച്ഛിക്കുകയായിരുന്നു. ഇത് കേട്ട് ക്ഷുഭിതനായ എട്ടാംക്ലാസുകാരന്‍ യദു ഞങ്ങള്‍ സമരം ചെയ്യുന്ന സമയത്ത് എവിടെയായിരുന്നു എംഎല്‍എ എന്ന് തിരിച്ചുചോദിച്ചു.ആരും ആവശ്യം കേള്‍ക്കാതായതോടെ ഞങ്ങള്‍ സമരം ചെയ്തു. അത് മാദ്ധ്യമങ്ങളിലൂടെ വലിയ വാര്‍ത്തയാകുകയായിരുന്നു. മീഡിയയുടെ സപ്പോര്‍ട്ട് കിട്ടിയതുകൊണ്ട് വേണ്ടപ്പെട്ടവര്‍ ശ്രദ്ധിച്ചു. അങ്ങനെയാണ് ഈ സംഭവത്തിന് പരിഹാരമായത്. പ്രശ്‌നം പരിഹരിച്ചപ്പോള്‍ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ വന്നിരിക്കുകയാണ്. ഞങ്ങള്‍ ഈ ആവശ്യത്തിനായി മുറവിളി കൂട്ടിയപ്പോള്‍ എവിടെയായിരുന്നു ഈ എംഎല്‍എ ? ഉത്തരം മുട്ടിയ എംഎല്‍എ ഫോണ്‍വച്ച് സ്ഥലം വിട്ടു അവസാനം.
ഇതോടെ സോഷ്യല്‍ മീഡിയയിലും യദുകൃഷ്ണന്‍ താരമായിക്കഴിഞ്ഞു. നീ ഞങ്ങളടെ മുത്താടാ മുത്ത് എന്നും പറഞ്ഞുള്ള ഫേസ്ബുക്ക് കമന്റുകളായി പ്രശംസകളായി. സമരവിജയത്തിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ചര്‍ച്ചയുടെ പേരിലും യദുകൃഷ്ണന് താരപ്രഭ കൂടിയെന്നര്‍ത്ഥം. മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പതറാതെ കാര്യങ്ങള്‍ വിശദീകരിക്കുന്ന ഈ എട്ടാംക്ലാസുകാരന്‍ നാട്ടുകാരുടെ ആകെ സ്‌നേഹം പിടിച്ചുപറ്റിക്കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























